വിവാഹജീവിതത്തേക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. സിയൽ എന്നാണ് കുഞ്ഞിന്റെ പേരെന്നും എട്ടുവയസായെന്നും അദ്ദേഹം പറഞ്ഞു.
അവർ ഈ ഭൂഖണ്ഡത്തിലേ ഇല്ലെന്നും ഷൈൻ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നായകനായി അഭിനയിക്കുന്ന പുതിയ ചിത്രം അടിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു ഷൈൻ ടോം ചാക്കോയുടെ പ്രതികരണം.
കുഞ്ഞ് സന്തോഷമായി ഇരിക്കുന്നുവെന്ന് ഷൈൻ ടോം ചാക്കോ അഭിമുഖത്തിൽ പറഞ്ഞു. “എട്ടു വയസ്സായി.
സിയൽ എന്നാണ് കുഞ്ഞിന്റെ പേര്. അവർ ഈ ഭൂഖണ്ഡത്തിലേ ഇല്ല.
അല്ലെങ്കിലും സെപ്പറേറ്റഡ് ആയി കഴിഞ്ഞാൽ കുട്ടികൾ ഏതെങ്കിലും ഒരു സൈഡിൽനിന്നു വളരുന്നതാണ് നല്ലത്.
അല്ലെങ്കിൽ പത്തുദിവസം അവിടെ നിന്നിട്ട് ഇവിടുത്തെ കുറ്റവും ഇവടെനിന്ന് അവിടുത്തെ കുറ്റവും കേട്ട് വളരേണ്ടി വരും. കുട്ടി ആകെ വിഷമിച്ചു പോകില്ലേ.” ഷൈൻ പറയുന്നു.
ഒരു കുറ്റം മാത്രം കേട്ട് വളർന്നാൽ പിന്നെയും നല്ലത്. കുറ്റം പറയും എന്നല്ല, പക്ഷേ നമ്മൾ ആരുടെയും കുറ്റം പറയില്ലല്ലോ. എനിക്ക് വിഷമമില്ല ഒരു കാര്യത്തിലും.
എല്ലാവരും സമാധാനത്തോടെ ജീവിക്കുകയല്ലേ, അതിൽ നമ്മൾ സന്തോഷിക്കുകയല്ലേ വേണ്ടത് എന്നും ഷൈൻ ചോദിക്കുന്നു.