സൂയസില്‍ കുടുങ്ങിയ കപ്പല്‍ വിട്ടുനല്‍കാതെ ഈജിപ്​ത്​; 8,856 കോടി രൂപ നഷ്​ട പരിഹാരം നല്‍കണം

കൈറോ: സൂയസില്‍ ഒരാഴ്ച ഗതാഗതം മുടക്കി മണല്‍തിട്ടയില്‍ കുടുങ്ങിയ ചരക്കുകപ്പല്‍ ‘എവര്‍ ഗിവണ്‍’ ഇനിയും സൂയസ്​ വിട്ടില്ല. കപ്പല്‍ മോചിപ്പിക്കുകയും ഗതാഗതം പതിവുതാളം വീണ്ടെടുക്കുകയും ചെയ്​തെങ്കിലും ആറു ദിവസം കനാല്‍ വഴി ചരക്കുകടത്ത്​ തടസ്സപ്പെട്ട വകയിലും കപ്പല്‍ രക്ഷപ്പെടുത്താന്‍ വന്ന ചെലവുമടക്കം 120 കോടി ഡോളര്‍ (8,856 കോടി രൂപ) നഷ്​ട പരിഹാരം നല്‍കണമെന്നാണ്​ ആവശ്യം. കപ്പല്‍ സര്‍വീസ്​ നടത്തിയ ജപ്പാന്‍ ഉടമകള്‍ നല്‍കണമെന്ന്​ ഈജിപ്​ത്​ കോടതി വിധിച്ചിരുന്നു.

കനാലിന്​ നടുക്ക്​ ഒരു തടാകത്തില്‍ പിടിച്ചിട്ടിരിക്കുകയാണ്​ രണ്ടു ലക്ഷം ടണ്‍ ചരക്കു കടത്താന്‍ ശേഷിയുള്ള കപ്പല്‍. 18,300 കണ്ടെയ്​നറുകളാണ്​ ഈ സമയം കപ്പലിലുണ്ടായിരുന്നത്​. കപ്പല്‍ വിടണമെന്നാവശ്യപ്പെട്ട്​ ഉടമകള്‍ നല്‍കിയ അ​പ്പീല്‍ കോടതി തള്ളിയിരുന്നു. കപ്പല്‍ അപകടത്തില്‍ പെടാന്‍ കാരണം അന്വേഷിക്കാന്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട്​ നല്‍കിയിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്​ഥിരീകരണമുണ്ടായിട്ടില്ല. ഡച്ച്‌​ നഗരമായ റോട്ടര്‍ഡാമിലേക്ക്​ യാത്രക്കിടെ മാര്‍ച്ച്‌​ 23നാണ്​ ചരക്കുകപ്പല്‍ മണല്‍തിട്ടയിലിടിച്ച്‌​ വഴിമുടക്കി നിന്നത്​.

 

കോവിഡ് വ്യാപനത്തിനിടെ ഇന്ത്യയില്‍ ഐപിഎല്‍ നടത്തിയതിന് 1000 കോടി രൂപ ഈടാക്കണം; ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി

Related posts

Leave a Comment