മുന്‍ ഭര്‍ത്താവ് നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യ നല്‍കിയ മരണമൊഴി ഞെട്ടിക്കുന്നത്.
അഞ്ചു മണിക്കൂറോളം യുവതിയെ അതിക്രൂരമായി മര്‍ദ്ധിച്ചെന്നും മുഖമെല്ലാം അടിച്ച് ഒതവാക്കിയെന്നും (ചതച്ചു കളഞ്ഞു) മരണമൊഴിയില്‍ പറഞ്ഞിട്ടുണ്ട്.
ശരീരമാസകലം മര്‍ദ്ധനമേറ്റതിന്റെ പാടുകളുമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. യുവതിയെ ആക്രമിച്ച മുന്‍ ഭര്‍ത്താവ് ശ്രീജിത്തിനെ വട്ടിയൂര്‍കാവ് പോലീസ് കസ്റ്റഡിയില്‍ എടിത്തിട്ടുണ്ട്,
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ് പുലര്‍ച്ചയാണ് വട്ടിയൂര്‍കാവ് മണികണ്‌ഠേശ്വരം സ്വദേശിയായ 45 കാരിയെ തൂങ്ങി മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.
മുന്‍ ഭര്‍ത്താവിന്റെ പീഡനത്തെത്തുടര്‍ന്നാണ് ജീവനൊടുക്കിയെന്ന് എഴുതിയ ആത്മഹത്യക്കുറിപ്പും മുറിയില്‍ നിന്നും കണ്ടെടുത്തു.
ഇക്കഴിഞ്ഞ ശനിയാഴ്ച കോടതിയില്‍ നിന്നും മോചനം ലഭിച്ച യുവതി മണികണ്‌ഠേശ്വരത്തുള്ള തന്റെ വീടില്‍ മകളുമൊത്ത് എത്തിയിരുന്നു.
തിങ്കളാഴ്ച രാത്രിയോടെ വീട്ടില്‍ എത്തിയ ഭര്‍ത്താവ് യുവതിയെ മര്‍ദ്ധിക്കുകയും ശാരീരിക പീഡനത്തിന് ഇരയാക്കുകയും ചെയ്തു.
ഇതിനിടെ, വീട്ടമ്മയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു,
അവളുടെ കുട്ടിയെ എപ്പോഴും അവന്‍ ഉപദ്രവിച്ചിരുന്നു, എന്നാല്‍ അമ്മയുടെ ജീവനെ ഭയന്ന് കുട്ടിയും ഒന്നു പറഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അമ്മയാണ് പീഡന വിവരം കുട്ടിയില്‍ നിന്നും ചോദിച്ച് മനസിലാക്കിയതും, പിന്നീട് കേസ് കൊടുത്തതും.
ഭാവ വ്യത്യസവും, ചലനങ്ങളിലെ മാറ്റവും മനസിലാക്കിയ അമ്മ കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചു മനസിലാക്കി നെടുമങ്ങാട് ജുഡീഷ്യല്‍ മജിസ്ട്രറ്റിനു മുന്നില്‍ കേസ് നല്‍കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് ഭര്‍ത്താവായ ശ്രീജിത്തിനെതിരെ പോക്‌സോ കേസെടുത്തിരുന്നു. ഇക്കാരണത്താല്‍ പലപ്പോഴും പലയിടത്തുവെച്ച് യുവതിയെ ഇയ്യാള്‍ വഴിയില്‍ തടഞ്ഞ് ആക്ഷേപിച്ചരുന്നു.
കേസ് കൊടുത്തതിന്റെയും വിവാഹമോചനം നേടിയതിന്റെയും പകയുമായി വീട്ടില്‍ എത്തിയ മുന്‍ ഭര്‍ത്താവ് തിങ്കളാഴ്ച രാത്രി ഏഴരയോടെ വീടിന്റെ മുകളില്‍ കയറി ഒളിച്ചിരിക്കുകയും ചെയ്തു.
മഴയത്ത് നനഞ്ഞ തുണിയെടുക്കാന്‍ വന്ന യുവതിയെ ബലമായി അകത്തേക്ക് തള്ളിയിട്ട് വാതില്‍ പൂട്ടി ഇയ്യാള്‍ അകത്തേക്ക് പ്രവേശിച്ചു.
മകളെ ഒരു മുറിയില്‍ പൂട്ടിയിട്ടശേഷം യുവതിയെ മറ്റൊരു മുറിയില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദ്ധിക്കുകയും ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു.
രാത്രി ഏഴര മുതല്‍ 12 മണിവരെ മൃഗീയമായ ദേഹോപദ്രവം നടന്നതായി മരണമൊഴിയില്‍ പറഞ്ഞിട്ടുണ്ട്. മുഖത്തെല്ലാം അടിച്ച് ഒതവാതാക്കിയെന്നും മൊഴിയില്‍ പറഞ്ഞിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മകള്‍ക്ക് പത്തു വയസായതു മുതല്‍ അച്ഛന്റെ പെരുമാറ്റത്തില്‍ വന്ന പൊരുത്തക്കേടുകളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.
ആദ്യം പ്രശ്‌നമില്ലാതിരുന്ന ഭര്‍ത്താവ് മകള്‍ വലുതായതിനുശേഷമാണ് ക്രൂരതകള്‍ നടത്താന്‍ തുടങ്ങിയതെന്നും ഇക്കാര്യങ്ങള്‍ യുവതി ഏറ്റവും അടുത്ത ബന്ധുക്കളോട് പറഞ്ഞിരുന്നു.
മകളെ മറ്റൊരു രീതിയില്‍ കാണുന്ന ഭര്‍ത്താവുമൊപ്പെം ജീവിക്കാന്‍ സാധിക്കില്ലെന്നും ഒട്ടു താത്പര്യമില്ലെന്നും പറഞ്ഞ് യുവതി,
അയ്യാളില്‍ നിന്നും വിവാഹമോചനവും നേടി. ബന്ധം വേര്‍പിരിഞ്ഞ് മുന്‍ ഭര്‍ത്താവിന്റെ ക്രൂര
പീഡനത്തെത്തുടര്‍ന്ന് മൂന്നാം ദിവസം മകളെ ഉപേക്ഷിച്ച് യുവതിയുടെ ആത്മഹത്യ ഞട്ടിപ്പിക്കുന്നതാണെന്നു
ജീവനൊടിക്കിയതിന്റെ കാരണങ്ങള്‍ പൂര്‍ണമായും പുറത്തു കൊണ്ടു വരണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ഭര്‍ത്താവിനെയും സുഹൃത്തിനെയും സംഭവത്തെത്തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത പോലീസ് വിശദമായി ചോദ്യം ചെയ്തു.
മൊബൈല്‍ ഫോണില്‍ ചിത്രകരിച്ച വീഡിയോ അയ്യച്ചു കൊടുത്തത് ഈ സുഹൃത്തിനാണ് ഇക്കാരണത്താല്‍ ഇയ്യാളെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി.
വീഡിയോ ആര്‍ക്കും ഷെയര്‍ ചെയ്ചതിട്ടില്ലെന്ന സമ്മതിച്ചതോടെ സുഹൃത്തിനെ പോലീസ് വിട്ടയക്കുകയും മൊബൈല്‍ ഫോണ്‍ സ്‌റ്റേഷനില്‍ സൂക്ഷിക്കുകയും ചെയ്തു.
കേസില്‍ പ്രതിയായ ഭര്‍ത്താവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വാങ്ങും, തുടര്‍ന്ന് സംഭവ സ്ഥലത്ത് കൊണ്ട് പോയി തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് പറഞ്ഞു.