ന്യുഡല്‍ഹി: കൊവിഡ് 19 ബാധിതരുടെ എണ്ണം ഇന്ത്യയില്‍ 27,892 ആയി ഉയര്‍ന്നു. ഇതുവരെ 872 പേര്‍ മരണമടഞ്ഞു. 6185 പേര്‍ രോഗമുക്തരായപ്പോള്‍ 20,835 പേര്‍ ചികിത്സയിലാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1396 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചൂ. 48 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 8,068 പേര്‍. 342 പേര്‍ മഹാരാഷ്ട്രയില്‍ മാത്രം മരണമടഞ്ഞപ്പോള്‍ 1,076 പേര്‍ രോഗമുക്തരായി.
ഗുജറാത്താണ് രണ്ടാമത്. 3,301 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. 313 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ 151 പേര്‍ മരണമടഞ്ഞു. ഡല്‍ഹിയില്‍ 2918 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 877 പേര്‍ സുഖം പ്രാപിച്ചു. 57 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
തമിഴ്‌നാട്ടില്‍ 1885 പേര്‍ക്ക് വൈറസ് ബാധയുണ്ടായി. 1010 പേര്‍ സുഖം പ്രാപിച്ചു. 24 മപര്‍ മരണമടഞ്ഞു. രാജസ്ഥാനില്‍ 2,185 പേര്‍ക്ക് രോഗം ബാധിച്ചു. 518 പേര്‍ സുഖം പ്രാപിച്ചു. 33 പേര്‍ മരണമടഞ്ഞു. മധ്യപ്രദേശില്‍ 2,096 പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 302 പേര്‍ സുഖം പ്രാപിച്ചു. 103 പേര്‍ മരണമടഞ്ഞു. ഉത്തര്‍പ്രദേശില്‍ 1,868 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 289 പേര്‍ സുഖം പ്രാപിച്ചു. 29 പേര്‍ മരണമടഞ്ഞു.
കേരളത്തില്‍ ഇതുവരെ 458 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നു പേര്‍ മരണമടഞ്ഞു.