‘കസ്റ്റഡി അപേക്ഷ പോലും നൽകിയിട്ടില്ല’: ജാമ്യം നൽകാമെന്ന് ഹൈക്കോടതി; ബോബി പുറത്തേക്ക്

കൊച്ചി : നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷയിൽ വിധി ഉച്ചകഴിഞ്ഞ് 3.30ന്.

ജാമ്യാപേക്ഷയിൽ വിധി കേട്ട ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻജാമ്യം അനുവദിച്ചേക്കുമെന്ന് വാക്കാൽ സൂചിപ്പിച്ചു.

ബോബിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചെങ്കിലും ജാമ്യം അനുവദിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തെങ്കിലും പൊലീസ് കസ്റ്റഡി അപേക്ഷ പോലും നൽകിയിട്ടില്ലെന്നും ഇനിയും എന്തിനാണ് റിമാൻഡിൽ പാർപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.


ഹണി റോസിന്റെ പരാതിയിൽ കഴിഞ്ഞ ബുധനാഴ്ച അറസ്റ്റിലായ ബോബിയെ പിറ്റേന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻ‍‍‍ഡ് ചെയ്തിരുന്നു.

വെള്ളിയാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കേസിൽ അടിയന്തര പ്രാധാന്യമൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

വ്യാഴാഴ്ച മുതൽ കാക്കനാട് ജില്ലാ ജയിലിലാണ് ബോബിതനിക്കെതിരെ തുടർച്ചയായി ലൈംഗികാധിക്ഷേപവും

അപകീർത്തികരവുമായ പരാമർശങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹണി റോസ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.

പിറ്റേന്ന് വെളുപ്പിനെ വയനാട്ടുനിന്ന് ബോബിയെ പൊലീസ് കസ്റ്റ‍ഡിയിലെടുക്കുകയായിരുന്നു.

ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ബോബിക്ക് ജാമ്യം നൽകരുത് എന്ന വാദം പ്രോസിക്യൂഷൻ ശക്തമായി ഉന്നയിക്കാനാണ് സാധ്യത.

പ്രതി കുറ്റകൃത്യം ആവർത്തിച്ചുകൊണ്ടിരിക്കുന്നു, ജാമ്യം നൽകിയാൽ സമൂഹത്തിനു തെറ്റായ സന്ദേശം നൽകലാകും തുടങ്ങിയ കാര്യങ്ങളാകും പ്രോസിക്യൂഷൻ ഉന്നയിക്കുക.

കേസുമായി ബന്ധപ്പെട്ട് ഹണി റോസിനെ ടെലിവിഷൻ ചർച്ചകളിലൂടെ അപമാനിച്ചു എന്ന സംഭവത്തിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യം തേടി ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇതുവരെ കേസ് എടുക്കാത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യത്തിന്റെ ആവശ്യമില്ലല്ലോ എന്നു ചൂണ്ടിക്കാട്ടി ഹർജി പരിഗണിക്കുന്നത് ഈ മാസം 27ലേക്ക്മാറ്റി.

രാഹുൽ ഈശ്വറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടില്ല

Related posts

Leave a Comment