ബിഗ്ബോസ് മൂനാം സീസോണും ഇപ്പോൾ കോവിഡ് കാരണം നിർത്തിവെക്കേണ്ട സാഹചര്യം ആയിരുന്നു ഉണ്ടായിരിക്കുന്നത്. സീസൺ രണ്ടും പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് ആരാധകരെ ഒരുപാട് വിഷമപ്പെടുത്തിയിരുന്നു . എന്നാൽ ഇത്തവണ ബിഗ്ബോസ് ആരാധകരെ സങ്കടപെടുത്താതെ തന്നെ ഷോ അവസാനിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് ബിഗ്ബോസ് . തൊണ്ണൂറു ദിവസങ്ങൾ പൂർത്തിയാക്കിയ എല്ലാ മത്സരാര്ഥികളേയും ഫൈനൽ മത്സരാർത്ഥികൾ ആയി തീരുമാനിച്ച് ഇപ്പോൾ വിജയിയെ തിരഞ്ഞെടുക്കുവാനുള്ള വോട്ടിംഗ് നടത്തുകയാണ് ഏഷ്യാനെറ്റ് ഇപ്പോൾ.
വളരെ ശക്തരായ മത്സരാർത്ഥികൾ തന്നെ ആയൊരുന്നു ബിഗ്ബോസ് മൂന്നാം സീസണിൽ പങ്കെടുത്തത് എന്നു നിസംശയം പറയുവാൻ സാധിക്കും . നിരവധി നാടകിയ സംഭവങ്ങളിലൂടെ. കടന്നുപോയ ബിഗ്ബോസ് മൂന്നാം സീസോണിന്റെ ഏറ്റവും ഞെട്ടലുണ്ടാക്കിയ സംഭവം ആയിരുന്നു മണിക്കുട്ടൻ ഷോയിൽ നിന്നു പിൻവാങ്ങിയത്. കാരണം അറിയിക്കാതെ മണിക്കൂട്ടനെ തിരികെ ബിഗ്ബോസ് വിളിച്ചപ്പോൾ ആരാധകർ ഏവരും ഒന്നടങ്കം ഞെട്ടിയൊരുന്നു, എന്നാൽ പ്രേക്ഷകരെ ഞെട്ടിച്ച് വീണ്ടും ശകതനായി മണിക്കുട്ടൻ തിരികെ വന്നു.
ഇപ്പോളിതാ ബിഗ്ബോസ്സിലെ ഈ സംഭവം മുന്നിൽ നിർത്തി ചർച്ച മുന്നോട്ട് വെച്ചിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ബിഗ്ബോസ് എന്നത് ഒരു മെന്റൽ ഗെയിം ആണെന്നും അത് താങ്ങുവാണ് കഴിയാതെ പുറത്തു പോയ മത്സരാര്ഥിക്ക് എന്തിനു വോട്ടു നൽകണം എന്നയിരുന്നു ഒമർ ലുലു മുന്നൂട്ട് വെച്ച ചർച്ച. ഒമർ ലുലുവിനെ പിന്തുണച്ചും പ്രതികൂലിച്ചും നിരവധി കമന്റുകൾ ആയിരുന്നു ചർച്ചക്ക് ലഭിച്ചത്.
രസകരമായ മറ്റു കമന്റുകളും ഒമർ ലുലുവിന് നേരെ വന്നു കഴിഞ്ഞിരുന്നു. പത്തു പൈസക്ക് പോലും വിലയില്ലാത്ത തന്റെ സിനിമകൾ എല്ലാവരും കാണുന്നില്ലേ അത്രേം ഇല്ലാലോ ഒരു വോട്ടു എന്നായിരുന്നു ഒരു ആരാധകൻ കമന്റ് ചെയ്തത്. ഋതു മന്ത്ര, മണിക്കുട്ടൻ, ടിമ്പൽ ബാൽ, കിടിലം ഫിറോസ്, അനൂപ് , റംസാൻ തുടങ്ങിയവർ ആണ് ഇപ്പോൾ ബിഗ്ബോസ് അവസാന റൗണ്ടിലേക്ക് വന്നിരിക്കുന്നത്. മൂന്നാം സീസൺ കിരീടം ആര് കൈകലാക്കും എന്ന ആകാംഷയിലാണ് ഇപ്പോൾ ആരാധകർ.