തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുറച്ചുനാളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ദേവതാരു പൂത്തു, ശ്യാമ മേഘമേ നീ, സിന്ദൂര തിലകവുമായ്, ഹൃദയവനിയിലെ ഗായികയോ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമാ ഗാനങ്ങളുടെ രചയിതാവാണ് അദ്ദേഹം. തിരുമലയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ആകാശവാണിയിലൂടെയായിരുന്നു അദ്ദേഹം ഗാനരചനയിലേക്ക് കടന്നത്. ലളിതഗാനത്തിലൂടെയായിരുന്നു തുടക്കം. വിവിധ നാടക സമിതിക്കായി നിരവധി നാടക ഗാനങ്ങളും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. 1978 ലാണ് ആദ്യമായി അദ്ദേഹം സിനിമയ്ക്കായി ഗാനരചന ആരംഭിച്ചത്. 2015 ല്‍ അദ്ദേഹത്തിന് സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചിരുന്നു. 1930 ജനുവരി 18 ണ് ആലപ്പുഴ ജില്ലയിലെ ചുനക്കര കരിമൂളയ്ക്കല്‍ കാര്യാട്ടില്‍ കിഴക്കതില്‍ വീട്ടില്‍ കൃഷ്ണന്റെയും നാരായണിയുടേയും മകനായാണ് ജനനം.
Month: August 2020
മൃതദേഹം സംസ്‌കരിക്കാതെ തുടരുന്ന പ്രതിഷേധം; മത്തായിയുടെ മരണത്തില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കും
പത്തനംതിട്ട: ചിറ്റാറില്‍ വനം വകുപ്പ് കസ്റ്റഡിയില്‍ മരിച്ച മത്തായിയുടെ മരണത്തില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ച് പോലീസിന് നിയമോപദേശം ലഭിച്ചു. കേസില്‍ വനംവകുപ്പ് ജീവനക്കാരെ പ്രതി ചേര്‍ക്കും. കഴിഞ്ഞ മാസം 28നാണ് വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മത്തായിയെ സ്വന്തം ഫാമിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിനെ സംബന്ധിച്ച റിപ്പോര്‍ട്ട് പോലീസ് ഇന്ന് കോടതിയില്‍ നല്‍കുമെന്നാണ് വിവരം. മത്തായിയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഭാര്യ ഷീബ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മരണം നടന്ന് 16 ദിവസം കഴിഞ്ഞിട്ടും മൃതദേഹം സംസ്‌കരിക്കാതെ പ്രതിഷേധം തുടരുകയാണ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം.
വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം; അപകടം ആസൂത്രിതം? കലാഭവന്‍ സോബിയുടെ മൊഴിയില്‍ തെളിവെടുപ്പ് ഇന്ന്
തിരുവനന്തപുരം: സംഗീതജ്ഞനും വയലിനിസ്റ്റുമായ ബാലഭാസ്കറിന്റെ മരണത്തില്‍ സി ബി ഐ യുടെ നിര്‍ണായക പരിശോധന ഇന്ന്. സി ബി ഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി നന്ദകുമാരന്‍ നായരുടെയും ഡി വൈ എസ് പി അനന്ദകൃഷ്ണന്റെയും നേതൃത്വത്തിലാണ് അന്വേഷണം. അപകടത്തിന് മുന്‍പ് കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ കലാഭവന്‍ സോബിക്കൊപ്പമാണ് അന്വേഷണ സംഘത്തിന്റെ പരിശോധന. സംഭവ സ്ഥലത്തെത്താന്‍ സോബിയോട് സ്ഥലത്തെത്താന്‍ സി ബി ഐ ആവശ്യപ്പെട്ടു. ആസൂത്രിത അപകടം എന്നാണ് സോബി പറയുന്നത്. ഡ്രൈവര്‍ അര്‍ജുന്‍ അമിതവേഗത്തില്‍ കാറോടിച്ചപ്പോഴുണ്ടായ അപകടമെന്നാണ് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കണ്ടെത്തിയത്. എന്നാല്‍, ഇവരുടെ മൊഴിയില്‍ നിന്ന് വ്യത്യസ്തമാണ് സോബിയുടേത് . സോബിയുടെ മൊഴി ഇങ്ങനെ : കൊച്ചിയില്‍ നിന്ന് തിരുനെല്‍വേലിക്ക് യാത്ര ചെയ്യുന്നതിനിടെ അപകട സ്ഥലത്തിന് സമീപമുള്ള പെട്രോള്‍ പമ്ബില്‍ വാഹനം നിര്‍ത്തി വിശ്രമിച്ചു. ഇതിനിടെ സംശയകരമായ സാഹചര്യത്തില്‍ ആറേഴ്…
റഷ്യന്‍ വാക്‌സിന്റെ സുരക്ഷിതത്വത്തില്‍ ആശങ്ക; കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കണം; എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗലേറിയ
ന്യൂദല്‍ഹി: വേണ്ടത്ര പരീക്ഷണങ്ങള്‍ ഇല്ലാതെ സ്ഫുട്‌നിക് എന്ന പേരിലുള്ള റഷ്യന്‍ കൊറോണ വാക്‌സിന്‍ രോഗികള്‍ക്ക് നല്‍കുകയും വിപണിയില്‍ എത്തിക്കുകയും ചെയ്യുന്നതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ആശങ്ക പങ്കുവച്ച് ദല്‍ഹി എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗലേറിയ. മരുന്നു സുരക്ഷിതമാണോ കാര്യക്ഷമമാണോയെന്നൊക്കെ പരിശോധിക്കേണ്ടതുണ്ട്, അദ്ദേഹം പ്രതികരിച്ചു. സ്ഫുട്‌നിക് അഞ്ച് എന്ന മരുന്നില്‍ ലോകത്തെ പലഭാഗങ്ങളിലുമുള്ള വിദഗ്ധര്‍ ആശങ്ക രേഖപ്പെടുത്തിക്കഴിഞ്ഞു. റഷ്യയിലെ ഗമലേയ ഇന്‍സ്റ്റിറ്റിയൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ചേര്‍ന്നാണ് രണ്ടു മാസം കൊണ്ട് മരുന്ന് വികസിപ്പിച്ചത്. രണ്ടു ഘട്ട പരീക്ഷണങ്ങള്‍ മാത്രമാണ് ഇതുവരെ നടത്തിയത്. ഇന്ത്യയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങളില്‍ വികസിപ്പിച്ച മരുന്നിന്റെ മനുഷ്യരിലെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ നടന്നുവരുന്നതേയുള്ളു. അതിനിടയ്ക്കാണ് റഷ്യ പൊടുന്നനെ പുതിയ മരുന്ന് പ്രഖ്യാപിച്ചത്. റഷ്യന്‍ വാക്‌സിന്‍ വിജയകരമാണെന്ന് അവര്‍ പറയുന്നു. ഇത് സുരക്ഷിതമോ കാര്യക്ഷമമോ തുടങ്ങിയ കാര്യങ്ങള്‍ നമുക്ക് കണ്ടെത്തേണ്ടതുണ്ട്. അതിന് വലിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്തണം.…
പൂജപ്പുരയില്‍ കൊവിഡ് സ്ഥിരീകരിച്ച 59 തടവുകാര്‍ക്കും ലക്ഷണങ്ങളില്ല, സംസ്ഥാനത്തെ എല്ലാ ജയിലിലും ആന്റിജന്‍ പരിശോധന ഉടന്‍
സംസ്ഥാനത്തെ എല്ലാ ജയിലുകളിലും തടവുകാരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കും. തിരുവനന്തപുരം പൂജപ്പുരയില്‍ 59 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്. രണ്ട് ദിവസത്തിനകം നിര്‍ബന്ധമായും പരിശോധന നടത്താനാണ് ജയില്‍ ഡിജിപി ഋഷിരാജ് സിങ് നല്‍കിയിരിക്കുന്ന നിര്‍ദേശം. പൂജപ്പുരയില്‍ അസുഖബാധിതനായി കുഴഞ്ഞുവീണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച തടവുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണു പരിശോധന നടത്തിയത്. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതിനെ തുടര്‍ന്ന് പി ബ്ലോക്ക് ഏഴിലെ 99 പേരില്‍ ആന്റിജന്‍ പരിശോധന നടത്തുകയായിരുന്നു. ഇതില്‍ 59 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഒരാള്‍ക്കും രോഗബാധയുടെ ലക്ഷണങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതെ തുടര്‍ന്നാണ് എല്ലാ ജയിലുകളിലും പരിശോധനയ്ക്ക് തീരുമാനിച്ചത്. കൊവിഡ് പോസിറ്റീവായവരെ പൂജപ്പുര ജയിലിലെ പ്രത്യേക ഇടത്താണ് പാര്‍പ്പിച്ചിരിക്കുന്നത്. ജയില്‍ പൂര്‍ണമായും ക്വാറന്റിനില്‍ ആക്കി. ജോലിയിലുണ്ടായിരുന്ന 35 ഉദ്യോഗസ്ഥരോടും ജയിലില്‍ തുടരാന്‍ അറിയിച്ചു. 970 തടവുകാരാണു സെന്‍ട്രല്‍ ജയിലില്‍ ഉള്ളത്.…
ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്തു; എന്‍.െഎ.എ സംഘം ദുബൈയില്‍ നിന്നും മടങ്ങി
ദുബൈ: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് യു.എ.ഇയിലെത്തിയ എന്‍.െഎ.എ സംഘം മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്തു. അബൂദബിയിലായിരുന്നു ചോദ്യം ചെയ്യല്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സംഘം ബുധനാഴ്ച രാവിലെ ഇന്ത്യയിലേക്ക് മടങ്ങി. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ എന്‍.െഎ.എ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഫൈസല്‍ ഫരീദിെന്റ വിലാസത്തില്‍ നിന്നാണ് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് പാഴ്സല്‍ അയച്ചത്. ഇതിെന്റ ഉറവിടം കണ്ടെത്തുകയായിരുന്നു സംഘത്തിെന്റ പ്രധാന ലക്ഷ്യം. സ്വപ്ന സുരേഷും സരിത്തുമടക്കം ഇന്ത്യയിലുള്ള പ്രതികളുമായുള്ള ബന്ധവും ചോദിച്ചറിഞ്ഞു.
ബംഗളൂരു സംഘര്‍ഷം: എസ് ഡി പി ഐ നേതാവ് അറസ്റ്റില്‍, അക്രമം ഗൂഢാലോചനയെന്ന് മന്ത്രി
ബംഗളൂരു: ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ബംഗളൂരുവിലുണ്ടായ സംഘര്‍ഷത്തില്‍ എസ് ഡി പി ഐ നേതാവ് മുസാമില്‍ പാഷ അറസ്റ്റില്‍. സംഘര്‍ഷത്തിന് പിന്നില്‍ എസ് ഡി പി ഐയുടെ ഗൂഢാലോചനയെന്ന് മന്ത്രി സി ടി രവി പറഞ്ഞു. പുലികേശി നഗര്‍ കോണ്‍ഗ്രസ് എം എല്‍ എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിദ്വേഷ പരാമര്‍ശത്തിന്റെ പേരിലാണ് നഗരത്തില്‍ സംഘര്‍ഷമുണ്ടായത്. അക്രമത്തിന്റെ ഭാഗമായി എം എല്‍ എയുടെ വസതിയില്‍ ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു. കലാപത്തെ തുടര്‍ന്നുണ്ടായ പൊലീസ് വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ അറുപതോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 110 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ ഡിജി ഹള്ളി, കെജി ഹള്ളി എന്നിവിടങ്ങളിലാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ വീടിന് പരിസരത്തേക്ക് പ്രതിഷേധിച്ച് എത്തിയവര്‍ നിരവധി വാഹനങ്ങള്‍ തീയിട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെ…
അണഞ്ഞിട്ടില്ല ഇൗ വീടിെന്റ വിളക്ക്- ശ്രീനിവാസ മൂര്‍ത്തിയുടെ പുതിയ വീട്ടിലുണ്ട് ‘മരിച്ചുപോയ ഭാര്യ’
