തിരുവനന്തപുരം : ജോലിയുടെ ഭാഗമായുള്ള മാനസികസമ്മര്‍ദം ലഘൂകരിക്കാനാണ് സ്വപ്നയുടെ ഫ്ലാറ്റിലെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നതെന്നും സ്വര്‍ണം പിടികൂടിയ സമയത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും നിയമവിരുദ്ധമായ മറ്റൊരു പ്രവൃത്തിക്കും കൂട്ടുനിന്നിട്ടില്ലെന്നും മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കര്‍ എന്‍ഐഎ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
ബന്ധുവായ സ്വപ്നയുടെ ഫ്ലാറ്റില്‍ പലപ്പോഴും ഉണ്ടായിരുന്നത് സ്വര്‍ണക്കടത്തുകാരുമായി ബന്ധമുള്ളവരാണെന്ന് മനസിലാക്കാന്‍ കഴിയാതെ പോയത് വീഴ്ചയാണെന്നും
മദ്യപാനം അടക്കമുള്ള ശീലങ്ങള്‍ പ്രതികള്‍ മുതലെടുത്തതായും ശിവശങ്കര്‍ പറഞ്ഞു.
ഫ്ലാറ്റിലെ മദ്യ സല്‍ക്കാരത്തില്‍ തൃപ്തനായ താന്‍ അവിടെ നിത്യസന്ദര്‍ശകനായതോടെയാണ് സന്ദീപ് അടക്കമുള്ളവരെ പരിചയപ്പെട്ടതെന്നും ശിവശങ്കര്‍ പറഞ്ഞു.ശിവശങ്കര്‍ അന്വേഷണവുമായി നല്ലരീതിയില്‍ സഹകരിക്കുന്നുണ്ടെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.