തിരുവനന്തപുരം: വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ യുഡിഎഫ് 17 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് ആലത്തൂർ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നു.
തിരുവന്തപുരം, തൃശൂര്‍ മണ്ഡലങ്ങളില്‍ ബിജെപി യുടം ലീഡ് ചെയ്യുന്നു. 2019ല്‍ നിന്ന് വ്യത്യസ്തമായി എൻഡിഎയുടെ രണ്ട് സ്ഥാനാർത്ഥികളാണ് കേരളത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.
തിരുവനന്തപുരത്തും തൃശൂരും ബിജെപി സ്ഥാനാർത്ഥികളാണ് മുന്നിട്ട് നില്‍ക്കുന്നത്. തുടക്കം മുതല്‍ ലീഡ് നില ഉയർത്തിയാണ് തൃശൂരില്‍ സുരേഷ് ഗോപി മുന്നേറുന്നത്.
എറണാകുളത്ത് ബിജെപി സ്ഥാനാർത്ഥി കെ എസ് രാധാകൃഷ്ണൻ രണ്ടാമതുള്ളതൊഴിച്ചാല്‍ ബാക്കി 17 മണ്ഡലങ്ങളിലും ബിജെപി മൂന്നാം സ്ഥാനത്താണ്.
തിരുവനന്തപുരത്ത് സിറ്റിങ് എംപി ശശി തരൂരിനെ പിന്നിലാക്കി രാജീവ് ചന്ദ്രശേഖർ മുന്നില്‍ നില്‍ക്കുകയാണ്.
തുടക്കം മുതല്‍ രാജീവ് ചന്ദ്രശേഖറും തരൂരും മാറി മാറി ലീഡ് ഉയർത്തുന്ന കാഴ്ചയാണ് മണ്ഡലത്തില്‍ ഉള്ളത്.
ആറ്റിങ്ങലില്‍ അടൂർ പ്രകാശും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും മുന്നിലാണ്.
കൊല്ലത്ത് ലീഡോടെ എൻ കെ പ്രേമചന്ദ്രൻ മുന്നിലാണ്. ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ 10000ന് പുറത്ത് ലീഡ് ഉയർത്തിയിരിക്കുകയാണ്.
എല്‍ഡിഎഫിന്റെ ഏക സിറ്റിങ് എംപി എ എം ആരിഫ് ബഹുദൂരം പിന്നിലാണ്. രണ്ടാമതുണ്ടായിരുന്ന ശോഭ മൂന്നാമതായി. കോട്ടയത്ത് ഫ്രാൻസിസ് ജോർജ് മുന്നിലാണ്.
ഇടുക്കിയില്‍ 40000 ന് മുകളില്‍ ഭൂരിപക്ഷത്തിലാണ് ഡീൻ കുര്യാക്കോസ് മുന്നിട്ട് നില്‍ക്കുന്നത്. തുടക്കം മുതല്‍ ഡീൻ ലീഡ് നിലനിർത്തിയിരുന്നു.
എറണാകുളത്ത് 50000 ന് മുകളില്‍ വോട്ടിന് മുന്നിലാണ് ഹൈബി ഈഡൻ.
ചാലക്കുടിയില്‍ ബെന്നി ബെഹ്നാനും പൊന്നാനിയില്‍ ഡോ. അബ്ദുള്‍ സമദ് സമദാനിയും മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും വലിയ മുന്നേറ്റമാണ് നടത്തുന്നത്.
മലപ്പുറം മുസ്ലിം ലീഗിന്റെ കോട്ടയാണെന്ന് ആവർത്തിക്കുന്നതാണ് ഇരു മണ്ഡലത്തിലേയും സ്ഥാനാർത്ഥികളുടെ മുന്നേറ്റം.
പാലക്കാട് വി കെ ശ്രീകണ്ഠൻ, കോഴിക്കോട് എം കെ രാഘവൻ, വടകരയില്‍ ഷാഫി പറമ്ബില്‍, കണ്ണൂരില്‍ കെ സുധാകരൻ, കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ മുന്നിലാണ്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി 80000ന് മുകളില്‍ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുന്നേറുന്നത്.
യുഡിഎഫിന്റെ മൂന്ന് സിറ്റിങ് എംപിമാര്‍ പിന്നിലാകുന്നതാണ് ഇപ്പോള്‍ തെളിയുന്ന ചിത്രം, ആലത്തൂരില്‍ രമ്യ ഹരിദാസും തിരുവനന്തപുരത്ത് ശശി തരൂരും തൃശൂരില്‍ കെ മുരളീധരനും പിന്നിലാണ്.