രേഖാചിത്രത്തിലെ വ്യക്തിയോട് സാമ്യമുള്ള ആൾ ചികിത്സ തേടി; കണ്ണൂർ ജില്ലാ ആശുപത്രിയിൽ പരിശോധന

കോഴിക്കോട് :  ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതായി സൂചന. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് ഇന്ന് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ്, രേഖാചിത്രത്തിലെ ആളുടെ രൂപസാദൃശ്യമുള്ള വ്യക്തി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയതായി പൊലീസിന് വിവരം ലഭിച്ചത്. കാലിന് പൊള്ളലേറ്റതിനെ തുടർന്നാണ് ഇയാൾ ചികിത്സ തേടിയെത്തിയത്. തുടർന്ന് ജില്ലാ ആശുപത്രിയിലെത്തി പൊലീസ് സംഘം പരിശോധന നടത്തി. ഇവിടെനിന്ന് വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

പോലീസ് പുറത്തുവിട്ട ദൃശ്യത്തിലുള്ളത് അക്രമിയല്ല; സിസിടിവിയില്‍ കണ്ടത് വിദ്യാര്‍ത്ഥിയായ കപ്പാട് സ്വദേശി, പ്രതിയെക്കുറിച്ച്‌ സൂചന ലഭിച്ചുവെന്ന് ഡിജിപി

കണ്ണൂര്‍: ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസില്‍ തീവച്ചതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ദൃശ്യം അക്രമിയുടേത് അല്ലെന്ന് പോലീസ് പറഞ്ഞു. ദൃശ്യത്തിലുള്ളത് വിദ്യാര്‍ത്ഥിയായ കാപ്പാട് സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. യുവാവ് ട്രെയിനില്‍ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണെന്നും, ട്രെയിനില്‍ നിന്ന് സുഹൃത്തിനെ വിളിച്ചുവരുത്തി പോവുകയുമായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു. സിസിടിവിയില്‍ ചുവന്ന ഷര്‍ട്ടിട്ട വ്യക്തിയെ കാണുന്ന സമയവും സംഭവം നടക്കുന്ന സമയവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് സിസിടിവി പ്രതിയുടേതല്ലെന്ന് പോലീസിന് മനസിലാകാന്‍ കാരണം. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് മേധാവി അനില്‍ കാന്ത് പറഞ്ഞു. വൈകാതെ തന്നെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിയിലേക്കെത്താന്‍ കഴിയുന്ന നിര്‍ണായ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും ഡിജിപി അനില്‍കാന്ത് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു. അതിനിടെ രേഖാചിത്രവുമായി സാമുമുള്ളയാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍…

ബാഖ്മുതിലും വിജയാരവം: യുഎസ്-നാറ്റോയെ കടത്തിവെട്ടി പുട്ടിൻ; ഇനി ആണവ യുദ്ധം

ഒടുവിൽ ബാഖ്മുതും വീഴുന്നു. എട്ടുമാസമായി തുടരുന്ന കടുത്ത പോരാട്ടത്തിനൊടുവിൽ ബാഖ്മുതിന്റെ പ്രതിരോധം ഓരോന്നായി തകർത്ത് റഷ്യൻ സേന മുന്നേറ്റം തുടരുന്നു. യുക്രെയ്നിയൻ പ്രതിരോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും നെടുങ്കോട്ടയായിരുന്ന ബാഖ്മുതിന്റെ പതനം യുദ്ധഭൂമിയിൽ സൃഷ്ടിക്കുക ദൂരവ്യാപകമായ ഫലങ്ങൾ. യുക്രെയ്ൻ –റഷ്യ യുദ്ധത്തിന്റെ മുന്നോട്ടുള്ള ഗതിനിർണയിക്കുന്നതും വരാൻ പോകുന്ന പോരാട്ടങ്ങളുടെയും സമാധാന ചർച്ചകളുടെയും ഭാവി നിർണയിക്കുന്നതും ബാഖ്മുതിലെ വിജയ പരാജയങ്ങളാകും. ബാഖ്മുത് അപ്രധാനമെന്ന് യുക്രെയ്നും നാറ്റോയും ആദ്യഘട്ടത്തിൽ പറഞ്ഞെങ്കിലും കടുത്ത നാശനഷ്ടം നേരിട്ടിട്ടും വിട്ടുകൊടുക്കാതെ യുക്രെയ്ൻ പ്രതിരോധം തുടരുന്നതെന്തിന്? രണ്ടു മാസത്തിലേറെയായി മൂന്നു വശത്തുകൂടി വളഞ്ഞിട്ടും ബാഖ്മുതിനെ പൂർ‌ണമായി കീഴടക്കാൻ റഷ്യയ്ക്കും വാഗ്നർ സംഘത്തിനും കഴിയാത്തത് എന്തുകൊണ്ടാണ്? സൈനികർക്കു പിൻമാറ്റ ഉത്തരവ് നൽകി കഴിഞ്ഞും യുക്രെയ്ൻ ബാഖ്മുതിൽ സൈനിക വിന്യാസം നടത്തിയത് എന്തുകൊണ്ടാണ്? കടുത്ത നാശം നേരിട്ടിട്ടും ബാഖ്മുതിലെ യുദ്ധഭൂമിയിൽ റഷ്യയ്ക്കായി വാഗ്നർ സംഘം നേടിയ മേൽക്കൈ പാശ്ചാത്യ രാജ്യങ്ങൾ അംഗീകരിക്കാൻ…

ശമ്പളരഹിത സേവനം 41–ാം ദിവസ’മെന്ന ബാഡ്ജ് ധരിച്ച് ജോലിക്ക്; അഖിലയെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് പോസ്റ്റർ എഴുതി യൂണിഫോമിൽ ധരിച്ച വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ്.നായരെ പാലായിലേക്ക് സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. സിഎംഡിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. അതേസമയം, അഖില ബാഡ്ജില്‍ പ്രദര്‍ശിപ്പിച്ച കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 6 ദിവസം മാത്രമാണ് ശമ്പളം വൈകിയത്, എന്നാല്‍ 41 ദിവസം മുടങ്ങിയെന്നാണ് ബാഡ്ജില്‍ ജീവനക്കാരി പ്രദർശിപ്പിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അഞ്ചാം തീയതിയാണ് കെഎസ്ആര്‍ടിസിയിലെ ശമ്പള ദിവസം. സ്ഥലം മാറ്റം ശിക്ഷാ നടപടിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ‘ശമ്പളരഹിത സേവനം 41–ാം ദിവസ’മെന്ന ബാഡ്ജ് ധരിച്ചു ജോലി ചെയ്തതിനു കഴിഞ്ഞ ദിവസമാണ് അഖിലയെ വൈക്കം ഡിപ്പോയിൽനിന്നു പാലായിലേക്കു സ്ഥലംമാറ്റിയത്. പ്രതിഷേധം സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്നാണു കെഎസ്ആർടിസി നിലപാട്. ജനുവരി 11ന് ആണ് ഇവർ പ്രതിഷേധ ബാഡ്ജ്…

അക്രമിയുടെ രേഖാചിത്രം തയ്യാര്‍; പ്രതിയെ ഉടന്‍ പിടികൂടാനാകുമെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതില്‍ തീരുമാനമെടുക്കും; ഡിജിപി അനില്‍ കാന്ത്

കോഴിക്കോട് : ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ സഹയാത്രികരുടെ ശരീരത്ത് പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവത്തില്‍ പ്രതിയുടെ രേഖചിത്രം തയ്യാറായി. എലത്തൂര്‍ പോലീസ് സ്‌റ്റേഷനിലാണ് രേഖചിത്രം തയ്യാറായിരിക്കുന്നത്. ട്രെയിനില്‍ യാത്ര ചെയ്ത റാസികില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖചിത്രം തയ്യാറാക്കിയിരിക്കുന്നത്. യാത്രാ വേളയില്‍ റാസികിന്റെ എതിര്‍വശത്തെ സീറ്റില്‍ അക്രമി ഇരുന്നിരുന്നതിനാലാണ് റാഫികിന്റെ സഹായത്തോടെ ചിത്രം വരയ്‌ക്കുന്നത്. അതേസമയം, കണ്ണൂരിലേക്കുള്ള യാത്രാ മദ്ധ്യേ ഡിജിപി അനില്‍ കാന്ത് അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച്‌ സംസാരിച്ചു. സംഭവത്തില്‍ ചില സുപ്രധാന സൂചനകള്‍ ലഭിച്ചിട്ടുണ്ട. ശാത്രീയ അന്വേഷണം പുരോഗമിക്കുകയാണ്. ഉടന്‍ തന്നെ പ്രതിയിലേക്ക് എത്തും. എസ്‌ഐയുടെ നേതൃത്വത്തില്‍ പ്രത്യക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കണ്ണൂരില്‍ എത്തിയതിന് ശേഷം ഇപ്പോള്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതിന് പിന്നില്‍ ഗൂഡാലേചനയോ താവ്രവാദ ബന്ധമോ നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍…

