സ്വന്തം സമൂഹ മാധ്യമം ‘തുടങ്ങി’​ ട്രംപ്​; പക്ഷേ, അതൊരു ​പാവം േബ്ലാഗാണ്​

വാഷിങ്​ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിനിടയിലും ശേഷവും നടത്തിയ അതിക്രമങ്ങള്‍ക്ക്​​ ട്വിറ്ററില്‍നിന്നും ഫേസ്​ബുക്കില്‍നിന്നും പുറന്തള്ളപ്പെട്ട്​ ഒറ്റക്കായി പോയ ഡോണള്‍ഡ്​ ട്രംപ്​ ​തന്‍റെ വാക്കു പാലിച്ച്‌​ പുതിയ സമൂഹ മാധ്യമവുമായി എത്തി. പക്ഷേ, ട്വിറ്ററും ഫേസ്​ബുക്കും ഇന്‍സ്റ്റഗ്രാമും ടെലഗ്രാമും വാഴുന്ന സമൂഹ മാധ്യമ കാലത്ത്​ എല്ലാവരും മറന്നുതുടങ്ങിയ വേര്‍ഡ്​പ്രസ്​ ​േബ്ലാഗാണെന്നു മാത്രം. സ്വന്തം വെബ്​സൈറ്റി​ന്‍റെ ഭാഗമായാണ്​ ഇത്​ ലഭ്യമാക്കിയിട്ടുള്ളത്​. ട്വിറ്ററിന്‍റെ പ്രാഗ്​രൂപം പോലെ തോന്നിക്കുന്ന പുതിയ ​േബ്ലാഗില്‍ ട്രംപിന്‍റെ പ്രസ്​താവനകളും പ്രഖ്യാപനങ്ങളമാണ്​ നിറയെ. സ്വന്തം ഇമെയ്​ലോ ഫോണ്‍ നമ്ബറോ നല്‍കി ഇതിന്‍റെ ഭാഗമാകാം. ലൈക്​ ചെയ്യാനും സാധ്യമാണെന്ന്​ പറയുന്നുണ്ട്​. ട്രംപിന്‍റെ ഈ​ പോസ്റ്റുകളെടുത്ത്​ ട്വിറ്ററിലും ഫേസ്​ബുക്കിലും പോസ്റ്റ്​ ചെയ്യാമെന്നതാണ്​ ‘പ്രധാന സവിശേഷത’. പക്ഷേ, ട്വിറ്ററില്‍ പോസ്റ്റ്​ ചെയ്യാനുള്ള സൗകര്യം നിലവില്‍ ലഭ്യമല്ല. ചൊവ്വാഴ്ചയാണ്​ ട്രംപിന്‍റെ സ്വന്തം ‘സമൂഹ മാധ്യമം’ എത്തിയതെങ്കിലും ഇതിലെ പോസ്റ്റുകള്‍ മാര്‍ച്ച്‌​ 24ലേതോ അതിനും മുമ്ബുള്ളതോ ആണ്​. പലതും…

ബിയറും വാക്സിനും പെര്‍ഫെക്ട് ഓകെ; ബിയര്‍ ഫോര്‍ വാക്സിന്‍ പ്രഖ്യാപനവുമായി ന്യൂജഴ്സി സര്‍ക്കാര്‍

കൊവിഡ് വാക്സിന്‍ കുത്തിവയ്പ് വേഗത്തിലാക്കാന്‍ വാക്സിനൊപ്പം ബിയര്‍ കൂടി ഓഫര്‍ ചെയ്യുകയാണ് അമേരിക്കയിലെ ന്യൂജഴ്സി ഭരണകൂടം. സംസ്ഥാനത്ത് 21 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സിന്‍ കുത്തിവയ്പ് വേഗത്തിലാക്കാനാണ് ഇത്തരമൊരു നീക്കമെന്ന് ഗവര്‍ണര്‍ ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. പതിമൂന്ന് ബിയര്‍ നിര്‍മാണ കമ്പനികളാണ് ഇതോടെ സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം ചരിത്രത്തില്‍ ഇടംപിടിക്കുന്നത്. ഒരു വിനോദം എന്ന നിലയിലായിരുന്നു ന്യൂജഴ്സിയിലെ ജെര്‍മി ഫ്ലൗണ്ടര്‍ ലീസ് വര്‍ഷങ്ങള്‍ക്കുമുന്‍പ് തന്റെ വീട്ടില്‍ ബിയര്‍ നിര്‍മിച്ചുതുടങ്ങിയത്. എന്നാല്‍ ബിയറിന്റെ രുചി ആളുകള്‍ക്ക് ഇഷ്ടമായിത്തുടങ്ങിയതോടെ ജെര്‍മി തന്റെ ബിയര്‍ നിര്‍മ്മാണം ചെറുകിട വ്യവസായമാക്കി മാറ്റി. ഇതോടെ ജെര്‍മി തുടങ്ങിവെച്ച ഫ്ലൗണ്ടര്‍ ബ്രൂവിംഗ് കമ്പനിക്കൊപ്പം മറ്റ് 12 ബിയര്‍ ഉത്പാദന കമ്പനികളും പുതിയ പ്രഖ്യാപനത്തിന്റെ ഭാഗമാകുകയാണ്. സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ എടുക്കുന്നവര്‍ക്ക് ഈ സ്ഥാപനങ്ങളില്‍ നിന്ന് ബിയര്‍ സൗജന്യമായി ലഭിക്കുമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു.…

