ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴ. ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെടുകയുണ്ടായി. വെള്ളക്കെട്ടില്‍ അകപ്പെട്ട് രണ്ടു പേർ മരിച്ചു.
സംഭവമുണ്ടായത് ഡല്‍ഹിയിലെ ഗാസിപൂരിലാണ്.
മരിച്ചത് 22 കാരിയായ സ്ത്രീയും, ഒരു കുട്ടിയുമാണ്. ശക്തമായ മഴയെത്തുടർന്ന് റോഡുകളിലുള്‍പ്പെടെ വെള്ളം കയറി. ഇത് ജനജീവിതം ദുസ്സഹമാക്കുകയാണ്.
ഗതാഗതവും തടസപ്പെട്ടു. വിദ്യാഭ്യാസ മന്ത്രി അതിഷി നഗരത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.