ട്രെയിനിന് തീയിട്ട അക്രമിയുടേതെന്ന് കരുതുന്ന ബാഗില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും കുറിപ്പുകള്‍; റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു

കോഴിക്കോട്: ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ പെട്രോളൊഴിച്ച്‌ തീക്കൊളുത്തിയ സംഭവത്തില്‍ അക്രമിയുടേതെന്ന് കരുതുന്ന ബാഗില്‍ നിന്ന് ഇംഗ്ലീഷിലും ഹിന്ദിയലും കുറിപ്പുകള്‍. എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ സമീപം ട്രാക്കില്‍ നിന്നാണ് ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. തിരുവനന്തപുരത്തെ സ്ഥലപ്പേരുകളും ബുക്കിലുണ്ട്. തിരുവനന്തപുരം കഴക്കൂട്ടം, ചിറയിന്‍കീഴ്, കന്യാകുമാരി സ്ഥലപ്പേരുകളും ഡല്‍ഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവും ബുക്കിലുണ്ട്. പല തീയതികളും റെയില്‍വേ സ്റ്റേഷനുകളുടെ പേരുമുണ്ട്. അരക്കുപ്പി പെട്രോള്‍ എന്ന് സംശിയക്കുന്ന ദ്രാവകം, മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍ വസ്ത്രങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, ടിഫിന്‍ ബോക്സ്, എന്നിവയാണ് ബാഗില്‍ നിന്ന് കണ്ടെത്തിയത്.സംഭവത്തില്‍ റെയില്‍വേയും അന്വേഷണം പ്രഖ്യാപിച്ചു. ഡിജിപി അനില്‍കാന്ത് ഇന്ന് കണ്ണൂരിലേക്ക് പോകും. രാവിലെ 11.30ക്കുള്ള വിമാനത്തില്‍ അദ്ദേഹം കണ്ണൂരിലേക്ക് പുറപ്പെടും. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ക്കാണ് പോകുന്നതെങ്കിലും ട്രെയിന്‍ ആക്രണത്തെക്കുറിച്ചുള്ള അന്വേഷണം ഡിജിപി വിലയിരുത്തുമെന്നാണ് സൂചന. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നു കണ്ണൂരിലേക്കു പുറപ്പെട്ട…

പ്രഭാത ഭക്ഷണം കഴിച്ച്‌ അവശനിലയിലായ ഗൃഹനാഥന്‍ മരിച്ചു; നാല്‌ പേര്‍ ആശുപത്രിയില്‍

മുളങ്കുന്നത്തുകാവ്‌:  പ്രഭാതഭക്ഷണമായി ഇഡലിയും സാമ്പാറും കടലക്കറിയും കഴിച്ച കുടുംബത്തിലെ ഒരാള്‍ മരിച്ചു. അവണൂര്‍ എടക്കുളം അമ്മാനത്ത്‌ വീട്ടില്‍ ശശീന്ദ്രന്‍ (58) ആണ്‌ മരിച്ചത്‌. ശശീന്ദ്രന്റെ അമ്മ കമലാക്ഷി (78), ഭാര്യ ഗീത ( 42), തൊഴിലാളികളായ വേലൂര്‍ തണ്ടിലം സ്വദേശി ചന്ദ്രന്‍ (47), മുണ്ടൂര്‍ വേളക്കോട്‌ സ്വദേശി ശ്രീരാമചന്ദ്രന്‍ (50) എന്നിവര്‍ ചികിത്സയിലാണ്‌. ശശീന്ദ്രന്റെ മകന്‌ രോഗലക്ഷണങ്ങളില്ലെങ്കിലും നിരീക്ഷണത്തിലാണ്‌. കമലാക്ഷി അമല ആശുപത്രിയിലും മറ്റുള്ളവര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും ചികിത്സയിലാണ്‌. വീട്ടില്‍നിന്ന്‌ കൊടുത്തയച്ച ഇഡലിയും മറ്റും കഴിച്ച തൊഴിലാളികളാണ്‌ ആശുപത്രിയിലുള്ളത്‌. ഇന്നലെ രാവിലെയാണ്‌ രക്‌തം ഛര്‍ദിച്ച നിലയില്‍ ശശീന്ദ്രനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്‌. ഗുരുതരാവസ്‌ഥയിലായിരുന്ന ശശീന്ദ്രന്‍ ചികിത്സയിലിരിക്കെ മരിച്ചു. ശശീന്ദ്രന്റെ ഭാര്യയെയും വീട്ടിലെത്തിയ രണ്ട്‌ തെങ്ങ്‌ കയറ്റ തൊഴിലാളികളെയും സമാനമായ ലക്ഷണങ്ങളെ തുടര്‍ന്നാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. മൂവരും തീവ്രപരിചരണ വിഭാഗത്തിലാണ്‌. ശശീന്ദ്രന്‌ പുറമേ മറ്റു മൂന്നുപേരും സമാനമായ…