27 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു: ബിൽ ഗേറ്റ്സും മെലിൻഡയും വേർപിരിഞ്ഞു

വാഷിങ്ടൻ∙ മൈക്രോസോഫ്റ്റ് സ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സും (65) ഭാര്യ മെലിൻഡയും (56) വേർപിരിഞ്… 27 വർഷം നീണ്ടു നിന്ന ദാമ്പത്യം അവസാനിപ്പിക്കുന്നതായി ഇരുവരും സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. അതിസമ്പന്നരായ ദമ്പതികളുടെ സമ്പാദ്യം 130 ബില്യൺ ഡോളറാണ്…. ഒരുപാട് ചിന്തകൾക്കു ശേഷമെടുത്ത തീരുമാനമാണ്. ദമ്പതികൾ എന്ന നിലയിൽ ജീവിതം ഒരുമിച്ചു കൊണ്ടുപോകുവാൻ സാധിക്കാത്തതിനാലാണ് വേർപിരിയുന്നത്. ഇതോടെ പുതിയ ജീവിതത്തിനു തുടക്കമാകുന്നുവെന്നും ഇരുവരും ചേർന്ന് പുതിയ ജീവിതത്തിനു തുടക്കമാകുന്നുവെന്നും ഇരുവരും ചേർന്ന് പുറപെടുവിച്ച സംയുക്ത പ്രസ്താവനയിൽ പറയുന്നു വേർപിരിയുമെങ്കിലും ബിൽ– മെലിൻഡ ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും ഇരുവരും അറിയിച്ചു ഇരുവരുടെയും സമ്പാദ്യത്തിന്റെയും നല്ലൊരു തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് മാറ്റിവയ്ക്കുന്നത്.

ഏതാനും ആഴ്ച അടച്ചിട്ടാല്‍ ഇന്ത്യയിലെ കോവിഡ് തടയാനാവും യു.എസ് ആരോഗ്യമുഖ്യ ഉപദേഷ്ടാവ്‌

വാഷിങ്ടണ്‍: ഏതാനും ആഴ്ചകള്‍ അടിയന്തരമായി പൂട്ടിയിടുന്നത് ഇന്ത്യയിലെ കോവിഡ് വ്യാപനം അവസാനിപ്പിക്കുമെന്ന് ബൈഡന്‍ ഭരണകൂടത്തിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവായ ഡോ.അന്തോണി ഫൗചി. ‘ഒരു രാജ്യവും സ്വയം പൂട്ടിയിടാന്‍ ഇഷ്ടപ്പെടില്ല. എന്നാല്‍, ദുരിതരോഗ സമയത്ത് വളരെ ബുദ്ധിമുട്ടുള്ളതും നിരാശജനകവുമായ നിര്‍ണായകമായ ചില ഇടത്തരം-ദീര്‍ഘ നടപടികള്‍ കൈക്കൊള്ളുന്നത് ഒരു പുതിയ ജാലകം തുറക്കും’ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഫൗചി പറഞ്ഞു. ഇന്ത്യയിലെ സ്ഥിതിയെ ഏതെങ്കിലും തരത്തില്‍ വിമര്‍ശിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. കാരണം അതൊരു രാഷ്ട്രീയ പ്രശ്നമായിത്തീരും. താന്‍ ഒരു രാഷ്ട്രീയ വ്യക്തി അല്ല. പൊതുജനാരോഗ്യ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ സിഎന്‍എന്നില്‍ ഒരു ക്ലിപ്പ് കണ്ടു. വളരെ നിരാശാജനകമാണ് ഇന്ത്യയിലെ സാഹചര്യങ്ങളെന്ന് തോന്നുന്നു. ഇതുപോലെ ഒരു സാഹചര്യമുണ്ടാകുമ്ബോള്‍ ഉടനടി നടപടി സ്വീകരിക്കേണ്ടതുണ്ട്. ഒരുകൂട്ടം പ്രതിസന്ധിയെ ഇന്ത്യ ഒന്നിച്ച്‌ നേരിടാന്‍ തയ്യാറാകുമോ എന്നറിയില്ല. തെരുവില്‍ അമ്മമാരും പിതാക്കന്‍മാരും സഹോദരങ്ങളും ഓക്സിജന് വേണ്ടി…

