കൊവിഡ് 19: മലയാളി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് രോഗം സ്ഥിരീകരിച്ചു

ഗാന്ധിനഗര്‍:ഗുജറാത്തില്‍ മലയാളി പൊലിസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതമേഖലയില്‍ ജോലി ചെയ്ത മഹിളാ സെല്‍ എ.സി.പിയായ തൃശൂര്‍ സ്വദേശിനി മിനി ജോസഫിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ ആകെയുള്ള 2624 രോഗികളില്‍ 63 ശതമാനവും അഹമ്മദാബാദിലാണ്.അതിനിടെയില്‍ മഹാരാഷ്ട്രയില്‍ ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര അവാഡിനും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ മുംബയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാ ഉദ്യോഗസ്ഥരും പാചകക്കാരുമടക്കം മന്ത്രിയുടെ ഒപ്പമുള്ള 15 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുംബയിലെ കൊവിഡ് ഡിസാസ്റ്റര്‍ കണ്‍ട്രോള്‍ റൂമിലെ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Related posts

Leave a Comment