ഷവര്‍മ്മ കഴിച്ച്‌ പെണ്‍കുട്ടി മരിച്ച സംഭവം;മരണ കാരണം ഷിഗെല്ലയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

കാസര്‍കോട്:ഷവര്‍മ്മ കഴിച്ച്‌ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍മരണ കാരണം ഷിഗെല്ല സോണി ബാക്ടീരിയയെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപോര്‍ട്ട്. ദേവനന്ദയുടെ ഹൃദയത്തെയും തലച്ചോറിനെയും ബാക്റ്റീരിയ ബാധിച്ചിരുന്നു. സ്രവങ്ങളുടെ അന്തിമ പരിശോധനാ ഫലം ഇന്നു ലഭിച്ചതിനു ശേഷമാകും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയെന്ന് കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭഷ്യവിഷബാധയേറ്റ് കഴിഞ്ഞ ദിവസമാണ് ദേവനന്ദ മരിച്ചത്.ദേവനന്ദക്ക പുറമേ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ 3 പേരുടെ സ്രവ സാംപിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിച്ചപ്പോള്‍ അവയിലും ഷിഗെല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചെന്ന് ഡിഎംഒ പറഞ്ഞു. എല്ലാവര്‍ക്കും സമാനമായ രോഗലക്ഷണങ്ങളായതിനാല്‍ ഷിഗെല്ല തന്നെയെന്നാണു വിലയിരുത്തല്‍.

ബിവറേജസ് ഔട്ട്‌ലെറ്റില്‍ എത്തിയ യുവാക്കള്‍ 7350 രൂപയ്ക്ക് മദ്യം വാങ്ങിയശേഷം 1380 രൂപ വിലയുള്ള മദ്യം മോഷ്ടിച്ച്‌ കടന്നു.

വര്‍ക്കല ബിവറേജസ് ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മോഷണം. ഉച്ചയോടെ മദ്യം വാങ്ങാനെത്തിയ നാല് യുവാക്കളില്‍ ഒരാളാണ് ഒരു കുപ്പി മദ്യം മോഷ്ടിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബില്ല് അടയ്ക്കുന്ന സമയത്താണ് പിന്നില്‍നിന്ന യുവാവ് ഒരു കുപ്പി മോഷ്ടിച്ചത്. തന്ത്രപൂര്‍വം മദ്യക്കുപ്പി മോഷ്ടിക്കുന്ന ദൃശ്യം സി.സി.ടി.വി. യില്‍ പതിഞ്ഞിട്ടുണ്ട്. രാത്രിയില്‍ സ്റ്റോക്ക് ചെക്ക് ചെയ്യുമ്ബോഴാണ് ഒരു കുപ്പി മദ്യത്തിന്റെ കുറവ് കണ്ടത്. 1380 രൂപ വില വരുന്ന മദ്യക്കുപ്പിയാണ് മോഷണം പോയതെന്ന് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി തെളിഞ്ഞത്. ഇതേ യുവാക്കള്‍ 7350 രൂപയ്ക്ക് മദ്യം വാങ്ങുകയും ചെയ്തതായി പരിശോധനയില്‍ കണ്ടെത്തിയതായി ബിവറേജസ് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച പോലീസില്‍ പരാതി നല്‍കി. സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമായി തന്നെ യുവാക്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ടെന്നും മോഷ്ടാക്കളെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

വളവിലും തിരിവിലും വാഹന പെറ്റി ക്യാമറകള്‍

തിരുവനന്തപുരം: ഗതാഗത നിയമലംഘനം കണ്ടെത്താന്‍ നിര്‍മ്മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന കാമറകള്‍ സ്ഥാപിക്കുന്ന സ്വകാര്യ, പൊതുമേഖലാ ഏജന്‍സികള്‍ സ്വകാര്യ വാഹനങ്ങളിലും കാമറ ഘടിപ്പിച്ച്‌ നിരീക്ഷണം നടത്തും. കാമറയുള്ള സ്ഥലം അറിയാവുന്നതിനാല്‍ അവിടെമാത്രം നിയമലംഘനം ഒഴിവാക്കുന്നവരെ കുടുക്കാനാണ് വാഹനങ്ങളില്‍ കാമറ വച്ചുള്ള പണി. വളവുകളിലും തിരിവുകളിലും മറ്റും പൊലീസ് ചാടിവീണ് വാഹനം തടയുന്നതൊഴിവാക്കാനാണ് ‘ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് സിസ്റ്റം’ എന്ന പേരിലുള്ള നിരീക്ഷണസംവിധാനം ഒരുക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. പിഴയായി ഈടാക്കുന്ന തുകയില്‍ 80ശതമാനവും കാമറയ്ക്കും വാഹനത്തിനും പണം മുടക്കിയ ഏജന്‍സികള്‍ക്കാണ് ലഭിക്കുക. പരമാവധി പിഴ ചുമത്തി ലാഭം കൂട്ടാനായിരിക്കും അവര്‍ ശ്രമിക്കുക. ഇതോടെ പിഴയടച്ച്‌ വാഹനഉടമകളുടെ നടുവൊടിയും. അമിതവേഗത, സീറ്റ്ബെല്‍റ്റ്- ഹെല്‍മെറ്റില്ലാത്ത യാത്ര, മൊബൈല്‍ സംസാരം, ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേരുടെ യാത്ര, അപകടകരമായ ഡ്രൈവിംഗ്, അനധികൃത പാര്‍ക്കിംഗ് എന്നിവയെല്ലാം കാമറ കണ്ടെത്തും. നിലവില്‍ ഖജനാവിലേക്കെത്തുന്ന പിഴത്തുകയില്‍ ഒരു രൂപ പോലും കുറയരുതെന്ന…

മമ്മാസ് ആന്‍ഡ് പപ്പാസ് അടച്ചുപൂട്ടി: കോഴിക്കോട്ട് പിടിച്ചെടുത്തത് 35 കിലോ പഴകിയ മാംസം

കോഴിക്കോട് ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗത്തിന്‍്റ പരിശോധനയില്‍ പിടിച്ചെടുത്തത് 35 കിലോ പഴകിയ മാംസം. കാസര്‍ഗോഡ് ഷവര്‍മ്മ കഴിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ച സാഹചര്യത്തില്‍ പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുക്കുന്നതിന്‍്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ഇതിനെത്തുടര്‍ന്ന് അഞ്ച് ഹോട്ടലുകള്‍ക്ക് കോഴിക്കോട് കോര്‍പറേഷന്‍ നോട്ടീസ് നല്‍കി. ഒരു സ്ഥാപനം അടച്ചുപൂട്ടി. അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു പരിശോധന ആരംഭിച്ചത്. ഷവര്‍മ്മ ഉള്‍പ്പെടെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ഐസ്‌ക്രീം, മറ്റു ശീതളപാനീയങ്ങള്‍ എന്നിവ നിര്‍മിക്കുകയും ശേഖരിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന കച്ചവട സ്ഥാപനങ്ങളിലാണ് പ്രത്യേക പരിശോധന നടത്തിയത്. എരഞ്ഞിപ്പാലം, കാരപ്പറമ്ബ്, ഈസ്റ്റ്ഹില്‍, വെസ്റ്റ്ഹില്‍, പുതിയങ്ങാടി, കോര്‍പറേഷന്‍ പരിസരം, സൗത്ത് ബീച്ച്‌, അരീക്കാട്, മോഡേണ്‍ ബസാര്‍, മാങ്കാവ്, ബീച്ച്‌ ആശുപത്രി പരിസരം…