ആ ഭക്ഷണം കളയരുത് , 24 കൂട്ടം കറികളുള്ള തനിനാടന്‍ സദ്യ ചോദിച്ച്‌ വാങ്ങി കഴിച്ച വിരാട് കൊഹ്ലി : പോസ്റ്റ് പങ്ക് വച്ച്‌ സുരേഷ് പിള്ള

കേരളീയ ഭക്ഷണത്തോടുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയുടെ പ്രിയം പലയിടത്തും വാര്‍ത്തകളായി വന്നിട്ടുണ്ട് . ഇപ്പോഴിതാ കൊഹ്ലിയ്‌ക്ക് തനി നാടന്‍ സദ്യ വിളമ്ബിയ അനുഭവം പങ്കുവെയ്‌ക്കുകയാണ് പാചക വിദഗ്‌ദ്ധന്‍ സുരേഷ് പിള്ള. 2018 ല്‍ തിരുവനന്തപുരത്തെ റാവീസ് ഹോട്ടലില്‍ താമസിച്ച ഇന്ത്യന്‍ ടീമിന് ഭക്ഷണം ഒരുക്കാനുള്ള ഭാഗ്യം ലഭിച്ചത് സുരേഷ് പിള്ളക്കായിരുന്നു. അന്നത്തെ അനുഭവമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്ക് വച്ചത് . ഒപ്പം കൊഹ്ലിയ്‌ക്കൊപ്പമുള്ള ചിത്രവുമുണ്ട് . ‘അറബിക്കടലില്‍ നിന്നും അഷ്ടമുടിക്കായലില്‍ നിന്നും പിടിച്ച മത്സ്യങ്ങള്‍ കൊണ്ടുവന്ന് സമൃദ്ധമായ സീഫുഡ് തളിക ഞങ്ങള്‍ ഇന്ത്യന്‍ ടീമിനായി ഒരുക്കി. വെജിറ്റേറിയന്‍ ആയതിനാല്‍ കൊഹ്ലിയ്‌ക്ക് അത് കഴിക്കാന്‍ പറ്റില്ലായിരുന്നു. അങ്ങനെയാണ് സദ്യ ഒരുക്കാം എന്ന് ഞാന്‍ കൊഹ്ലിയോട് പറഞ്ഞത്. അദ്ദേഹം വളരേയധികം താത്പര്യത്തോടെ യെസ് എന്ന് പറഞ്ഞു. അത് എന്റെ കാതുകള്‍ക്ക് സംഗീതം പോലെയായിരുന്നു. 24 കൂട്ടുള്ള ഒരു…

ഉറക്കത്തില്‍ നിന്ന് വിളിച്ച്‌ എഴുന്നേല്‍പ്പിക്കാന്‍ വൈകി; തൃശൂരില്‍ മകന്‍ അച്ഛനെ മര്‍ദിച്ചു കൊന്നു

തൃശൂര്‍; വീട്ടിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അച്ഛനെ മര്‍ദിച്ച്‌ കൊലപ്പെടുത്തി. ചേര്‍പ്പ് കോടന്നൂര്‍ ആര്യംപാടം ചിറമ്മല്‍ വീട്ടില്‍ ജോയിയാണ് (60) മരിച്ചത്. ഉറക്കത്തില്‍നിന്ന് എഴുന്നേല്‍പിക്കാന്‍ വൈകിയതിന്റെ പേരിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് മകന്‍ റിജോ (25) കൊലനടത്തിയത്. റിജോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. വെല്‍ഡിങ് ജോലിക്കാരനായ റിജോ ഇന്നലെ വൈകിട്ട് 5ന് പണി കഴിഞ്ഞ് മദ്യപിച്ച്‌ വീട്ടിലെത്തി. രാത്രി 8.15ന് വിളിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. 8.30 ഓടെ റിജോയെ വിളിച്ചെഴുന്നേല്‍പ്പിച്ചെങ്കിലും വിളിക്കാന്‍ നേരം വൈകിയെന്നുപറഞ്ഞ് വീട്ടുകാരുമായി തര്‍ക്കത്തിലായി. ജോയി ഇത് ചോദ്യം ചെയ്തപ്പോള്‍ വഴക്ക് ഇവര്‍ തമ്മിലായി. വഴക്കിനൊടുവില്‍ റിജോ പിതാവിനെ നിലത്ത് തള്ളിയിട്ട് തല നിലത്ത് ഇടിക്കുകയും മര്‍ദിക്കുകയുമായിരുന്നു. സാരമായി പരുക്കേറ്റ ജോയിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റീനയാണ് ജോയിയുടെ ഭാര്യ. മകള്‍: അലീന.

