മുടി മുറിച്ചപ്പോള്‍ നീളം കുറഞ്ഞു; എട്ടാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി

മുംബൈ: തലമുടി മുറിച്ചപ്പോള്‍ നീളം കുറഞ്ഞതിന്‍റെ മനപ്രയാസത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. മഹാരാഷ്രയിലെ ഭയന്ദേര്‍ സ്വദേശി ശത്രുഘ്‌നന്‍ പഥക്(13) ആണ് കെട്ടിടത്തിന്‍റെ പതിനാറാം നിലയില്‍നിന്ന് ചാടിയത്. ബുധനാഴ്ച 11.30ന് വീട്ടിലുള്ളവരെല്ലാം ഉറങ്ങിയതിന് ശേഷം പഥക് ശുചിമുറിയുടെ ജനല്‍വഴി പുറത്തേയ്ക്ക് ചാടുകയായിരുന്നു. ബന്ധുവിനൊപ്പം പോയി മുടിവെട്ടിയ കുട്ടി മുടിയുടെ നീളം കുറഞ്ഞുപോയതില്‍ അസ്വസ്ഥമായിരുന്നു. ആശ്വസിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും കുട്ടി കടുത്ത വിഷമത്തിലായിരുന്നെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ക്ഷേത്രോത്സവ ഡ്യൂട്ടിക്കിടെ ഭക്തിഗാനം കേട്ട് ചുവടുവയ്ച്ചു, എസ് ഐ യ്ക്ക് സസ്പെന്‍ഷന്‍

തൊടുപുഴ:  ജോലിക്കിടെ പൊതുജനമധ്യത്തില്‍ നൃത്തം ചെയ്ത പോലീസുകാരന് സസ്പെന്‍ഷന്‍. ഇടുക്കി ശാന്തന്‍പാറ അഡീഷണല്‍ എസ് ഐ കെ സി ഷാജിയ്‌ക്കെതിരെയാണ് നടപടി. എസ്റ്റേറ്റ് പൂപ്പാറയിലെ ക്ഷേത്ര ഉത്സവ ഡ്യൂട്ടിക്കിടെയാണ് സംഭവം. കെ സി ഷാജി നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ശാന്തന്‍പാറ സിഐ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. എറണാകുളം റേഞ്ച് ഡിഐജി ആണ് സസ്പെന്‍ഡ് ചെയ്തത്.

എലത്തൂ‌ര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ തീവ്രവാദ ബന്ധം പറയാറായിട്ടില്ല, ആക്രമണം ഒറ്റക്കായിരുന്നോവെന്ന് പരിശോധിക്കും; ഡി ജി പി

കോഴിക്കോട്: എലത്തൂ‌ര്‍ ട്രെയിന്‍ തീവയ്പ്പ് സംഭവത്തിലെ തീവ്രവാദ ബന്ധമടക്കമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാറാട്ടില്ലെന്ന് ഡി ജി പി അനില്‍ കാന്ത്. ഒറ്റക്കായിരുന്നോ ആക്രമണം നടത്തിയതെന്ന് പരിശോധിക്കേണ്ടതുണ്ട്. പൂര്‍ണ്ണ ചിത്രം ലഭ്യമായതിന് ശേഷമേ യു എ പി എ ചുമത്തുന്നതടക്കമുള്ള കാര്യങ്ങള്‍ പറയാന്‍ കഴിയുള്ളൂ. പ്രതിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന കാര്യങ്ങള്‍ നിലവില്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഡി ജി പി മാദ്ധ്യമങ്ങളോട് പറഞ്ഞു. വെെദ്യപരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യല്‍ ആരംഭിക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയാലേ കുറ്റം സമ്മതിച്ചോ ഇല്ലയോ എന്ന് വ്യക്തതവരുത്താന്‍ കഴിയുകയുള്ളൂ. കേസിന്റെ എല്ലാ ഭാഗവും പരിശോധിക്കും. പ്രതി ചോദ്യം ചെയ്യലില്‍ പറയുന്നതെന്തും പരിശോധിക്കേണ്ടതുണ്ടെന്നും ഡി ജി പി വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘം, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍, മഹാരാഷ്‌ട്ര പൊലീസ് എന്നിവരുടെ സംയുക്ത ഓപ്പറേഷനിലാണ് പ്രതിയെ പിടികൂടിയത്. തീകൊളുത്താനായി പെട്രാേളോ മറ്റെന്തെങ്കിലുമാണോ ഉപയോഗിച്ചത് എന്ന ചോദ്യത്തിന്,…

