കണ്ണൂര്‍ കൊട്ടിയൂരില്‍ നിന്നും മയക്കുവെടി വെച്ച്‌ പിടികൂടിയ കടുവ ചത്തു ; പോസ്റ്റുമാര്‍ട്ടം ചെയ്ത് സംസ്‌ക്കരിക്കും

കണ്ണൂര്‍: കൊട്ടിയൂരില്‍ നിന്നും മയക്കുവെടി വെച്ച്‌ പിടികൂടിയ കടുവ ചത്തു.

കമ്ബിവേലിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഇന്നലെയാണ് കടുവയെ മയക്കുവെടി വെച്ച്‌ പിടികൂടിയത്.

തൃശൂരിലെ മൃഗശാലയിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു കടുവ ചത്തത്.

കഴിഞ്ഞ ദിവസം സ്വകാര്യവ്യക്തിയുടെ കാടിനോട് ചേര്‍ന്ന പ്രദേശത്തെ കൃഷിഭൂമിയിലെ കമ്ബിവേലിയില്‍ ഇന്നലെ രാവിലെയാണ കടുവയെ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.

കൊട്ടിയൂരിലെ പന്ന്യാര്‍മലയില്‍ വനത്തോട് ചേര്‍ന്നു കിടക്കുന്ന കൃഷിയിടത്തില്‍ വസ്തുഉടമ രാവിലെ

പണിക്കാരുമായി എത്തിയപ്പോഴായിരുന്നു കടുവയെ കമ്ബിവേലിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെ മയക്കുവെടി വെച്ച കടുവയെ തൃശൂരിലേക്ക് മാറ്റുമ്ബോള്‍ കോഴിക്കോട് വെച്ചായിരുന്ന കടുവ ചത്തത്.

പോസ്റ്റുമാര്‍ട്ടം ചെയ്ത ശേഷം സംസ്‌ക്കരിക്കുമെന്നാണ് വിവരം.

ഇന്നലെ രാത്രിയോടെയാണ് കടുവയെ മൃഗശാലയിലേക്ക് മാറ്റാന്‍ ശ്രമം തുടങ്ങിയത്.

അതേസമയം കമ്ബിവലയില്‍ കുടുങ്ങി ഏറെ നേരം കിടക്കേണ്ടി വന്നതും രക്ഷപ്പെടാന്‍ ശ്രമിച്ചതും കടുവയെ

അവശനാക്കി മാറ്റിയിരിക്കാമെന്നും ഹൃദയസ്തംഭനമോ മറ്റോ ഉണ്ടായിരിക്കാമെന്നുമാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍.

ഇന്നലെ പരിശോധനയില്‍ കടുവയുടെ ഉളിപ്പല്ലിന് മാത്രമായിരുന്നു പരിക്ക് കണ്ടെത്തിയത്.

ജനങ്ങളുടെ പ്രതിഷേധത്തെ തുടന്നാണ് കടുവയെ തൃശൂരിലേക്ക് മാറ്റാന്‍ വനംവകുപ്പ് അധികൃതര്‍ തീരുമാനിച്ചത്.

എന്നാല്‍ കോഴിക്കോട്ട് എത്തിയപ്പോള്‍ കടുവ ചത്തു.

Related posts

Leave a Comment