മുഖ്യമന്ത്രിയുടെ ഇഫ്ത്താര്‍ വിരുന്നില്‍ ലോകായുക്ത‍; ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടതായി പരാതിക്കാരന്‍ ആര്‍.എസ്. ശശികുമാര്‍

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഇഫ്ത്താര്‍ വിരുന്നില്‍ പങ്കെടുത്ത് ലോകായുക്തയും ഉപലോകായുക്തയും. ദുരിതാശ്വാസ നിധി ഫണ്ട് കേസ് ലോകായുക്തയുടെ പരിഗണനയില്‍ ഇരിക്കേയാണ് ഇരുവരേയും മുഖ്യമന്ത്രി വിരുന്നിനായി ക്ഷണിച്ചത്. ഇഫ്താര്‍ വിരുന്ന് സംബന്ധിച്ച വാര്‍ത്താ കുറിപ്പിലും ലോകായുക്തയുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ഇരുവരും പങ്കെടുത്തത് വിവാദമായിട്ടുണ്ട്. ലോകായുക്ത പങ്കെടുത്തുന്നത് മനപ്പൂര്‍വ്വം സര്‍ക്കാര്‍ മറച്ചുവെച്ചുവെന്നതാണ് വിവാദം. മുഖ്യമന്ത്രി തിരുവനന്തപുരത്ത് ചൊവ്വാഴ്ച സംഘടിപ്പിച്ച ഇഫ്ത്താര്‍ വിരുന്നില്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദുമാണ് പങ്കെടുത്തത്. ചാനലുകള്‍ക്ക് പിആര്‍ഡി നല്‍കിയ ദൃശ്യങ്ങളിലും ലോകായുക്തയെ ഒഴിവാക്കിയാണ് നല്‍കിയത്. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ ഇരുവരും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിക്കുകയും കേസ് ഫുള്‍ബെഞ്ചിന് വിടുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരിന് ആശ്വാസം ഏകുന്നതായിരുന്നു ഈ നടപടി. കേസ് ഈമാസം 12നാണ് ലോകായുക്തയുടെ ഫുള്‍ ബെഞ്ച് പരിഗണിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ വിരുന്നിനെ കുറിച്ചുള്ള…

പെട്രോള്‍ വാങ്ങാന്‍ ഒരു കി.മീ. ഓട്ടോയില്‍ പോയി : ലക്ഷ്യമിട്ടത് ട്രെയിന്‍ ബോഗി പൂര്‍ണമായും കത്തിക്കാന്‍; തീവ്രവാദബന്ധമെന്ന് കേന്ദ്ര ഏജന്‍സികള്‍

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവെപ്പില്‍ തീവ്രവാദബന്ധമെന്ന് സൂചന. ഇക്കാര്യം കേന്ദ്ര ഏജന്‍സികള്‍ സ്ഥിരീകരിച്ചതായി വിവരമുണ്ട്. വലിയ ആക്രമണമാണ് ലക്ഷ്യമിട്ടതെന്നും ട്രെയിനിലെ ഒരു ബോഗി പൂര്‍ണമായി കത്തിക്കാനായിരുന്നു പദ്ധതിയെന്നും കേന്ദ്ര ഏജന്‍സികളെ ഉദ്ധരിച്ച്‌ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്‍.ഐ.എ യും ഐ.ബിയുമാണ് കേസില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ചത്. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കൂടുതല്‍ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഷാറൂഖ് സെയ്ഫിയുടെ കേരളത്തിലേക്കുള്ള യാത്രയെ കുറിച്ച്‌ അന്വേഷണ സംഘം വിശദാംശങ്ങള്‍ ശേഖരിച്ചു. യാത്രയില്‍ ഷാറൂഖിന്‍റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയതില്‍ അടക്കം ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ആരെങ്കിലും ഒപ്പം യാത്ര ചെയ്തോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയാണ് പ്രധാനമായും അന്വേഷണം നടത്തി കൂടുതല്‍വിവരങ്ങള്‍ കണ്ടെത്തിയത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ.യും പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. രണ്ട് ഏജന്‍സികളും നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവത്തില്‍…