ശിവശങ്കര്‍ ചട്ടം പാലിച്ചില്ല, പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ കരിമ്ബട്ടികയില്‍ പെടുത്തണം:ചീഫ് സെക്രട്ടറി

തിരുവനന്തപുരം: പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ(പി ഡബ്ല്യു സി) കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ചീഫ് സെക്രട്ടറി തല ശുപാര്‍ശ.മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നഎം.ശിവശങ്കറിന്റെ ശുപാര്‍ശയോടെയാണ് സ്വപ്ന സുരേഷിന്റെ നിയമനമെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ എംബ്ളംഉപയോഗിക്കുന്നത് വിലക്കണമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം നയതന്ത്ര പാഴ്സലില്‍ എത്തിയ സ്വര്‍ണം കസ്റ്റംസ് തടഞ്ഞുവച്ചതിനെത്തുടര്‍ന്ന് സ്വപ്ന ശിവശങ്കറിനോട് സഹായം തേടിയെങ്കിലും അദ്ദേഹം സഹായിച്ചോ എന്ന കാര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. ശിവശങ്കറിനോട് നേരിട്ടും മറ്റൊരാളുടെ ഫോണ്‍ ഉപയോഗിച്ചും സഹായം തേടി എന്ന് നേരത്തേ വ്യക്തമായിരുന്നു.

Related posts

Leave a Comment