ഒടുവില്‍ അധികാര കൈമാറ്റത്തിന് തയ്യാര്‍; നിയമ യുദ്ധം തുടരും പരാജയം അംഗീകരിക്കില്ല: ട്രംപ്

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന് അംഗീകരിക്കാന്‍ തയാറാകാതിരുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒടുവില്‍ വഴങ്ങി. അധികാര കൈമാറ്റത്തിന് തയാറാണെന്നു ട്രംപ് ജോ ബൈഡന്‍ ക്യാംപിനെ അറിയിച്ചു. അധികാര കൈമാറ്റത്തിനുള്ള നടപടിക്രമങ്ങള്‍ക്ക് ട്രംപ് വൈറ്റ് ഹൗസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. റിപ്പബ്ലിക്കന്‍കാരനായ ട്രംപ് നവംബര്‍ 3 ലെ തിരഞ്ഞെടുപ്പില്‍ തെളിവുകള്‍ നല്‍കാതെ വ്യാപകമായി വോട്ടു തട്ടിപ്പ് നടന്നുവെന്നു ആരോപിച്ചു. ബിഡന്റെ വിജയം അദ്ദേഹം അംഗീകരിച്ചിട്ടില്ലെങ്കിലും, തിങ്കളാഴ്ച അദ്ദേഹം നടത്തിയ പ്രഖ്യാപനം തോല്‍വി സമ്മതിക്കുന്നതായിരുന്നു. നവംബര്‍ 3ന് നടന്ന തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വിജയിച്ചിരുന്നെങ്കിലും ഇത് അംഗീകരിക്കാന്‍ ട്രംപ് ഇതുവരെ തയാറായിരുന്നില്ല. എന്നാല്‍ അധികാരകൈമാറ്റത്തിന് തിങ്കളാഴ്ച ട്രംപ് സമ്മതം മൂളിയതായി വൈറ്റ് ഹൗസ് അധികൃതര്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ക്കായി ബൈഡന്റെ ഓഫിസിന് 63 ലക്ഷം ഡോളര്‍ അനുവദിച്ചു. മിഷിഗന്‍ സ്റ്റേറ്റിലും ബൈഡന് അനുകൂലമായി ഫലം പുറത്തുവന്നതോടെയാണ് ട്രംപിന്റെ മനംമാറ്റം.…

