മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം അറിയണം;വൈദ്യനെ കൊന്ന് കഷണങ്ങളാക്കി പുഴയില്‍ തള്ളി, പ്രതികള്‍ പിടിയില്‍

മൂലക്കുരുവിന്‍റെ  ഒറ്റമൂലി രഹസ്യം   തട്ടിയെടുക്കാന്‍ പാരമ്ബര്യ വൈദ്യനെ ഒരു വര്‍ഷത്തിലേറെ തടവില്‍ പാര്‍പ്പിച്ചു പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ   ശേഷം മൃതദേഹം വെട്ടിനുറുക്കി പുഴയിലെറിഞ്ഞു.നിലമ്ബൂരിലെ പ്രവാസി വ്യവസായിയായ ഷൈബിന്‍ അഷ്റഫ് , സഹായികളായ കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍, കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് , ഡ്രൈവര്‍ നിലമ്ബൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരെ പോലീസ് അറസ്റ്റ്   ചെയ്തു. മൈസൂര്‍ സ്വദേശിയായ പാരമ്ബര്യവൈദ്യന്‍ ഷാബാ ഷെരീഫാണ് അതി ക്രൂരമായി കൊല്ലപ്പെട്ടത്. കവര്‍ച്ചാ കേസിലെ അന്വേഷണത്തനിനിടെയാണ് ക്രൂര കൃത്യത്തെ കുറിച്ച്‌ പുറത്തറിഞ്ഞത്. 2019 ലാണ് മൈസൂര്‍ സ്വദേശി ഷാബാ ഷെരീഫിനെ പ്രതികള്‍ നിലമ്ബൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്.മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരില്‍ ചികിത്സാ കേന്ദ്രത്തില്‍ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്ബൂരില്‍ എത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്ക് ഉള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുക ആയിരുന്നു ലക്ഷ്യം. തുടര്‍ന്ന്…

സെക്രട്ടേറിയറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി; രാത്രി വ്യാപക തിരച്ചില്‍; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ (Kerala Secrtariat) ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി. ഞായറാഴ്ച രാത്രി വന്ന ഭീഷണി സന്ദേശത്തെ തുടര്‍ന്ന് പോലീസും ഡോഗ് സ്ക്വാഡും ഉള്‍പ്പെടെ വന്‍സംഘം പ്രദേശത്ത് മണിക്കൂറുകളോളം വ്യാപക തിരച്ചില്‍ നടത്തി. സംഭവത്തില്‍ മാറനല്ലൂര്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണിലൂടെ സന്ദേശമെത്തിയത്. സെക്രട്ടേറിയറ്റിന് പുറത്ത് ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇതില്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് കന്റോണ്‍മെന്റ് പോലീസ് ഡോഗ് സ്ക്വാഡിനെ വിളിച്ചുവരുത്തി പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. തിരച്ചിലില്‍ നിന്നും ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ വിളിച്ചയാളെ കണ്ടെത്തുകയായിരുന്നു. സന്ദേശം വന്ന് അര മണിക്കൂറിനുള്ളില്‍ തന്നെ ഇയാളെ കണ്ടെത്തി. എന്നാല്‍, സെക്രട്ടേറിയറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം വാട്സാപ്പില്‍ വന്നെന്നും ഇത് പോലീസില്‍ അറിയിക്കുകയായിരുന്നു…

സൈലന്‍റ് വാലി വനത്തിനകത്ത് കാണാതായ ഫോറസ്റ്റ് വാച്ചറെ കണ്ടെത്താന്‍ കഴിഞ്ഞില്ല

പാലക്കാട്: സൈലന്‍റ് വാലി വനത്തിനകത്ത് കാണാതായ ഫോറസ്റ്റ് വാച്ചറെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പുളിക്കാഞ്ചേരി രാജനെയാണ് കാണാതായത്. ഇന്നും തിരച്ചില്‍ തുടരും. മൂന്നാം തിയ്യതി രാത്രി മുതലാണ് വനം വകുപ്പ് വാച്ചറായ പുളിക്കാഞ്ചേരി രാജനെ കാണാതായത്. കഴിഞ്ഞ രണ്ട് ദിവസമായി വനത്തിനകത്ത് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും രാജനെ കണ്ടെത്താനായില്ല. അഞ്ച് ടീമുകളിലായി 120 പേരാണ് ഇന്നലെ തിരച്ചില്‍ നടത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും, തണ്ടര്‍ ബോള്‍ട്ടും, പൊലീസും, നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. രാജന്‍റെ വസ്ത്രവും, ടോര്‍ച്ചും കിടന്ന സ്ഥലത്ത് നിന്നും 50 മീറ്റര്‍ ദൂരംവരെ പൊലീസ് നായ മണം പിടിച്ച്‌ പോയെങ്കിലും രാജനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകാറുള്ള ആദിവാസികള്‍ അടങ്ങുന്ന സംഘം ഇന്ന് തിരച്ചിലിനിറങ്ങും. വനത്തിനകത്തെ സൈരന്ധ്രി ഫോറസ്റ്റ് ക്യാമ്ബിന് സമീപത്ത് വെച്ചാണ് രാജനെ കാണാതായത്.

