തമിഴ്‌നാട്ടില്‍ പൊങ്കല്‍ സമ്മാനം; റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

ചെന്നൈ; റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൊങ്കല്‍ സമ്മാനമായി ആയിരം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

പൊങ്കലിന് മുമ്ബ് തന്നെ വീട്ടമ്മമാര്‍ക്കുള്ള വേതനവും നല്‍കുമൈന്ന് അറിയിച്ചു. പൊങ്കലിന് കിറ്റ് മാത്രമായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

ഇതിനെതിരെ പ്രതികരിച്ചുകൊണ്ടു പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

പൊങ്കല്‍ കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത് ഒരു കിലോ അരി , പഞ്ചസാര, കരിമ്ബ് തുടങ്ങിയ സാധാനങ്ങളായിരുന്നു.

മുഖ്യമന്ത്രിയായിരിക്കും കിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. സംസ്ഥാനത്തുള്ള 33000 റേഷന്‍ കടകളില്‍ പൊങ്കല്‍ സമ്മാനം വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.

ഈ സമ്മാനം ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്കും ലഭ്യമാകും.

Related posts

Leave a Comment