10 വര്‍ഷം നീണ്ട വിവാഹമോചന പോരാട്ടം; ഒടുവില്‍ പിരിയേണ്ടെന്നുറപ്പിച്ച്‌ ഭാര്യയും ഭര്‍ത്താവും

മുംബൈ: വര്‍ഷങ്ങള്‍ നീണ്ടു നിന്ന വിവാഹമോചന പോരാട്ടം ഒടുവില്‍ ഭാര്യയുടേയും ഭര്‍ത്താവിന്റെയും സന്തോഷകരമായ കൂടിച്ചേരലില്‍ അവസാനിച്ചു.

മാനസിക രോഗാശുപത്രിയില്‍ 12 വര്‍ഷമായി തടവില്‍ തുടരുന്ന ഭാര്യയേയാണ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ലഭിച്ചതോടെ ഭര്‍ത്താവ് വീട്ടിലേക്ക് കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. ഏഴ് വര്‍ഷം മുന്‍പ് ഇവരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നെങ്കിലും അന്ന് അവരെ വീട്ടിലേക്ക് കൊണ്ടുവരാന്‍ ഭര്‍ത്താവ് ഒരുക്കമായിരുന്നില്ല. ഭര്‍ത്താവിന്റെ വീട്ടില്‍ പ്രവേശിപ്പിക്കാത്തതിനാല്‍, ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷവും വര്‍ഷങ്ങളോളം ഭാര്യയ്‌ക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നതായി കുടുംബ കോടതി ജഡ്ജി സ്വാതി ചൗഹാന്‍ പറഞ്ഞു.

1993ലായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ ഭാര്യയുടെ മാനസികാരോഗ്യം മോശമാണെന്ന് കാണിച്ച്‌ ഭര്‍ത്താവ് 2009ല്‍ നല്‍കിയ അപേക്ഷയില്‍ ഭാര്യയെ മാനസിക രോഗാശുപത്രിയിലേക്ക് അയയ്‌ക്കുകയായിരുന്നു. 2012ല്‍ ഭര്‍ത്താവ് വിവാഹമോചനത്തിന് അപേക്ഷ നല്‍കി. എന്നാല്‍ 2021 ഒക്ടോബറിലാണ് കേസ് ആദ്യമായി കോടതി പരിഗണിച്ചത്.

2014ല്‍ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഉത്തരവ് ഇട്ടിരുന്നെങ്കിലും, സ്വീകരിക്കാന്‍ ഭര്‍ത്താവ് ഒരുക്കമായിരുന്നില്ല. തുടര്‍ന്ന് ഇവര്‍ക്ക് ഇതേ ആശുപത്രിയില്‍ തന്നെ തുടരേണ്ടി വന്നു. ഭാര്യയെ പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിച്ചാല്‍ മതിയെന്നും, എല്ലാ ചെലവുകളും വഹിച്ചു കൊള്ളാമെന്നും ഭര്‍ത്താവ് ആദ്യം പറഞ്ഞിരുന്നു. പിന്നീട് ഭാര്യയ്‌ക്കായി വീട് കണ്ടെത്തി നല്‍കാമെന്ന് പറഞ്ഞ ഭര്‍ത്താവിന് കോടതി കൗണ്‍സിലിങ് നല്‍കി. തുടര്‍ന്ന് ഭാര്യയെ ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോകാമെന്നും, ഡിവോഴ്‌സ് ആവശ്യമില്ലെന്നും ഭര്‍ത്താവ് കോടതിയെ അറിയിക്കുകയായിരുന്നു.

Related posts

Leave a Comment