ബംഗളൂരു: കര്‍ണാടക കൊപ്പാളിലെ വ്യവസായിയായ ശ്രീനിവാസ മൂര്‍ത്തിയുടെ പുതിയ വീടിെന്റ ഗൃഹപ്രവേശനത്തിന് എത്തിയ ബന്ധുക്കള്‍ ആദ്യമൊന്ന് ഞെട്ടി. മൂന്നുവര്‍ഷം മുമ്ബ് മരിച്ചുപോയ ശ്രീനിവാസയുടെ ഭാര്യ മാധവി അതാ ചിരിച്ചുകൊണ്ട് സ്വീകരണമുറിയില്‍. പട്ടുസാരിയും ആഭരണങ്ങളുമണിഞ്ഞ് പ്രൗഢിയോടെ പുഞ്ചിരിച്ചുകൊണ്ട് സോഫയിലിരിക്കുന്നു അവര്‍. തൊട്ടരികില്‍ ശ്രീനിവാസയും രണ്ട് പെണ്‍മക്കളും. കാര്യമറിഞ്ഞപ്പോള്‍ ഞെട്ടല്‍ അത്ഭുതത്തിന് വഴിമാറി കൊടുത്തു. മാധവിയുടെ ജീവന്‍ തുടിക്കുന്ന മെഴുകുപ്രതിമയായിരുന്നു അത്. ഭാര്യയുടെ ആഗ്രഹപ്രകാരം പണിത വീട്ടില്‍ പ്രിയതമയുടെ സാന്നിധ്യം എന്നെന്നും നിലനില്‍ക്കാന്‍ ശ്രീനിവാസ കണ്ടെത്തിയ വഴിയായിരുന്നു ഇത്. ഭാര്യയെ അത്രമേല്‍ സ്നേഹിച്ചിരുന്ന അയാള്‍ ഇതല്ലാതെ മറ്റെന്ത് ചെയ്യാന്‍. ഇൗമാസം എട്ടിനായിരുന്നു പുതിയ വീടിെന്റ പാലുകാച്ചല്‍. വലിയൊരു വീട് പണിയണമെന്നത് മാധവിയുടെ വലിയ ആഗ്രഹമായിരുന്നു. അത് പൂര്‍ത്തീകരിക്കാന്‍ രണ്ട് കൊല്ലം മുമ്ബാണ് വീടുപണി ആരംഭിച്ചത്. ഇരുപത്തിയഞ്ചോളം ആര്‍കിടെക്ടുമാരെ കണ്ട് ഭാര്യയുടെ ഓര്‍മക്കായി എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ശ്രീനിവാസക്ക് സംതൃപ്തിക്ക് നല്‍കുന്ന…
സ്വര്‍ണവിലയില്‍ വന്‍ ഇടിവ് : പവന് 1,600 രൂപ കുറഞ്ഞ് 39,200 രൂപയായി
സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.ഗ്രാമിന് 200 രൂപ കുറഞ്ഞ് 4,900 രൂപയും പവന് 1600 രൂപ കുറഞ്ഞ് 39,200 രൂപയുമായി.ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു.ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു. കോവിഡ് കാലത്ത് സുരക്ഷിത നിക്ഷേപമായി കണ്ട് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതോടെ സ്വര്‍ണ വില റെക്കോര്‍ഡിലെത്തിയിരുന്നു.റഷ്യയില്‍ കോവിഡിനെതിരായ വാക്സിന്‍ കണ്ടുപിടിച്ചതാണ് ഇപ്പോള്‍ വില കുത്തനെ കുറയാന്‍ കാരണം.
പെട്ടിമുടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണം 53 ആയി
മൂന്നാര്‍ | രാജമല പെട്ടിമുടിയില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി. കാണാതായവര്‍ക്കായി തിരച്ചില്‍ നടക്കുന്ന ആറാം ദിവസമായ ഇന്ന് രാവിലെ ഒരു മൃതദേഹം കണ്ടെടുത്തോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. ഇനി 17 പേരെയാണ് കണ്ടെത്താനുള്ളത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ രാവിലെ മുതല്‍ പുനരാരംഭിച്ചു. 57 പേരടങ്ങുന്ന രണ്ട് എന്‍ ഡി ആര്‍ എഫ് സംഘത്തിന് പുറമെ ഫയര്‍ & റെസ്‌ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവന്‍ യൂണിറ്റും, എറണാകുളത്ത് നിന്നും 50 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും, പാലക്കാട് നിന്നും ആറ് അംഗങ്ങളും 24 വളണ്ടിയര്‍മാരും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. കേരള ആംഡ് പൊലീസിന്റെ 50 അംഗങ്ങളും, ലോക്കല്‍ പോലീസിന്റെ 25 അംഗങ്ങളും, ദ്രുതകര്‍മ സേനയുടെ 100 അംഗങ്ങളും, സ്പെഷ്യല്‍ ബ്രാഞ്ചിന്റെ മൂന്ന് അംഗങ്ങളും, ക്രൈം ബ്രാഞ്ചിന്റെ മൂന്ന്…