‘ലൈവിൽ സംസാരിച്ചത് മറ്റൊരാൾ; ഷംനയുടെ നമ്പർ എങ്ങനെ കിട്ടിയെന്ന് അറിയില്ല’

ഷംന കാസിമിനെ വിവാഹം ആലോചിച്ച്‌ എത്തിയ സംഘം ആള്‍മാറാട്ടം നടത്തിയാണ് തട്ടിപ്പിനു ശ്രമിച്ചതെന്ന് ഷംനയുടെ മാതാവ് റൗലാബിയുടെ വെളിപ്പെടുത്തല്‍. ഷംന പറഞ്ഞിട്ട് അച്ഛനെയാണ് തട്ടിപ്പു സംഘം ആദ്യം വിളിച്ചത്. ചെറുക്കന്റെ അമ്മയുടെ ചേട്ടനും ഭാര്യയും വന്നോട്ടെ എന്നു രാവിലെ വിളിച്ചു ചോദിച്ചപ്പോള്‍ വരാന്‍ പറയുകയായിരുന്നു. പെട്ടെന്ന് പോകണം, അതുവഴി പോകുമ്ബോള്‍ കയറിക്കോട്ടെ എന്നാണ് ചോദിച്ചത്.

ചെറുക്കന്റെ അമ്മാവന്‍, അച്ഛന്റെ സഹോദരന്‍ എന്നും പറഞ്ഞ് രണ്ടു പേരും മറ്റു മൂന്നു പേരുമാണ് എത്തിയത്. സ്ത്രീകളാരും സംഘത്തില്‍ ഇല്ലായിരുന്നു. അവരുടെ സംസാരം ശരിയല്ലെന്നു തോന്നിയതിനാല്‍ വലിയ താല്‍പര്യം കാണിച്ചില്ല. ചെറുക്കന്റേത് എന്നു പറഞ്ഞ് ഒരു ഫോട്ടോ കാണിച്ചിരുന്നു.

ലൈവ് വിഡിയോയില്‍ വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ സംസാരിച്ചത് മറ്റൊരാളാണ്. ഇവര്‍ക്ക് ഷംനയുടെ നമ്ബര്‍ എവിടുന്ന് കിട്ടിയെന്ന് അറിയില്ല. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും കൂടുതല്‍ പേര്‍ തട്ടിപ്പ് സംഘത്തിലുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. മറ്റു പരാതികളുമായി ബന്ധമില്ലെന്നും സിനിമയില്‍ എല്ലാവരുമായി നല്ല ബന്ധമാണ് ഉള്ളതെന്നും അവര്‍ പറഞ്ഞു.

Related posts

Leave a Comment