മറ്റൊരു കുടുംബാംഗത്തിന്റെ സഹായത്തോടെ ആധാറിലെ മേല്‍വിലാസം ആധാര്‍ പോര്‍ട്ടല്‍ വഴി (myaadhaar.uidai.gov.in) അപ്ഡേറ്റ് ചെയ്യാം.
വിലാസം അപ്ഡേറ്റ് ചെയ്യാന്‍ നിലവില്‍ പുതിയ മേല്‍വിലാസം തെളിയിക്കുന്ന രേഖ നിര്‍ബന്ധമാണ്. അത്തരം രേഖകളില്ലാത്ത വ്യക്തിക്കും മറ്റൊരു കുടുംബാംഗത്തിന്റെ സഹായത്തോടെ വിലാസം അപ്ഡേറ്റ് ചെയ്യാം.
ഓണ്‍ലൈന്‍ ആധാര്‍ സേവനത്തിലെ ‘ഹെഡ് ഓഫ് ഫാമിലി’ അധിഷ്ഠിത അപ്ഡേഷന്‍ സൗകര്യമാണ് ഇതിന് ഉപയോഗിക്കേണ്ടത്. 50 രൂപയാണ് അപേക്ഷാ ഫീസ്.
ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന റേഷന്‍ കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് തുടങ്ങിയ രേഖകളിലൊന്ന് സമര്‍പ്പിക്കണം. ഒടിപി അടിസ്ഥാനമാക്കിയാകും ഈ സൗകര്യം ലഭ്യമാകുക.
വിലാസം അപ്ഡേറ്റ് ചെയ്തു കഴിയുമ്ബോള്‍, ഇക്കാര്യം എസ്‌എംഎസിലൂടെ അപേക്ഷകരെ അറിയിക്കും. എന്തെങ്കിലും കാരണവശാല്‍ അപേക്ഷ നിരസിക്കപ്പെട്ടാല്‍, അപേക്ഷാ ഫീസ് തിരികെ നല്‍കില്ലെന്നും പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
ഒരാള്‍ക്ക് പേര് രണ്ട് തവണയും ജെന്‍ഡര്‍ ഒരു തവണയും ജനനത്തീയതി ഒരു തവണയും മാത്രമേ ആധാറില്‍ മാറ്റാനാകൂ.