വീട്ടമ്മയുടെ മാല പൊട്ടിച്ചു; പിടികൂടുന്നതിനിടെ പൊലീസുകാരെ ബീയര്‍ കുപ്പി കൊണ്ട് കുത്തി

കൊച്ചി : പ്രതികളെ പിടികൂടുന്നതിനിടെ പൊലീസുകാര്‍ക്ക് ബീയര്‍ കുപ്പികൊണ്ട് കുത്തേറ്റു. ട്രാഫിക് എസ്ഐ അരുള്‍, എഎസ്ഐ റെജി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതികളെ പിടികൂടുമ്പോഴായിരുന്നു ആക്രമണം. തമിഴ്നാട് സ്വദേശികളായ സായ്‌രാജ്, പോൾകണ്ണൻ എന്നിവർ ഇന്നു രാവിലെയാണ് വീട്ടമ്മയുടെ മാല കവർന്നത്. വീട്ടമ്മ പൊലീസിൽ വിവരം അറിയിച്ചു. ഇവരെത്തിയ ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. തുടർന്ന് സിസിടി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു. പ്രതികളെ കുറിച്ചുള്ള വിവരം ട്രാഫിക് പൊലീസിനുൾപ്പെടെ നൽകിയിരുന്നു. തുടർന്ന് ഇടപ്പള്ളിയിൽനിന്നു പാലാരിവട്ടം ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന പ്രതികളെ ട്രാഫിക് പൊലീസ് തിരിച്ചറിഞ്ഞു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ പൊലീസിനെ ആക്രമിക്കുകയുമായിരുന്നു. പ്രതികളെ പാലാരിവട്ടം പൊലീസ് അറസ്റ്റു ചെയ്തു.

‘സർക്കാരിന് അപകീർത്തി’; ശമ്പളമില്ലെന്ന ബാഡ്ജ് ധരിച്ച വനിതാ കണ്ടക്ടറെ പറപ്പിച്ചു

വൈക്കം: കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്പള കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം തുടങ്ങിയിട്ട് കാലം കുറിച്ചായി. തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാര്‍ ആണെങ്കിലും ഇതുപോലൊരു ദുരിതം മറ്റൊരു കാലത്തും ഉണ്ടായിട്ടില്ലെന്നാണ് ജീവനക്കാരുടെ പക്ഷം. തോന്നിയതു പോലെ ശമ്പളം കൊടുക്കുന്ന സ്ഥാപനമായി മാറിയിട്ടുണ്ട് കെഎസ്‌ആര്‍ടിസി. എന്നാല്‍ ശമ്പളം കിട്ടിയില്ലെങ്കിലും പ്രതിഷേധിക്കരുതെന്നാണ് കോര്‍പ്പറേഷന്റെ തിട്ടൂരം. അല്ലാതെ നേരിയ പ്രതിഷേധം ഉയര്‍ന്നവര്‍ക്കെതിരെ പ്രതികാരം നടപടികളും കൈക്കൊള്ളുന്നു. ശമ്പളം കിട്ടാതെ വന്നപ്പോള്‍ ശമ്പളരഹിത സേവനം 41-ാം ദിവസമെന്ന് ബാഡ്ജ് ധരിച്ച്‌ പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ സംഭവം വിവാദമാകുയാണ്. വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില എസ്. നായരെയാണ് പാലാ ഡിപ്പോയിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയത്. ജനുവരി 11-നാണ് ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ബാഡ്ജ് ധരിച്ച്‌ അഖില ഡ്യൂട്ടി ചെയ്തത്. ആ ചിത്രം സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. കോര്‍പ്പറേഷന്‍ നടത്തിയ…

