കൊല്ലം: പരവൂരില്‍ വിദേശ വിനോദ സഞ്ചാരികളുടെ വഞ്ചിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പരവൂര്‍ സ്വദേശകളായ യുവാക്കളാണ് പിടിയിലായത്. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഇവര്‍ക്കെതിരെ കേസ്സെടുത്തു.
വിഷ്ണു, പ്രശാന്ത്, ശ്രിരാജ് എന്നിവരാണ് വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവത്തില്‍ പിടിയിലായത്. റിപ്പബ്ലിക് ദിനത്തില്‍ പരവൂര്‍ കായലില്‍ കയാക്കിങ്ങ് പരിശീലനം നടത്തുന്നതിനിടയില്‍ ആണ് റഷ്യന്‍ വിനോദ സഞ്ചാരികള്‍ക്ക നേരെ ആക്രമണം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വഞ്ചിക്ക് നേരെ കല്ലെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് പരാതി.
ആക്രമണത്തിന് പിന്നില്‍ പത്തു പേരണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. വധശ്രമം അന്യായമായി സംഘം ചേരല്‍ ഉള്‍പ്പടെ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ നേരിട്ടാണ് കേസ്സ് അന്വേഷിച്ചത്.