ബൈഡന് ‘ചൈനീസ്’ വെല്ലുവിളിയുമായി ട്രംപ്; പ്രശ്നങ്ങൾ സങ്കീർണമാക്കാൻ സാധ്യത

വാഷിംഗ്ടണ്‍ : ഭരണത്തുടര്‍ച്ചയെന്ന സുന്ദര സ്വപ്നം അമേരിക്കക്കാര്‍ ഇല്ലാതാക്കിയെങ്കിലും അതിന്റെയെല്ലാം ദേഷ്യം ട്രംപ് തീര്‍ക്കുന്നത് ചൈനയോടായിരിക്കുമെന്ന് സൂചനകള്‍. സ്ഥാനമൊഴിയും എന്ന സൂചന ഇനിയും നല്‍കാത്ത ട്രംപിനെ സംബന്ധിച്ചിടത്തോളം ഇനിയും ചൈനയ്‌ക്കെതിരെ നടപടികളെടുക്കാന്‍ സമയമുണ്ടെന്നാണ് നയതന്ത്ര മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നത്. എന്നാല്‍ ഇതെല്ലാം ബാധിക്കുന്നത് പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയാവും. ലോകരാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്തുക എന്നതിലേക്ക് അദ്ദേഹത്തിന് അക്ഷീണം പ്രയത്നിക്കേണ്ടിവരും എന്നത് തന്നെ കാരണം. പ്രധാനമായും രണ്ട് കാരണങ്ങളാലാണ് ട്രംപ് ചൈനയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഇതില്‍ ആദ്യത്തേത് ലോകം മുഴുവന്‍ കൊവിഡ് പരത്തിയതിന്റെ ഉത്തരവാദി ചൈനയെന്നതിലാണ്. കൊവിഡിനെ ചൈനാവ്യാധി എന്ന് ആദ്യം വിശേഷിപ്പിച്ച ട്രംപ്, ചൈനയുടെ പേരിലാണ് ലോക ആരോഗ്യ സംഘടനയെ പോലും രൂക്ഷമായി വിമര്‍ശിക്കുവാന്‍ മുതിര്‍ന്നത്. രണ്ടാമതായി അമേരിക്കന്‍ സമ്ബദ് വ്യവസ്ഥയ്ക്കുണ്ടായ ക്ഷീണവും ചൈനയുടെ തലയിലാക്കുവാനാണ് ട്രംപ് താത്പര്യപ്പെടുന്നത്. കൊവിഡ് കാലഘട്ടത്തിന് മുന്‍പ് ചൈനയുമായി…

വര്‍ണ്ണ വിവേചനത്തിനെതിരെ ഒരു കൈയ്യൊപ്പ്; സ്ത്രീകള്‍ ജനാധിപത്യത്തിന്റെ നട്ടെല്ലെന്ന് ഓര്‍മിപ്പിച്ച്‌ കമലാ ഹാരിസ്

ഡെലവെയര്‍: ചരിത്രം കുറിച്ച്‌ അമേരിക്ക. രാജ്യത്ത് ആദ്യമായി ഒരു വനിതയെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത സ്ത്രീകളാണ് ജനാധിപത്യത്തിന്റെ നട്ടെല്ലെന്ന് നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. നവംബര്‍-7 ശനിയാഴ്ച വൈകിട്ട് ഡെലവെയറില്‍ വച്ച്‌ അമേരിക്കയുടെ നാല്‍പ്പത്താറാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ പ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തുന്നതിനു മുമ്ബ് നടത്തിയ ആമുഖ പ്രസംഗത്തിലാണ് കമലാ ഹാരിസ് കറുത്ത വര്‍ഗക്കാരായ സ്ത്രീകളെ വാനോളം പുകഴ്ത്തിക്കൊണ്ടുള്ള പ്രസ്താവന നടത്തിയത്. ആയിരങ്ങളാണ് ബൈഡന്‍ – ഹരിസ് വിജയാഘോഷങ്ങളില്‍ പങ്കെടുത്തത്. എന്നാല്‍ പലപ്പോഴും സ്ത്രീകള്‍ പരിഗണിക്കപ്പെടാതെ പോകുന്നുണ്ടെങ്കിലും ജനാധിപത്യത്തിന്റെ നട്ടെല്ല് സ്ത്രീകളാണെന്ന് തെളിയിക്കപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു 2020-ല്‍ അമേരിക്കയില്‍ നടന്നതെന്ന് കമലാ ഹാരീസ് പറഞ്ഞു. തുല്യതയ്ക്കുവേണ്ടി പോരാടുന്ന സ്ത്രീകളുടെ വിജയംകൂടിയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യമായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിത എന്ന പദവി എനിക്ക് ലഭിച്ചുവെങ്കിലും, ഈ പദവിയിലെത്തുന്ന അവസാന വ്യക്തി താനായിരിക്കരുതെന്നും…

ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ വോട്ട് നേടി ബൈഡന്‍; തകര്‍ന്നത് ഒബാമയുടെ റെക്കോര്‍ഡ്

