കോവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തെ തള്ളിയും. പിണറായിയെ ചേർത്ത് നിർത്തിയും പ്രതിപക്ഷ നേതാവ് VD സതീശൻ.

കോവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തെ തള്ളിയും. പിണറായിയെ ചേർത്ത് നിർത്തിയും പ്രതിപക്ഷ നേതാവ് VD സതീശൻ. പ്രതിപക്ഷനേതാവ് ആയതിനു ശേഷം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഈ കാര്യം വ്യക്തമാക്കിയത്.

രാജ്യമോ ലോകമോ ഇതുവരെ കാണാത്ത ഒരു മഹാമാരിയുടെ പിടിയിലാണ്. ഓരോ ദിവസവും നമുക്ക് ഏറ്റവും പ്രിയപ്പെട്ട ആളുകളെ മരണവാർത്ത കേട്ട് നമ്മൾ എഴുന്നേക്കുന്നതും ഉറങ്ങുന്നതും. അവരുടെ ശവശരീരത്തിൽ പോയി ആദരാഞ്ജലികൾ അർപ്പിക്കാൻ പോലും കഴിയാത്ത സാഹചര്യം. കഴിഞ്ഞ ഒരു മാസമായി ഒരു ജനപ്രതിനിധി എന്ന നിലയിൽ ഞാൻ അനുഭവിക്കുന്ന വേദന എനിക്കറിയാം. വേണ്ടപ്പെട്ടവർ പോയ എത്രയോ പേര്. പതിനായിരക്കണക്കിന് ആശുപത്രികളിൽ മാതാപിതാക്കൾ നഷ്ട്ടപെട്ടവർ മക്കൾ നഷ്ട്ടപെട്ടവർ. കുഞ്ഞുങ്ങൾ കിടക്കുകയാണ് ആശുപത്രികളിൽ. ഇതൊരു വല്ലാത്ത കാലമാണ്. ഈ മഹാമാരി ഉണ്ടാക്കിയ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾ ജനങളുടെ ഇടയിൽ നിൽക്കുന്നു. ഈ സമയം ഞങ്ങൾ പ്രതിപക്ഷം പറയുന്നു ഞങ്ങൾ ഗവർമെന്റിന്റെ കൂടെ ആണ്.

ഞങ്ങൾ മഹാവിപത്തിനെ നേരിടും ഒറ്റക്കെട്ടായി നിന്നു കൊണ്ട് നേരിടും ജനങ്ങൾ പ്രയാസപ്പെടുമ്പോൾ ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിലടിക്കണോ. തമ്മിലടിച്ചാൽ ആളുകൾ പുച്ഛിക്കും. അത് കേരളത്തിൽ ഒരു അരാഷ്ട്രീയവാദം വളർത്തും. ആ അരാഷ്ട്രീയവാദം വർഗീയതയിലേക്കും തീവ്രവാദത്തിലേക്കും നമ്മുടെ കുട്ടികളെ കൊണ്ടുപോകും. രാഷ്ട്രീയക്കാരിൽ വിശ്വാസം വേണം. രാഷ്ട്രീയപ്രവർത്തകരെ ജനങ്ങൾക്ക് വിശ്വാസം വേണം, രാഷ്ട്രീയപാർട്ടികൾ ജനങ്ങൾക്ക് വിശ്വാസം വേണം. അത് വേണമെങ്കിൽ അവരുടെ പ്രശ്നങ്ങൾ വരുമ്പോൾ അവരോടൊപ്പം രാഷ്ട്രീയപാർട്ടികളും രാഷ്ട്രീയ പ്രവർത്തകരും കൂടെ ഉണ്ടാകും എന്നുള്ള ബോധ്യം ജനങ്ങളുടെ മനസ്സിൽ ഉണ്ടാകണം അതാണ് ഞങ്ങളുടെ നിലപാട്.

V. മുരളീധരന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം . ഈ രണ്ടാമത്തെ കോവിഡിന്റെ വരവ് നേരിടുന്ന കാര്യത്തിൽ കേന്ദ്രഗവർമെൻഡും നരേന്ദ്രമോഡിയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഗവൺമെൻറ് ദയനീയമായി പരാജയപ്പെട്ടു. ഇങ്ങനെയൊരു രണ്ടാംവരവ് കോവിഡിന് ഉണ്ടാകില്ല എന്ന് കരുതി. ലോകത്തിലെ മുഴുവൻ രാജ്യങ്ങളും രണ്ടാമത്തെ കോവിഡിന്റെ വരവിനെ നേരിടാനുള്ള സന്നാഹങ്ങൾ ഒരുക്കിയപ്പോൾ ഒക്സിജനില്ലാതെ ശ്വാസം മുട്ടി മരിച്ച ആളുകളുടെ എണ്ണം മുരളീധരന്റ കൈയിലുണ്ടോ. രാഹുൽഗാന്ധി എന്ന് പറയുന്ന വ്യക്തി ഒന്നാം വരവ് കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹം പ്രധാനമന്ത്രിക്ക്‌ പത്രസമ്മേളനത്തിലൂടെ അദ്ദേഹത്തിൻറെ ട്വറ്റ് കളിലൂടെ ലോകപ്രശസ്തരായ ആരോഗ്യവിധക്തന്മാരുമായി സംസാരിച്ചു കൊടുത്ത മുന്നറിയിപ്പുകൾ ഈ ഗവൺമെൻറ് ഗൗരവമായി എടുത്തിരുന്നു എങ്കിൽ ഈ അപകടകരമായ സ്ഥിതിയിലേക്ക് ഈ രാജ്യത്തെ തള്ളി വിടേണ്ടി വരില്ലായിരുന്നു. എത്ര ലക്ഷം പേരാണ് ഇന്ത്യയിൽ മരിച്ചു വീണത്. ഈ ഗവൺമെൻറ്ന്റിന്റെ അനാസ്ഥ കൊണ്ട് കോവിഡ് വാക്സിൻ കൊടുക്കാൻ പറ്റിയില്ല. വിദേശത്തേക്ക് വാക്സിൻ കയറ്റുമതി ചെയ്തപ്പോൾ ഈ രാജ്യത്തെ കോവിഡിന് ആവശ്യമായ കോവിഡ് വാക്സിൻ ഉറപ്പുവരുത്തിയശേഷം മാത്രം വിദേശത്തേക്ക് നിങ്ങൾ കയറ്റി അയക്കേണ്ടത് എന്ന് പറഞ്ഞ് രാഹുൽ ഗാന്ധിക്കാണോ തെറ്റ് പറ്റിയത്.

Related posts

Leave a Comment