‘ബാഗ് ഞാന്‍ ഉപേക്ഷിച്ചതല്ല’; പരിശോധനക്കിടയിലും 2 മണിക്കൂര്‍ സ്‌റ്റേഷനില്‍ ഒളിച്ചിരുന്നു; വിശ്വസിക്കാതെ പൊലീസ്

കണ്ണൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ അറസ്റ്റിലായ ഷാറൂഖ് സെയ്ഫിയുടെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ട്രെയിനിന് തീയിട്ട ശേഷം അതേ ട്രെയിനില്‍ തന്നെയാണ് താന്‍ കണ്ണൂരിലെത്തിയത് എന്നാണ് ഷാറൂഖ് സെയ്ഫി പറയുന്നത്. കണ്ണൂരില്‍ എത്തിയ ശേഷവും പൊലീസിന്റ കണ്ണില്‍ നിന്ന് രക്ഷപ്പെടാന്‍ ഷാറൂഖ് സെയ്ഫിക്ക് സാധിച്ചു എന്നുള്ളതാണ് ഞെട്ടിപ്പിക്കുന്നത്. രണ്ട് മണിക്കൂറോളം കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഒളിച്ചിരുന്നു എന്നാണ് ഷാറൂഖ് സെയ്ഫി പറയുന്നത്. എന്നാല്‍ ട്രെയിനിലെ ആക്രമണ വിവരം അറിഞ്ഞ ഉടനെ തന്നെ പൊലീസ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനും ആക്രമിക്കപ്പെട്ട ട്രെയിനും അരിച്ച്‌ പെറുക്കിയിരുന്നു. എന്നാല്‍ ഷാറൂഖ് സെയ്ഫിയെ പൊലീസിന് കണ്ടെത്താനായിരുന്നില്ല. ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ് തീവെപ്പ് സംഭവത്തിന് ശേഷം 11.40 ന് ആണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നത്. പിന്നീട് 1.40 ന് വന്ന മരുസാഗര്‍ എക്സ്പ്രസിലാണ് താന്‍ രക്ഷപ്പെട്ടത് എന്നാണ് പ്രതി പൊലീസിനോട്…

കുടുംബാധിപത്യം അംഗീകരിക്കില്ല; ബിജെപി ലക്ഷ്യമിടുന്നത് നിസ്വാര്‍ത്ഥ സേവനം; സ്ഥാപകദിനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി

ന്യൂദല്‍ഹി: സാമൂഹ്യ നീതി മുന്‍നിര്‍ത്തിയാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ബിജെപിയുടെ 44ാം സ്ഥാപകദിനത്തോടനുബന്ധിച്ച്‌ പാര്‍ട്ടി പ്രവര്‍ത്തകരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഹനുമാന്‍ സ്വാമിയെ പോലെ ഇന്ത്യ ഇന്ന് സ്വന്തം ശക്തിയെ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ബിജെപി സര്‍ക്കാര്‍ പിഎം അന്നയോജന, ജന്‍ധന്‍ യോജനയുള്ളപ്പെടയുള്ള പദ്ധതികളിലൂടെ 80 കോടിയിലധികം ജനങ്ങള്‍ക്ക് താങ്ങാകാന്‍ സാധിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബിജെപി കുടുംബാധിപത്യത്തിനെതിരാണ്. കോണ്‍ഗ്രസിനെ പോലുളള പാര്‍ട്ടികള്‍ കുടുംബ വാദവും, വംശീയവാദവും ജാതിയതയുമാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ജനാധിപത്യത്തിലൂടെയാണ് ബിജെപി പിറവികൊണ്ടത്. സ്വാര്‍ത്ഥതയില്ലാത്ത സേവനമാണ് ബിജെപി ലക്ഷ്യമിടുന്നതും. പ്രതിപക്ഷ കക്ഷികള്‍ ചെറിയ ലക്ഷ്യങ്ങള്‍ മാത്രം മുന്നോട്ട് വയ്ക്കുമ്ബോള്‍ ബിജെപി വലിയ സ്വപ്‌നങ്ങളാണ് കാണുന്നത്. സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുളള ബൗദ്ധിക, യുവ സംഘങ്ങള്‍ രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍…

വീണ്ടും അരിക്കൊകൊമ്പൻറെ ആക്രമണം; ഒരു വീട് തകര്‍ത്തു

ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പൻറെ ആക്രമണം. 301 കോളനിയില്‍ കൊമ്ബന്‍ ഒരു വീട് തകര്‍ത്തു. കുട്ടായുടെ വീടാണ് കൊമ്പന്‍ ഇടിച്ചു തകര്‍ത്തത്. വീട്ടില്‍ ആള്‍ ഇല്ലാത്ത സമയത്തായിരുന്നു ആക്രമണം. വീടിന്റെ അടുക്കളയും വീടിനോട് ചേര്‍ന്ന ചായ്പ്പും കൊമ്പന്‍ തകര്‍ത്തു. കൊമ്പനൊപ്പം പിടിയും രണ്ടു കുട്ടിയാനകളും ഉണ്ടായിരുന്നു അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സിപിഎമ്മിന്റ നേതൃത്വത്തില്‍ പറമ്പിക്കുളം കടുവാ സങ്കേതത്തിലെ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യലയത്തിലേക്ക് മാര്‍ച്ച്‌ നടത്തി. തുടര്‍ സമരങ്ങള്‍ തീരുമാനിക്കാന്‍ നാളെ മുതലമടയില്‍ സര്‍വകക്ഷിയോഗം ചേരുമെന്ന് എംഎല്‍എ കെ ബാബു പറഞ്ഞു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുതെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പതിനൊന്ന് കോളനികളിലായി രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. ആനയെ എത്തിക്കുന്ന ഒരുകൊമ്പന്‍ റേഞ്ചിനു അടുത്തുതന്നെയാണ് കുരിയാര്‍ കുറ്റി ആദിവാസി കോളനി. പറമ്പിക്കുളത്തേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് നെന്‍മാറ എംഎല്‍എ കെ ബാബു മുഖ്യമന്ത്രി, വനം മന്ത്രി, വനം വകുപ്പ്…

വായ്ക്കുള്ളിലെ തൊലി കൊണ്ട് കൃത്രിമ മൂത്രനാളി സൃഷ്ടിച്ചു, നേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

അത്യപൂര്‍വ ശസ്ത്രക്രിയയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി. വായ്ക്കുള്ളിലെ തൊലി കൊണ്ട് കൃത്രിമ മൂത്രനാളി സൃഷ്ടിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ആരോഗ്യവകുപ്പിന്റെ നൂതന സാങ്കേതിക സംവിധാനങ്ങളും ശസ്ത്രക്രിയയുടെ വിജയത്തിന് സഹായകമായി. മൂത്രനാളിയിലെ ബുദ്ധിമുട്ടുകളുമായി പത്തുവര്‍ഷത്തിലേറെ ചികിത്സതേടിയ യുവതിക്കാണ് അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി പരിഹാരം കണ്ടെത്തിയത്. കവിളിനുള്ളിലെ തൊലി ഉപയോഗിച്ച്‌ കൃത്രിമമായി മൂത്രനാളി സൃഷ്ടിച്ചാണ് ചികിത്സയൊരുക്കിയത്. വിദേശത്തും ഇന്ത്യയിലും ചുരുക്കം ചില ആശുപത്രികളില്‍ മാത്രം നടന്നിട്ടുള്ള ശസ്ത്രക്രിയയാണ് കാട്ടാക്കടയിലെ 32 വയസ്സുകാരിക്കായി ചെയ്തത്. യൂറോളജി വിഭാഗം യൂണിറ്റ് മേധാവി പി ആര്‍ സാജുവിന്റെ നേതൃത്വത്തിലായിരുന്നു താക്കോല്‍ദ്വാര ശസ്ത്രക്രിയ. നാലുമണിക്കൂറില്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. സംസ്ഥാന സര്‍ക്കാര്‍ സജ്ജീകരിച്ച നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഇതിനു സഹായകമായി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്ന രോഗിയുടെ വൃക്കയും സാധാരണ നിലയിലായിട്ടുണ്ട്.

ശസ്ത്രക്രിയ വിജയകരം…, ബാല ജീവിതത്തിലേക്ക് തിരികെ വരുന്നു, നടന് കരള്‍ പകുത്ത് നല്‍കാനെത്തിയത് നിരവധിപ്പേര്‍!

