“തെളിവുണ്ടോ സാറെ..”; കുഴല്‍പ്പണകേസ്, അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനിലേക്കും എന്ന് സൂചനകള്‍

കുഴല്‍പ്പണ കേസില്‍ അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍ . കെ സുരേന്ദ്രന്‍റെ സെക്രട്ടറി ദീപിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും എന്ന് വ്യക്തമാക്കി. കോന്നിയില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ഇപ്പോള്‍ ശേഖരിച്ചു.

പണം നഷ്ടപ്പെട്ട വാഹനത്തിന്‍റെ ഉടമയും, ആര്‍എസ്‌എസ് നേതാവുമായ ധര്‍മ്മരാജന്‍റെ ഫോണ്‍രേഖകള്‍ അന്വേഷണസംഘം നേരെത്തെ പരിശോധിച്ചിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബി.ജെ.പി സംസ്ഥാന ജില്ലാ നേതാക്കളെ ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍റെ സെക്രട്ടറി ദീപിനെ ചോദ്യം ചെയ്യുന്നതോടെ അന്വേഷണം കെ.സുരേന്ദ്രനിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്ത.

Related posts

Leave a Comment