തിരുവനതപുരം : സംസ്ഥാനത്ത് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പുകള്‍ക്കും വാഹന ഷോറൂമുകള്‍ക്കും (കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെ) പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
സര്‍ക്കാര്‍ അനുവദിച്ച കടകള്‍ തുറക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി വേണ്ടതില്ല. ഞായറാഴ്ച സമ്ബൂര്‍ണ ഒഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, റംസാന്‍ കാലമായതിനാല്‍ ഭക്ഷണം പാഴ്സല്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്കുശേഷം മറ്റു ദിവസങ്ങളിലെ പോലെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാകും.
കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെ നിരത്തുകള്‍ അടച്ചിടില്ല. കണ്ടെയ്ന്‍മെന്റ് സോണില്‍ കര്‍ക്കശമായ നിയന്ത്രണം പാലിക്കുമ്ബോള്‍ ഗ്രീന്‍-ഓറഞ്ച്-റെഡ് സോണുകളില്‍ നിബന്ധനകള്‍ക്കു വിധേയമായി വാഹനഗതാഗതം അനുവദിച്ചിട്ടുണ്ട്.
വര്‍ക്ക്ഷോപ്പുകള്‍ക്കും വാഹന ഷോറൂമുകള്‍ക്ക് പ്രവര്‍ത്തനാനുമതി
