വാഷിങ്ടൻ∙ യുഎസ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മത്സരം കൂടുതൽ കടുക്കുന്നു. തുടക്കത്തിൽ ബൈഡന് അനുകൂലമായിരുന്നു ഫലങ്ങൾ മാറിമറിയുന്ന കാഴ്ചയാണ്. ട്രംപ് തിരിച്ചു വരുന്നതിന്റെ സൂചനകൾ കാണിച്ചുതുടങ്ങി. ഇതോടെ ട്രംപിനെ അനുകൂലിച്ച് വാതുവയ്പ്പ് കേന്ദ്രങ്ങൾ നിലപാട് മാറ്റി. നിലവിൽ 209 സീറ്റ് ബൈഡനും118 സീറ്റ് ട്രംപും സ്വന്തമാക്കി. 209ൽ നിന്നും ജയിക്കാനാവശ്യമായ 270 ലേക്ക് എത്തുക എന്നത് ബൈഡന് എളുപ്പമല്ല ഇനി വരാനുള്ള 4 സംസ്ഥാനങ്ങളിലെ ഫലം നിർണായകമാകും. ഇതിനിടെ സെനറ്റിലേക്കുള്ള മത്സരത്തിലും ഇരു പാർട്ടികളും തുല്യ ശക്തികളായി മുന്നേറുകയാണ്. ന്യൂജഴ്സി, വെർമണ്ട്, വെർജീനിയ, ന്യൂയോർക്ക്, എന്നിവിടങ്ങളിൽ ജോബൈഡൻ വിജയിച്ചു. അലബാമ, അർക്കൻസോ, കെന്റക്കി, മിസിസിപ്പി ,സൗത്ത് കാരലൈന, വെസ്റ്റ് വെര്‍ജീനിയ എന്നിവിടങ്ങളിലിൽ ട്രംപ് ജയിച്ചു
Related posts
-
നിത്യാനന്ദയുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോ? നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി
ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി. മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട്... -
ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി
കല്‍പ്പറ്റ: വയനാട് ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങി. പ്രിയങ്ക ഗാന്ധി ഇന്നു നാമനിര്‍ദേശപത്രിക... -
നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ...