അടൂര്‍: വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴും താന്‍ തെറ്റ് ചെയ്തില്ലെന്ന് ആവര്‍ത്തിച്ച് ഉത്ര വധക്കേസ് പ്രതി സൂരജ്. പൊലീസ് ജീപ്പില്‍ നിന്നിറങ്ങി ബന്ധുക്കളെ കണ്ട സൂരജ് പൊട്ടിക്കരഞ്ഞു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങള്‍ക്കു മുന്നിലും ആവര്‍ത്തിച്ചു. തന്നെ ഭീഷണപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണ്. ഉത്രയുടെ വീട്ടില്‍ എത്തിച്ചപ്പോള്‍ അവിടെ തന്‍റെ വിരലടയാളം ഭിത്തിയില്‍ അന്വേഷണ സംഘം പതിപ്പിച്ചതായും സൂരജ് ആരോപിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് പൊലീസ് അടൂര്‍ പറക്കോട്ടെ സൂരജിന്‍റെ വീട്ടിലെത്തി…
ബന്ധുക്കള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു; തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് സൂരജ്