നോമ്പ് തുറക്കാന്‍ പോയതായിരുന്നു അവര്‍; അക്രമി തീവെച്ച ട്രെയിനില്‍ നിന്ന് വീണു മരിച്ച റഹ്മത്തിന്റെ ബന്ധു

കോഴിക്കോട്: നോമ്പ് തുറക്കാനയാണ് മട്ടന്നൂര്‍ സ്വദേശികളായ റഹ്മത്തും രണ്ടരവയസുകാരി സഹ്റയും കോഴിക്കേട്ടേക്ക് പോയതെന്ന വിശദീകരണവുമായി അക്രമി തീവെച്ച ട്രെയിനില്‍ നിന്ന് വീണു മരിച്ച റഹ്മത്തിന്റെ ബന്ധു നാസര്‍. കോഴിക്കോട് ചാലിയത്തെ ബന്ധുവീട്ടില്‍ നിന്ന് നോമ്പ് തുറന്ന ശേഷം മട്ടന്നൂരിലേക്ക് ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ വരുമ്പോഴായിരുന്നു സംഭവം. ‘ഇന്നലെ രാത്രി രണ്ടേമുക്കാലോടെയാണ് വിവരം അറിയുന്നത്. കുട്ടിയുടെ അച്ഛന്‍റെ സുഹൃത്തുക്കളാണ് വിവരം വിളിച്ചുപറഞ്ഞത്. അപ്പോള്‍ തന്നെ ഞങ്ങള്‍ അവിടെ നിന്ന് പുറപ്പെട്ടു. ഇവിടെ എത്തിയതിന് ശേഷമാണ് മരിച്ചവിവരം അറിഞ്ഞത്. നോമ്പ് തുറക്കാനാണ് വന്നത്. കുട്ടിയുടെ ഉമ്മയുടെ സഹോദരിയും അവരുടെ ഒരു ബന്ധവുമാണ് നോമ്പ് തുറക്കാനായി വന്നിരുന്നത്. ട്രെയിനില്‍ സാധാരണ ഇവര്‍ പോകാറുണ്ട്. ചാലിയത്ത് നിന്നും നോമ്പ് തുറന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്നു’ എന്നാണ് ബന്ധുവായ നാസര്‍ പറയുന്നത്.ഇന്നലെ രാത്രിയായിരുന്നു നാടിനു നടുക്കിയ സംഭവം. രാത്രി ഒമ്പതരയോടെ ‘ഡി കോച്ചില്‍’ എത്തി…

ട്രെയ്നില്‍ തീയിട്ട സംഭവം ആസൂത്രിതം; കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കും, എന്‍ഐഎ അന്വേഷിക്കും, നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

കോഴിക്കോട്:  ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് തീവണ്ടിയില്‍ യാത്രക്കാരന്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോളൊഴിച്ച്‌ തീകത്തിച്ച സംഭവം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കും. സംഭവത്തെക്കുറിച്ച്‌ എന്‍ഐഎയും അന്വേഷണം നടത്തും. കേന്ദ്ര റെയില്‍വേ മന്ത്രാലയവും ഇത് സംബന്ധിച്ച വിവരങ്ങള്‍ തേടും. സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്നയാള്‍ മറ്റൊരാളുടെ ബൈക്കിന് പിന്നില്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. അക്രമി കൈ കാണിക്കാതെ തന്നെ ബൈക്ക് നിര്‍ത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. അതേസമയം എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ നിന്ന് ഒരു ബാഗ് പോലീസിന് കിട്ടിയിട്ടുണ്ട്. ബാഗില്‍ രണ്ട് മൊബൈല്‍ ഫോണുകളും ഹിന്ദിയിലുളള പുസ്തകങ്ങളുമുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഉള്‍പ്പെടെ വിവരശേഖരണം തുടങ്ങി. ഫോറന്‍സിക് സംഘം ഇന്ന് തന്നെ പരിശോധന നടത്തുമെന്നാണ് വിവരം. ഡിജിപി അനില്‍കാന്ത് ഇന്ന് 11.30നുള്ള വിമാനത്തില്‍ കണ്ണൂരിലേക്ക് തിരിക്കും. നേരത്തെ നിശ്ചയിച്ച…