അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി ..ഇന്ന് കറുത്ത ശനി: നന്ദുവിന്‌ പ്രണാമം അർപ്പിച്ച് സീമ ജി നായർ

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ സുപരിചിതനായ നന്ദു മഹാദേവ എല്ലാവര്ക്കും പ്രിയപ്പെട്ടവനായിരുന്നു. നന്ദുവിന്റെ മരണത്തിന്റെ ഞെട്ടലിലാണ് സോഷ്യൽ മീഡിയ ഒന്നടങ്കമുള്ളത്. പലരും ആദരാഞ്ജലി പോസ്റ്റുകൾ ഇട്ടും പ്രണാമം അർപ്പിച്ചും തങ്ങളുടെ വിഷമം പങ്കുവെക്കുകയാണ്. ഇപ്പോൾ പ്രശസ്ത നടി സീമ ജി നായരുടെ പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.

അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി 🙏🙏😰ഇന്ന് കറുത്ത ശനി… വേദനകൾ ഇല്ലാത്ത ലോകതേക്കു എന്റെ നന്ദുട്ടൻ പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു. പക്ഷെ…. പുകയരുത്.. ജ്വലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്..

മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു.. നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.. എനിക്ക് വയ്യ.. എന്റെ അക്ഷരങ്ങൾ കണ്ണുനീരിൽ കുതിരുന്നു…

Related posts

Leave a Comment