സ്കൂളുകളില്‍ പ്രവേശനോത്സവം ഇന്ന്; ക്ലാസുകള്‍ ഓണ്‍ലൈനില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഇന്ന് അധ്യയന വര്‍ഷം ആരംഭിക്കും. കോവിഡ് മൂലം ഈ വര്‍ഷവും ഓണ്‍ലൈനായാണ് ക്ലാസ്സുകള്‍ നടക്കുക. രാവിലെ 8:30ന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹൈസ്ക്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തല പ്രവേശനോത്സവം ഉത്ഘാടനം ചെയ്യും. വിക്ടേഴ്‌സ് ചാനലിലൂടെ രാവിലെ 9:30 വരെ ചടങ്ങ് കാണാം. ചടങ്ങില്‍ വിദ്യാഭാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.

രാവിലെ 9:30 മുതലാണ് സ്കൂളുകളില്‍ പ്രവേശനോത്സവം നടക്കുക. സമൂഹ മാധ്യമങ്ങളിലൂടെ കുട്ടികള്‍ക്കും പങ്കെടുക്കാനുള്ള അവസരമൊരുക്കും. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും മൂന്ന് ലക്ഷം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടുന്നത്. ഒന്നാം ക്ലാസ്സില്‍ ചേരുന്ന കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും സമ്മാനപൊതികളും അധ്യാപകരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കുട്ടികള്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കി.

സ്പെഷ്യല്‍ സ്‌കൂളുകളിലും അങ്കനവാടികളിലും പ്രവേശനോത്സവം ഇന്ന് തന്നെയാണ്. രണ്ട് മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ജൂണ്‍ 10 വരെ ട്രയല്‍ ക്ലാസ്സുകളാകും വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുക. കുട്ടികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ ജൂണ്‍ 15നകം വിതരണം പൂര്‍ത്തിയാക്കും. ഓണ്‍ലൈന്‍ പഠനത്തിനായുള്ള ഉപകരണങ്ങള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാണെന്നും 15 ഉള്ളില്‍ വിദ്യാഭ്യാസ വകുപ്പ് ഉറപ്പു വരുത്തും.

Related posts

Leave a Comment