“ടൊയോട്ടയുടെ വാഗണാർ” ​പരീക്ഷണയോട്ടം നടത്തുന്നു. വീഡിയോ പുറത്തു

വാഹനലോകത്തെ തന്നെ അമ്പരപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ലോകോത്തര വാഹനനിർമാണ കമ്പനികളായ ടോയോട്ടയും മരുതിയുമായുള്ള കൂട്ടുകെട്ടിൽ നിലവിൽ രണ്ടു വാഹനങ്ങൾ ടൊയോട്ട വിപിനിയിൽ എത്തിച്ചിട്ടുണ്ട്. ഇനി മാരുതിയുടെ സിയാസിനെയും എർറ്റിഗയെയും ഉടൻതന്നെ ടൊയോട്ടയുടെ ബാഡ്ജിങ്ങിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ ഉണ്ടായതു മറ്റൊരു ട്വിസ്റ്റാണ്.

മാരുതിയുടെ ജനപ്രിയ മോഡൽ ആയ വാഗണ്‍ആറിൽ ടൊയോട്ട ബാഡ്‌ജ്‌ പതിച്ചു കൊണ്ട് പരീക്ഷണ ഓട്ടം നടത്തുന്ന വീഡിയോയും ചിത്രങ്ങളും ആണ് ഇപ്പോൾ പുറത്തുവെന്നിരിക്കുന്നത്. വിഡിയോയിൽ ഉള്ള വാഹനത്തിന്റെ അലോയ് വീലിൽ ആണ് ടൊയോട്ടയുടെ ബാഡ്‌ജിങ്‌ കാണാവുന്നത്. എന്നാൽ ടൊയോട്ടയുടെ ബാഡ്‌ജിങ്‌ മുന്നിൽ പതിപ്പിച്ചു കൊണ്ടുള്ള ചിത്രങ്ങളും പിന്നീട് പുറത്തു വന്നു.

വാഹനത്തിന്റെ അടിസ്ഥാന ശൈലി വാഗണ്‍ആറിന്റെ ആണെങ്കിലും ഡിസൈനിൽ പുതുമ കൊണ്ട് വന്നിട്ടുണ്ട്. ഹെഡ്‍ലൈറ്റിലും ബമ്പറുകളിലും മാറ്റം കൊണ്ടുവന്നിട്ടു. വാഗണ്‍ആറിൽ നിന്നും വ്യത്യസ്തമായി മുന്നിൽ വളരെ നേർത്ത ഗ്രിൽ ആണ് നൽകിയിട്ടുള്ളതു. മുന്നിലും പിന്നിലുമുള്ള ഡിസൈനുകളിൽ വാഗണ്‍ആറിൽ നിന്നും വ്യത്യസ്തമായി എങ്കിലും വശങ്ങളിലെ കാഴ്ച്ചയിൽ വലിയ സാമ്യം കാണാം.

 

നിലവിൽ കമ്പനികൾ ഇതേക്കുറിച്ചു ഔധ്യോതികമായി ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. പുതിയ വാഹനത്തിന്റെ എൻജിനെ കുറിചുള്ള വിവരങ്ങളും ഒന്നും വ്യക്തമല്ല. നിലവിൽ 1.0 ലിറ്റര്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളിലാണ് മാരുതി വാഗണ്‍ആര്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. ടൊയോട്ട ഈ വാഹനത്തെ വിപണിയിൽ എത്തിക്കുകയാണെങ്കിൽ അത് എൻട്രി ലെവൽ വാഹനമായി സ്ഥാനം പിടിക്കും.

https://youtu.be/brmRbz40e_8
 

Related posts

Leave a Comment