പത്തനംതിട്ട: നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പൂഴിക്കാട് സ്വദേശിനിയായ ആശ (38) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീടിന്റെ ഒന്നാം നിലയിലാണ് ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവസമയം ഉല്ലാസ് വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പോലീസിനെ വിളിച്ച് അറിയിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് പന്തളത്തെ വീട്ടിലെത്തിയ പൊലീസ് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെ മുകളിലെ നിലയില്‍ ആശയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങാന്‍ കിടന്നിരുന്നതെന്ന് പോലീസ് പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുൻപാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടിലേയ്‌ക്ക് താമസം മാറ്റിയത്.
കൂടുതല്‍ കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്.