കോഴിക്കാേട്: സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വടകരയില്‍ യുഡിഎഫ് സ്ഥാനർത്ഥി ഷാഫി പറമ്ബില്‍ വ്യക്തമായ ലീഡുമായി മുന്നേറുന്നു.
ഒടുവില്‍ റിപ്പോർട്ടുകിട്ടുമ്ബോള്‍ മുപ്പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ഷാഫി മുന്നേറുകയാണ്.
വോട്ടെണ്ണലിന്റെ തുടക്കത്തില്‍ മാത്രമാണ് കെകെ ശൈലജയ്ക്ക് മുന്നേറാനായത്. പിന്നീട് പിറകിലേക്ക് പോവുകയായിരുന്നു.
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ വിജയിക്കും എന്ന് ഷാഫി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. അത് ഏറക്കുറെ ഉറപ്പിക്കുന്ന തരത്തിലേക്കാണ് ഷാഫിയുടെ ലീഡുയരുന്നത്.
പ്രചാരണത്തിന്റെ തുടക്കത്തില്‍ എല്‍ഡിഎഫിനായിരുന്നു മേല്‍കൈ എങ്കിലും കണ്ണൂരിലെ ബോംബ്
സ്ഫോടനം എല്‍ഡിഎഫിനെതിരെ യുഡിഎഫ് പരമാവധി ഉപയോഗിക്കുകയും ചെയ്തു.
കെകെ ശൈലജയ‌്‌ക്കെതിരെയുള്ള സൈബർ ആക്രമണവും എല്‍ഡിഎഫിന് തിരിച്ചടിയായി എന്നുവേണം കരുതാൻ.