ചരിത്രത്തില്‍ ആദ്യമായി ഏറ്റവുമധികം പോപ്പുലര്‍ വോട്ട് നേടി ജോ ബൈഡന്‍. അമേരിക്കന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി മുന്‍കാല പ്രസിഡന്റ് സ്ഥാര്‍ത്ഥികളെക്കാള്‍ റെക്കോര്‍ഡ് വോട്ടാണ് ബൈഡന്‍ നേടിയത്. 2008 ല്‍ ഒബാമ നേടിയ 6.95 കോടി വോട്ടാണ് ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. ഇതുവരെയുള്ള കണക്കുപ്രകാരം ബൈഡന് 7.16 കോടിയിലധികം വോട്ട് ലഭിച്ചതായി വാഷിംഗ്‌ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് പദവിയിലെ രണ്ടാമൂഴത്തിനായി ശ്രമിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപിനെക്കാള്‍ 35 ലക്ഷത്തിലേറെ വോട്ടുകളാണ് നിലവില്‍ ബൈഡന്‍ നേടിയത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും ബൈഡന് ലഭിച്ച വോട്ടുകളുടെ എണ്ണം മുന്‍ വര്‍ഷങ്ങളേക്കാള്‍ ഉയര്‍ന്നതാണെന്നു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2008 ല്‍ ഒബാമയ്ക്ക് 6,94,985,16 വോട്ടുകളാണ് ലഭിച്ചത്. ഇതുവരെയുള്ള കണക്ക് അനുസരിച്ചു ബൈഡന് ഒബാമയേക്കാള്‍ 21 ലക്ഷത്തിലേറെ വോട്ടുകള്‍ അധികം ലഭിച്ചു. വോട്ടുകള്‍ ഇനിയും എണ്ണിത്തീരാനുണ്ടെന്ന വസ്തുത നിലനില്‍ക്കെ ബൈഡന്‍്റെ വോട്ട് നില വീണ്ടും വര്‍ധിച്ചേക്കും.…

ചരിത്രമായി ജോ ബൈഡന്‍റെ അരിസോണയിലെ മിന്നും ജയം

വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍റെ അരിസോണ സംസ്ഥാനത്ത് നിന്നുള്ള വിജയം അമേരിക്കയുടെ രാഷ്ട്രീയ ചരിത്രമായി. 1996ന് ശേഷം അരിസോണയില്‍ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാണ് ബൈഡന്‍. 24 വര്‍ഷത്തിന് ശേഷം നേടിയ തിളക്കമാര്‍ന്ന വിജയം അമേരിക്കയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ടു. 7279 വോട്ടര്‍മാരുള്ള സംസ്ഥാനത്ത് നിന്ന് 11 ഇലക്ടറല്‍ വോട്ടുകളും ബൈഡന്‍ നേടി. 51.2 ശതമാനം വോട്ട് ബൈഡന്‍ നേടിയപ്പോള്‍ എതിരാളി ഡോണള്‍ഡ് ട്രംപിന് 47.4 ശതമാനവും മറ്റൊരു സ്ഥാനാര്‍ഥി ജോ ജോര്‍ഗന്‍സന് 1.4 ശതമാനം വോട്ടുമാണ് ലഭിച്ചത്.

വിജയം അവകാശപ്പെട്ട് ട്രംപ്; തട്ടിപ്പിന് എതിരെ സുപ്രീം കോടതിയെ സമീപിക്കും

വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വലിയ തട്ടിപ്പ് നടന്നുവെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിലെ കിഴക്കെ മുറിയില്‍ നിന്ന് അനുയായികളെ അഭിസംബോധന ചെയ്യവെയാണ് ട്രംപ് ആരോപണം ഉന്നയിച്ചത്. വോട്ടിങ് അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു. നമ്മള്‍ യു.എസ് സുപ്രീം കോടതിയിലേക്ക് പോകും. എല്ലാ വോട്ടെടുപ്പും നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നു. പുലര്‍ച്ചെ നാലു മണിക്ക് അവര്‍ കണ്ടെത്തിയ ബാലറ്റുകള്‍ പട്ടികയില്‍ ചേര്‍ക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, എന്നെ സംബന്ധിച്ചിടത്തോളം നമ്മള്‍ ഇതിനകം വിജയിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം, അമേരിക്കയില്‍ വോട്ടിങ് അവസാനിച്ചിരുന്നു. നിലവിലെ പ്രസിഡന്‍റ് ട്രംപും അദ്ദേഹത്തിന്‍റെ എതിരാളി ജോ ബൈഡനും തമ്മിലുള്ള വൈറ്റ് ഹൗസിലേക്കുള്ള മല്‍സരം തീരുമാനിക്കാനുള്ള വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. നിലവില്‍ ഇലക്ടറല്‍ വോട്ടിന്‍റെ കാര്യത്തില്‍ ട്രംപിനേക്കാള്‍ ബൈഡന്‍ മുന്നിലാണ്. വാഷിങ്ടണ്‍, ഒറിഗോണ്‍, കാലിഫോണിയ, ഇല്ലിനോയിസ്, ന്യൂ ഹാംഷെയര്‍, ന്യൂ മെക്സിക്കോ എന്നിവയില്‍ ബൈഡന്‍…