എല്ലാവരും വളരെ ഞെട്ടലോടെ കേട്ട ഒരു വാര്‍ത്തയായിരുന്നു കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഗുരുതരമായതിനെ തുടര്‍ന്ന് നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നത്. ഒരു മാസം മുൻപാണ് എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. ആദ്യമൊക്കെ വളരെ ഗുരുതരമായ അവസ്ഥയിലായിരുന്നു ബാല. ഇനി മുന്നോട്ടുള്ള ജീവിതത്തിന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. അതുപ്രകാരം ഇപ്പോഴിത ബാലയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നിരിക്കുകയാണ്. രണ്ട് ദിവസം മുമ്ബായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായിരുന്നു. ബാല ആരോഗ്യവാനായി തുടരുന്നു. അദ്ദേഹത്തെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തുടരും. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികള്‍ക്ക് ദാതാവിനെ കണ്ടെത്തുക വളരെ പ്രയാസകരമായ ഒന്നാണ്. എന്നാല്‍ ബാലയുടെ കാര്യത്തില്‍ അനുയോജ്യമായ കരള്‍ കണ്ടെത്തുന്നതിന് ബുദ്ധിമുട്ടേണ്ടി വന്നില്ല. നടന് വേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ട്…

‘ഞങ്ങടെ ചെക്കന്റെ 28 കെട്ടു കഴിഞ്ഞു, ചെറിയ രീതിയില്‍ ഒരു ചടങ്ങ്’; സന്തോഷം പങ്കുവച്ച്‌ ദേവികയും വിജയ് മാധവും

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയും അവതാരകയുമാണ് ദേവിക നമ്പ്യാർ . ദേവികയുടെ ഭര്‍ത്താവ് വിജയ് മാധവും പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. സോഷ്യല്‍ മീഡിയയിലൊക്കെ നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു ദേവികയും വിജയും വിവാഹിതരായത്. ഗായകനായും സംഗീത സംവിധായകനയുമെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളയാളാണ് വിജയ് മാധവ്. ദേവികയെ വിവാഹം ചെയ്ത ശേഷമാണു വിജയ് കൂടുതല്‍ സുപരിചിതനാകുന്നത്. വിവാഹ ശേഷം പാട്ടും അഭിനയവും വ്ലോഗിങ്ങും കുക്കിങുമെല്ലാമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഈ താര ദമ്പതികള്‍ ഗര്‍ഭിണിയായതോടെയാണ് ദേവിക സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. ഗര്‍ഭിണി ആയതിനു പിന്നാലെ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ മാസം ആദ്യമാണ് ഇവര്‍ക്ക് ഒരു ആണ്‍ കുഞ്ഞ് ജനിച്ചത്. ഗര്‍ഭിണി ആയത് മുതല്‍ എല്ലാ വിശേഷങ്ങളും ദേവികയും വിജയും ആരാധകരുമായി പങ്കുവച്ചിരുന്നു. ആശുപത്രിയില്‍ നിന്നുള്ള വിശേഷങ്ങളും പ്രസവ ശേഷമുള്ള വിശേഷങ്ങളുമൊക്കെ വൈറലായി മാറിയിരുന്നു. കുഞ്ഞിനെ വിജയ്…

മലയാളി നഴ്സിനെയും 2 കുട്ടികളെയും കൊന്ന കേസ്: ഭർത്താവ് സാജു കുറ്റം സമ്മതിച്ചു

ലണ്ടൻ: ബ്രിട്ടനിൽ മലയാളി നഴ്സ് അഞ്ജുവിനെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ഭർത്താവ് സാജു (52) കുറ്റംസമ്മതിച്ചു. നോർതാംപ്ടൻഷർ ക്രൗൺ കോടതിയിൽ ഹാജരായ പ്രതിയെ ജൂലൈയിൽ ശിക്ഷ വിധിക്കുന്നത് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ വർഷം ഡിസംബറിലാണ് കോട്ടയം വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകൾ അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) എന്നിവർ കൊല്ലപ്പെട്ടത്. തികച്ചും ദാരുണമായ കേസായിരുന്നുവെന്ന് നോർതാംപ്ടൻഷർ പൊലീസിലെ സീനിയർ ഇൻവെസ്റ്റിഗേറ്റിങ് ഓഫിസറായ സൈമൺ ബാൺസ് പറഞ്ഞു. മൂവരെയും ശ്വാസംമുട്ടിച്ച് െകാലപ്പെടുത്തിയെന്നാണ് നിഗമനം. അഞ്ജുവിനെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. കുട്ടികളെ പൊലീസ് എയർ ആംബുലൻസ് സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. കണ്ണൂർ ഇരിട്ടി പടിയൂർ കൊമ്പൻപാറ സ്വദേശിയായ സാജുവുമായി പ്രണയവിവാഹമായിരുന്നു അഞ്ജുവിന്റേത്. 2012 ഓഗസ്റ്റ് 10ന് ഇരുവീട്ടുകാരുടെയും…