കമ്ബിവടികൊണ്ട് അടിയേറ്റ് ഒരാള്‍ മരിച്ചു

പത്തനംതിട്ട: ആറന്മുള പഞ്ചായത്തിലെ കളരിക്കോട് വാര്‍ഡില്‍ പരുത്തുപാറയില്‍ കമ്ബിവടികൊണ്ട് അടിയേറ്റ് ഒരാള്‍ മരിച്ചു.

ഇടയാറന്മുള കണ്ടന്‍ചാത്തന്‍കുളഞ്ഞിയില്‍ സജി (46) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കളരിക്കോട് വടക്കേതില്‍ റോബിനെതിരെ (26) പൊലീസ് കേസെടുത്തു.

മരിച്ച സജിയും സുഹൃത്ത് സന്തോഷും തെരുവുനായയെ ഓടിക്കാന്‍ കമ്ബിവടിയുമായി പോകുമ്ബോഴാണ് സംഭവം നടന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. കമ്ബിവടിയുമായി എത്തിയ ഇവരോട് മനുഷ്യനെ കൊല്ലാന്‍ ഇറങ്ങിയതാണോ എന്ന് റോബിന്‍ ചോദിച്ചിരുന്നു. ഇതോടെ തുടങ്ങിയ തര്‍ക്കം അടിപിടിയിലാണ് കലാശിച്ചത്.

ഗുരുതരമായി പരുക്കേറ്റ സജിയെ ആദ്യം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സജി മരിച്ചത്.

തടയാന്‍ ശ്രമിച്ച സുഹൃത്ത് സന്തോഷിന്റെ കൈയ്ക്കു പരുക്കേറ്റ് ആശുപത്രിയിലാണ്. ഇരുവരും കമ്ബിവടിയുമായി പോയ സാഹചര്യം ഉള്‍പ്പെടെ അന്വേഷിക്കുമെന്നു പൊലീസ് അറിയിച്ചു.

Related posts

Leave a Comment