തട്ടിപ്പുകാര്‍ ലക്ഷ്യമിട്ടത് ഷംനയെ മാത്രമല്ല; മോഡലും സീരിയല്‍ നടിയും ഇരകള്‍

കൊച്ചി : നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതികള്‍ക്കെതിരെ കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത്. ഇവരില്‍ നിന്നും പ്രതികള്‍ ബ്ലാക്‌മെയില്‍ ചെയ്ത് പണവും സ്വര്‍ണ്ണവും തട്ടിയതായാണ് വെളിപ്പെടുത്തല്‍. ഇതില്‍ ഒരു നടിയും മോഡലും ഉള്‍പ്പെടും. ഇവരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വിവാഹാലോചന എന്ന പേരിലാണ് പ്രതികള്‍ ആദ്യം ഷംനയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് പ്രതികള്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയും പണം നല്‍കിയില്ലെങ്കില്‍ ഷംനയുടെ സിനിമാഭാവി നശിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. വീടിന്റെ പരിസരത്തെത്തി ഇവര്‍ ഷംനയുടെ ചിത്രം എടുക്കാന്‍ ശ്രമിച്ചിരുന്നതായും പരാതിയുണ്ട്. തൃശൂര്‍ സ്വദേശികളായ ശരത്, അഷറഫ്, റഫീഖ്, രമേശ് എന്നിവരെ ഷംനയുടെ അമ്മയുടെ പരാതിയില്‍ മരട് പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം പ്രതികള്‍ നടിയില്‍ നിന്ന് 10 ലക്ഷം രൂപ ലക്ഷ്യമിട്ടതായാണ് വിവരം. ദുബായിലെ ബിസിനസ് അത്യാവശത്തിന് പണം ആവശ്യപ്പെടാന്‍ ആയിരുന്നു പദ്ധതി. പ്രതി ഷംനയെ വിളിച്ചത് അന്‍വര്‍ എന്ന പേരിലായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അന്‍വര്‍ ആയി അഭിനയിച്ചത്. ഇയാള്‍ രണ്ട് കുട്ടികളുടെ അച്ഛന്‍ ആണെന്ന് പൊലീസ് പറഞ്ഞു.

Related posts

Leave a Comment