സര്‍പ്രൈസുകള്‍ക്ക് വിരാമമിട്ട് ബിഗ് ബജറ്റ് ചിത്രം ‘കാപ്പ’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

പൃഥ്വിരാജ് ചിത്രം ‘കാപ്പ’ യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടിയും മോഹന്‍ലാലും.പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പ.മോഷന്‍ പോസ്റ്ററില്‍ നാല് പേരും കടന്നുവരുന്നുണ്ട്. ഗുണ്ടയുടെ രൂപത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് പൃഥ്വിരാജ്. കാപ്പ എന്ന ആക്ടും പിണറായി വിജയനുമെല്ലാം മോഷന്‍ പോസ്റ്ററില്‍ നിറഞ്ഞുനില്‍ക്കുന്നു.

തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന, ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവെല്ലയെ ആസ്‍പദമാക്കിയാണ് സിനിമ. ഇന്ദുഗോപന്‍റേതു തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ. ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ നിര്‍മ്മാണ പങ്കാളിയാവുന്ന ആദ്യ ചലച്ചിത്ര നിര്‍മ്മാണ സംരംഭവുമാണ് ഇത്. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്‍റെ ഭാഗമായി ഡോള്‍വിന്‍ കുര്യാക്കോസിന്‍റെ തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്ബനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിക്കുന്നത്.

മഞ്ജു വാര്യരും പൃഥ്വിരാജും ആദ്യമായാണ് മുഴുനീള കഥാപാത്രങ്ങളായി ഒരു ചിത്രത്തില്‍ ഒരുമിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇന്ദുഗോപന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ് ആണ്. എഡിറ്റിംഗ് മഹേഷ് നാരായണന്‍. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. കലാസംവിധാനം ദിലീപ് നാഥ്. വസ്ത്രാലങ്കാരം സമീര സനീഷ്. ചമയം റോണക്സ് സേവ്യര്‍. സ്റ്റില്‍സ് ഹരി തിരുമല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം, അനില്‍ മാത്യു. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.

Related posts

Leave a Comment