വയനാട്ടില്‍ സത്യൻ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കല്‍പ്പറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാൻ സത്യൻ മൊകേരിയെ എല്‍.ഡി.എഫ് കളത്തിലിറക്കും.

ഇന്ന് ചേർന്ന സി.പി.ഐ സംസ്ഥാന കൗണ്‍സിലിലാണ് സത്യൻ മൊകേരിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം ഉണ്ടായത്.

വയനാട് ജില്ല കമ്മിറ്റിയാണ് സത്യൻ മൊകേരിയുടെ പേര് ശിപാർശ ചെയ്തത്. സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമായ ഇദ്ദേഹം മൂന്ന് തവണ എം.എല്‍.എ ആയിട്ടുണ്ട്. മുമ്ബ് സത്യൻ മൊകേരി മത്സരിച്ചപ്പോള്‍ വയനാട് മണ്ഡലത്തില്‍ സി.പി.ഐ മികച്ച പ്രകടനം നടത്തിയിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആനി രാജയായിരുന്നു മത്സരിച്ചിരുന്നത്. റായ്ബറേലി, വയനാട് ലോക്സഭ മണ്ഡലങ്ങളില്‍ മത്സരിച്ച രാഹുല്‍ രണ്ടിടത്തും വിജയിച്ചതിനെതുടർന്ന് വയനാട്ടില്‍നിന്ന് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

വയനാട്ടില്‍ പ്രിയങ്കയെത്തിയതോടെ ദേശീയ ശ്രദ്ധയാകർഷിക്കുന്ന മത്സരത്തിനാണ് വഴിയൊരുങ്ങിയത്. തെരഞ്ഞെടുപ്പ് ഗോദയില്‍ പ്രിയങ്കയുടെ കന്നി അങ്കമാണിത്. പ്രിയങ്കയുടെ സ്ഥാനാർഥിത്വം കോണ്‍ഗ്രസ് നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു . രാജി പ്രഖ്യാപന സമയത്തുതന്നെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥി പ്രഖ്യാപനവും നടത്തി. പ്രിയങ്കക്ക് രാഹുലിനെക്കാള്‍ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍.

Related posts

Leave a Comment