ഒരാഴ്ചയിലേറെ സ്വകാര്യ ജെറ്റിൽ പറന്ന് ഋഷി സുനക്; പൊടിച്ചത് ജനങ്ങളുടെ 5 ലക്ഷം യൂറോ

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച്‌ സ്വകാരജെറ്റില്‍ വിദേശ യാത്രകള്‍ നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ആഴ്ചകളുടെ മാത്രം ഇടവേളകളുള്ള വിദേശ യാത്രകള്‍ക്കായി ഋഷി സുനക് 500,000 യൂറോ (ഏതാണ്ട് 4,46,67,292 രൂപ) ചെലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ ജീവിത ചെലവ് കുത്തനെ വര്‍ധിച്ചത് കാരണം ജനം പ്രതിസന്ധിയില്‍ കഴിയുമ്ബോഴാണ് നികുതിപ്പണം ഉപയോഗിച്ച്‌ പ്രധാനമന്ത്രിയുടെ ധൂര്‍ത്തെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കണ്‍സര്‍വേറ്റീവ് സര്‍ക്കാരുകള്‍ ജനങ്ങളില്‍ നിന്ന് അകലെയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും ലിബറല്‍ ഡെമോക്രാറ്റുകള്‍ ആരോപിച്ചു. നവംബര്‍ ആറിന് ഋഷി സുനക്കിന് COP27 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ബ്രിട്ടീഷ് സര്‍ക്കാര്‍ ചെലവിട്ടത് 108,000 യൂറോയാണ്. നവംബര്‍ ആറിന് സ്വകാര്യ ജെറ്റില്‍ ഈജിപ്റ്റിലേക്ക് പറന്ന ഋഷി സുനക് അന്നു തന്നെ മടങ്ങുകയും ചെയ്തതായി ദ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ച കഴിഞ്ഞ് ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി20…

‘ബ്രഹ്മപുരത്തെ മാലിന്യ കൂമ്ബാരത്തിന് സ്വയം തീപിടിച്ചത്’ : ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യ കൂമ്ബാരത്തിന് സ്വയം തീപിടിച്ചതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. മാലിന്യ കൂമ്ബാരത്തിലെ രാസവസ്തുക്കള്‍ തീ പിടിക്കാന്‍ കാരണമായി. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങളില്‍ വലിയ രീതിയില്‍ രാസമാറ്റം ഉണ്ടാകും. മാലിന്യ കൂമ്ബാരത്തിന്‍റെ അടിത്തട്ടില്‍ നിന്നാണ് തീയുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 110 ഏക്കര്‍ സ്ഥലത്തായിട്ട് മാലിന്യ പ്ലാന്‍റ് വ്യാപിച്ചുകിടക്കുന്നത്. മാര്‍ച്ച്‌ 2ന് വൈകിട്ട് 3.45ഓടെയാണ് ഇവിടെ നിന്നും തീ ഉയരുന്നത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് തീപിടുത്തമുണ്ടാകുന്നത്. കഴിഞ്ഞ രണ്ട് തവണയും തീ ഉയര്‍ന്നത് ഒറ്റപ്പെട്ട സ്ഥലത്ത്. അന്ന് ആറുമണിക്കൂര്‍ കൊണ്ട് തീ അണയ്ക്കാനായി. ഇത്തവണ 12 ദിവസം എടുത്തതാണ് തീ അണച്ചത്. അതായത് തീപിടുത്തം ആരംഭിച്ച സ്ഥലത്ത് തീ ആളിപ്പടരാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നു. പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള കാറ്റിന്റെ ദിശ,പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂന ഇതെല്ലാം തീ കത്തിപ്പടരാന്‍ കാരണമായി.

കലോത്സവത്തിലെ സ്വാഗതഗാന വിവാദം; മാതാ പേരാമ്ബ്രയ്‌ക്കെതിരെ കേസെടുത്തു

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന വിവാദത്തില്‍ പേരാമ്ബ്ര മാതാ കേന്ദ്രത്തിലെ പതിനൊന്ന് പേര്‍ക്കെതിരെ കേസെടുത്തു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 4ന്റെ നിര്‍ദ്ദേശ പ്രകാരം നടക്കാവ് പോലീസാണ് കേസെടുത്തിരിക്കുന്നത്. മാതാപേരാമ്ബ്ര കേന്ദ്ര ഡയറക്ടര്‍ കനകദാസ്, കണ്ടാലറിയുന്ന പത്ത് പേര്‍ക്കുമെതിരെയുമാണ് കേസ്. സംഭവത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ ഡയറക്ടര്‍ അനൂപ് വി ആര്‍ നടക്കാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ നടപടി എടുത്തിരുന്നില്ല. തുടര്‍ന്ന് വി ആര്‍ അനൂപ് കോടതിയെ സമീപിക്കുകയായിരുന്നു. മതസ്പര്‍ധ വളര്‍ത്തല്‍ (ഐപിസി 153) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറുപത്തിയൊന്നാമത് സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിനിടയിലാണ് വിവാദമായ ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ചത്. തീവ്രവാദിയായ മുസ്ലിം വേഷധാരിയെ മാതാപേരാമ്ബ്ര അവതരിപ്പിച്ചതാണ് വിവാദമായത്. സംഭവത്തെതുടര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലിരിക്കെയായിരുന്നു ദൃശ്യാവിഷ്‌കാരം.…

‘മുനീറിന് പോക്കറ്റ് മണി നല്‍കിയത് യുഡിഎഫ് മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നെടുത്തിട്ടല്ല’, തുറന്നടിച്ച്‌ കെടി ജലീല്‍

