കട്ടിലില്‍ നിന്ന് വീണ് രണ്ട് വയസുകാരന്‍ മരിച്ചു

പുല്‍പ്പള്ളി: കട്ടിലില്‍ നിന്ന് വീണ് രണ്ട് വയസുകാരന്‍ മരിച്ചു. കാപ്പിസെറ്റ് ചേര്‍പ്പ് കല്ലിങ്കല്‍ ഗിരീഷ് – ഗ്രീഷ്മ ദമ്ബതികളുടെ മകന്‍ വൈഷ്ണവാണ് മരിച്ചത്.

ഇന്നലെ രാത്രി കട്ടിലില്‍ നിന്ന് നിലത്തേക്ക് തലയടിച്ച്‌ വീണിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരി വൈഗ. സംസ്ക്കാരം ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.

Related posts

Leave a Comment