ഹാങ്ചോ: ഏഷ്യൻ ഗെയിംസില്‍ മെഡല്‍ നഷ്ടമായത് ട്രാൻജെൻഡൻ കാരണമെന്ന ആരോപണവുമായി ഇന്ത്യൻ താരം.
. ഇന്നലെ നടന്ന വനിതാ ഹെപ്റ്റാത്‌ലനില്‍ നാലാമത് എത്തിയ സ്വപ്ന ബര്‍മൻ ആണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. തന്നെ പിന്തള്ളി മൂന്നാമതെത്തി വെങ്കല്‍ മെഡല്‍ നേടിയ താരം ട്രാൻജെൻഡര്‍ ആണെന്ന് സ്വപ്ന പറഞ്ഞു.
‘ചൈനയിലെ ഹാങ്‌ഷൗവില്‍ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസില്‍ ഒരു ട്രാൻസ്‌ജെൻഡര്‍ വനിതയോട് എനിക്ക് എന്റെ ഏഷ്യൻ ഗെയിംസ് വെങ്കല മെഡല്‍ നഷ്ടമായി. അത്ലറ്റിക്സ് നിയമങ്ങള്‍ ലംഘിച്ചു.
അതുകൊണ്ട് എനിക്ക് എന്റെ മെഡല്‍ തിരികെ വേണം. സഹായിക്കൂ, ദയവായി എന്നെ പിന്തുണയ്ക്കൂ’ തോല്‍വിക്ക് പിന്നാലെ ബര്‍മാൻ ട്വീറ്റ് ചെയ്തു.
ഞായറാഴ്ച നടന്ന വനിതകളുടെ ഹെപ്റ്റത്തലണ്‍ മത്സരത്തില്‍ നാലാമതായാണ് സ്വപ്ന ഫിനീഷ് ചെയ്തത്. നാലു പോയിന്റ് വ്യത്യാസത്തിലാണ് സ്വപ്നയ്ക്ക് വെങ്കല മെഡല്‍ നഷ്ടമായത്.
മൂന്നാമതെത്തിയ ഇന്ത്യയുടെ തന്നെ നന്ദിനി അഗസരയ്‌ക്കാണ് വെങ്കല മെഡല്‍. നന്ദിനി അഗസര മൊത്തം 5712 പോയിന്റ് നേടിയപ്പോള്‍ സ്വപ്‌നയ്ക്ക് നേടാനായത് 5708 പോയിന്റ്.
എന്നാല്‍ നന്ദിനി ട്രാൻജെൻഡര്‍ വിഭാഗത്തില്‍പ്പെട്ടയാളാണെന്നും വനിതാ വിഭാഗത്തില്‍ മത്സരിച്ചത് നിയമവിരുദ്ധവുമാണെന്നാണ് സ്വപ്നയുടെ ആരോപണം.
ഹെപ്റ്റാത്‌ലൻ ഇനത്തില്‍ 6149 പോയിന്റുമായി ചൈനയുടെ നിനാലി ഷെങ് ആണ് സ്വര്‍ണം നേടിയക്. 6056 പോയിന്റുമായി ഉസ്ബക്കിസ്ഥാന്റെ എകറ്റെറിന വൊറോനിന വെള്ളി മെഡല്‍ നേടി.