തിരുവനന്തപുരം: ദുരിതാശ്വാസ നിധി വകമാറ്റി ചിലവഴിച്ചുവെന്ന ഹര്‍ജിയില്‍ വിധി പറയാതെ ഫുള്‍ ബെഞ്ചിന് വിട്ടിരിക്കുകയാണ് ലോകായുക്ത. ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും വ്യത്യസ്തമായ നിലപാട് വന്നതിനെ തുടര്‍ന്നാണ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടിരിക്കുന്നത്. ഹര്‍ജിയില്‍ ഫുള്‍ബെഞ്ച് വീണ്ടും വിശദമായ വാദം കേള്‍ക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും പ്രതിയായ കേസാണിത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലോകായുക്ത വിധിയെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെടി ജലീലിന് രാജി വെക്കേണ്ടി വന്നിരുന്നു. ബന്ധുനിയമന കേസിലെ വിധിയെ തുടര്‍ന്നായിരുന്നു ഇത്. ലോകായുക്ത സിറിയക് ജോസഫിന് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ പിന്നീട് കെടി ജലീല്‍ രംഗത്ത് വന്നിരുന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം നല്‍കിയിട്ടുളളൂ എന്ന് ലോകായുക്ത തീരുമാനത്തിന് ശേഷം കെടി ജലീല്‍ പ്രതികരിച്ചു. കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്: ‘ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…

‘കെ.മുരളീധരനെ അപമാനിച്ചു, നീതികേട്; കോണ്‍ഗ്രസ് നേതൃത്വം തെറ്റ് തിരുത്തണം’

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷവേദിയില്‍ കെ മുരളീധരനെ അവഗണിച്ചുവെന്ന് ശശി തരൂര്‍ എംപി. കോട്ടയം ഡിഡിസി സംഘടപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷവേദിയില്‍ കെ മുരളീധരനും ശശി തരൂരിനും സംസാരിക്കാന്‍ അവസരം നല്‍കാത്തത് വിവാദമായ പശ്ചാത്തലത്തിലാണ് ശശി തരൂര്‍ നിലപാട് പറഞ്ഞത്. തനിക്ക് പ്രസംഗിക്കാന്‍ അവസരം ലഭിച്ചില്ല എന്നതില്‍ പരിഭവമില്ലെന്നും എന്നാല്‍ കെ മുരളീധരനോട് കാട്ടിയത് നീതികേടാണെന്നുമുള്ള ശശി തരൂരിന്റെ പരസ്യ നിലപാട് ഈ വിഷയം അങ്ങനെയൊന്നും അവസാനിക്കില്ലെന്നതിന്റെ സൂചനയാണ്. മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കെ മുരളീധരന്‍ സീനിയര്‍ നേതാവാണെന്നും സീനിയര്‍ നേതാവിനെ അപമാനിക്കുന്നത് ശരിയല്ലെന്നും ശശി തരൂര്‍ തുറന്നടിച്ചു. പാര്‍ട്ടിയെ നന്നാക്കി മുന്നോട്ടു കൊണ്ടുപോകണമെന്ന ആഗ്രഹം ഉണ്ടെങ്കില്‍ പ്രധാന നേതാക്കളെ ഒഴിവാക്കരുതെന്ന ശശി തരൂരിന്റെ നിലപാട് കെപിസിസി നേതൃത്വത്തോടുള്ള പരോക്ഷമായ വെല്ലുവിളി കൂടിയാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത വേദിയില്‍ വേദിയില്‍ കെ മുരളീധരനും ശശി തരൂരിനും സംസാരിക്കാന്‍…

