പക്ഷിപ്പനി; കോഴിക്കോട് ചിക്കന്‍ വിഭവങ്ങള്‍ക്ക് വിലക്ക്; ഹോട്ടലുടമകള്‍ ആശങ്കയില്‍

കോഴിക്കോട്: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് വിലക്ക്. ഫ്രോസണ്‍ ചിക്കനടക്കം വില്‍ക്കേണ്ടെന്നാണ് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ തീരുമാനം.

കോഴിക്കോട് നിലവില്‍ പക്ഷിപ്പനി കണ്ടെത്തിയ സ്ഥലങ്ങളുടെ ചുറ്റും കോഴി വില്‍പന നിരോധിച്ചിരിക്കുകയാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലും മുക്കം നഗരസഭ,കൊടിയത്തൂര്‍ പഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് ചിക്കന്‍ സ്റ്റാളുകളുടെയും ഫാമുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്.

അതേസമയം, മലപ്പുറത്ത് നിന്ന് ഇന്നലെ കൊണ്ട് വന്ന കോഴി വ്യാപാരികള്‍ തടയുകയും ചെയ്തിരുന്നു. കോഴിയിറച്ചിക്ക് പുറമെ കോഴിമുട്ടയും ഹോട്ടലുകളില്‍ ലഭിക്കില്ല. കോഴിയിറച്ചി വിഭവങ്ങള്‍ ഇല്ലാതാകുന്നതോടെ ഹോട്ടലുകളില്‍ കച്ചവടം കുറയുമെന്ന ആശങ്കയിലാണ് ഉടമകള്‍.

Related posts

Leave a Comment