സര്‍ക്കാര്‍ മുട്ടു മടക്കി; സെക്രട്ടേറിയറ്റില്‍ ആക്‌സസ് കണ്‍ട്രോള്‍ നടപ്പാക്കില്ല

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ വൈകി വരുന്നതും പഞ്ച് ചെയ്ത ശേഷം മുങ്ങുന്നതും തടയാന്‍ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ആക്‌സസ് കണ്‍ട്രോള്‍ സംവിധാനത്തില്‍നിന്നു പിന്‍വാങ്ങി സര്‍ക്കാര്‍. ജീവനക്കാരുടെ സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ പിന്‍മാറ്റം. ഇന്നു മുതല്‍ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം ബയോമെട്രിക്കുമായി ബന്ധിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇത് സംബന്ധിച്ച്‌ പൊതുഭരണ സെക്രട്ടറി ഉത്തരവിറക്കിയെങ്കിലും നടപ്പായില്ല. പഞ്ചിങ് ചെയ്ത ശേഷം ജീവനക്കാര്‍ സ്ഥലം വിടുന്നത് തടയുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നടപടി പ്രഖ്യാപിച്ച്‌ .എന്നാല്‍ സംഘടനകള്‍ ഇതിനെ എതിര്‍ത്തിരുന്നു. രണ്ടു മാസത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിലും തുടര്‍ന്നു സ്ഥിര മായും നടപ്പാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെയാണ് ഓഫിസ് സമയം. സെക്രട്ടേറിയറ്റിലെ എല്ലാ ബ്ലോക്കുകളിലും എല്ലാ ഓഫിസുകളിലും ഈ സംവിധാനം വരുന്നതോടെ രാവിലെ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉച്ചയൂണിനു മാത്രമേ ഇടയ്ക്കു പുറത്തിറങ്ങാന്‍ സാധിക്കൂ. ഈ സംവിധാനത്തെ ശമ്പള സോഫ്‌റ്റ്വെയറായ…

ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു, തിരക്കില്‍പ്പെട്ട് 63കാരന്‍ മരിച്ചു; 15 പേര്‍ക്ക് പരിക്ക്

പാലക്കാട്: പിരായിരി കല്ലേക്കാട് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ തിരക്കില്‍പ്പെട്ട് വയോധികന്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. വള്ളിക്കോട് സ്വദേശിയായ ബാലസുബ്രഹ്മണ്യനാണ്‌ (63) മരിച്ചത്. കല്ലേക്കാട് പാളയത്തെ മാരിയമ്മന്‍പൂജാ ഉത്സവത്തിനെത്തിച്ച പുത്തൂര്‍ ഗണേശന്‍ എന്ന ആനയാണ് ഇടഞ്ഞത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയതിന് പിന്നാലെ വെടിക്കെട്ട് നടത്തിയയുടനെ ആന ഇടഞ്ഞ് ഓടുകയായിരുന്നു. ആനപ്പുറത്തുണ്ടായിരുന്നവര്‍ മുന്നിലുള്ള മരത്തില്‍ തൂങ്ങി രക്ഷപ്പെട്ടു. തിരിഞ്ഞോടിയ ആനയുടെ മുന്നില്‍പെടാതെ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ബാലസുബ്രഹ്മണ്യന്‍ വീണു. ഉടനെ ബാലസുബ്രഹ്മണ്യനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അപകടത്തില്‍ പരിക്കേറ്റ പത്തുപേരെ പാലക്കാട് ജില്ലാ ആശുപത്രിയിലും അഞ്ചുപേരെ കല്ലേക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പാപ്പാന്മാര്‍ ഉള്‍പ്പെടെ ആനയുടെ വാലില്‍ പിടിച്ചാണ് ആനയെ തളച്ചത്. ഉടന്‍തന്നെ ആനയെ ലോറിയില്‍ കയറ്റി സംഭവസ്ഥലത്തുനിന്ന് മാറ്റി.

കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈല്‍സില്‍ വന്‍ തീപിടിത്തം; 12 അഗ്നിരക്ഷാ യൂണിറ്റുകള്‍ എത്തി

കോഴിക്കോട്. കോഴിക്കോട് വസ്തശാലയില്‍ വന്‍ തീപിടിത്തം. ആനി ഹാള്‍ റോഡിലെ ജയലക്ഷ്മി സിക്‌സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 6.15 ഓടെയായിരുന്നു അ പകടം. ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേനയുടെ 12 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കൂടുതല്‍ യൂണിറ്റുകള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. സമീപ പ്രദേശത്തുള്ള മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. രാവിലെ കട തുറക്കുന്നതിനു മുൻപു തീപിടിത്തമുണ്ടായതിനാൽ ആളപായമില്ല. അകത്ത് ജീവനക്കാരുമില്ലായിരുന്നു. കടയ്ക്കകത്ത് തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കൾ ഉള്ളതാണ് തീ പടർന്നു പിടിക്കാൻ കാരണം. പാര്‍ക്കിങ്ങിൽ നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകൾ കത്തി നശിച്ചു. കടയുടെ ചുറ്റുമുണ്ടായിരുന്ന ഫ്ലക്സുകൾ ഉരുകി താഴേയ്ക്ക് ഒലിച്ചതാണ് കാറുകള്‍ക്ക് തീപിടിക്കാനുള്ള കാരണമെന്നാണ് നിഗമനം. തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പ്രതികരിച്ചു. എന്നാൽ, സംഭവത്തിൽ ദുരൂഹതയില്ലെന്നു ജയലക്ഷ്മി…