പത്മശ്രീ അവാര്‍ഡ് ജേതാവിനെ സര്‍കാര്‍ വസതിയില്‍ നിന്ന് കുടിയൊഴിപ്പിച്ചു; രാഷ്ട്രപതി ഒപ്പിട്ട സര്‍ടിഫികറ്റ് മറ്റ് സാധനങ്ങള്‍ക്കൊപ്പം റോഡില്‍

ന്യൂഡെല്‍ഹി – 1980 കളില്‍ ഏഷ്യാഡ് വിലേജില്‍ സര്‍കാര്‍ ബംഗ്ലാവുകള്‍ വാടകയ്ക്ക് അനുവദിച്ചിരുന്ന കലാകാരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചു. ഇവരില്‍ നിരവധി പത്മ, സംഗീത നാടക അകാഡമി അവാര്‍ഡ് ജേതാക്കളും ഉള്‍പെടുന്നു. ഒഡീസിക് ക്ലാസികല്‍ പദവി നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതിന് രാഷ്ട്രപതി 2010ല്‍ രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി ആദരിച്ച 91കാരനായ ഒഡീസി നൃത്ത വിദഗ്ധന്‍ ഗുരു മായാധര്‍ റൗത് അക്കൂട്ടത്തിലുണ്ട്. ഒഴിപ്പിച്ചതിനെ തുടര്‍ന്ന് രാഷ്ട്രപതി ഒപ്പിട്ട സര്‍ടിഫികറ്റ് മറ്റ് സാധനങ്ങള്‍ക്കൊപ്പം ചൊവ്വാഴ്ച ഉച്ചയ്ക്ക് റോഡില്‍ കിടക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ എത്തുമ്ബോള്‍ താന്‍ ഉച്ചഭക്ഷണം വിളമ്ബുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ മകള്‍ ഒഡീസി നര്‍ത്തകി മധുമിത റൗത് പറഞ്ഞു. ‘ഇന്ന് ഞാന്‍ അങ്ങേയറ്റം തകര്‍ന്നിരിക്കുന്നു. സോണാല്‍ മാന്‍സിംഗും രാധാ റെഡിയും പോലുള്ള രാജ്യത്തെ ഏറ്റവും ഇതിഹാസ നര്‍ത്തകരെ പരിശീലിപ്പിച്ച ഒരു നര്‍ത്തകിയോട് നിങ്ങള്‍ എത്ര ക്രൂരമായാണ്…

യുവതിയുടെ ജീവന്‍ കവര്‍ന്നത് ഓണ്‍ലൈന്‍ ചൂതാട്ടം; ബിജിഷ നടത്തിയത് ഒന്നേമുക്കാല്‍ കോടിയുടെ ഇടപാടുകള്‍

കൊയിലാണ്ടി: യുവതി ജീവനൊടുക്കിയതിന് പിന്നില്‍ ഓണ്‍ലൈന്‍ ചൂതുകളിയെന്നു കണ്ടെത്തല്‍. ചേലിയ മലയില്‍ ബിജിഷ (31) ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച്‌ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ചൂതുകളിയിലൂടെ ലക്ഷങ്ങള്‍ നഷ്ടമായ കാര്യം വ്യക്തമായത്. കൊയിലാണ്ടിയിലെ സ്വകാര്യ മൊബൈല്‍ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ബിജിഷ 2021 ഡിസംബര്‍ 11നാണ് ആത്മഹത്യ ചെയ്തത്. ഒന്നേമുക്കാല്‍ കോടിയുടെ കൊടുക്കല്‍ വാങ്ങലുകള്‍ ബാങ്കുകളിലൂടെ ബിജിഷ നടത്തിയിട്ടുണ്ട്. സ്ഥാപനത്തിലേക്ക് പുറപ്പെട്ട ഇവര്‍ പെട്ടെന്നു തിരിച്ചുവന്ന് കുളിമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. മരണ കാരണമെന്താണെന്ന് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വ്യക്തതയുണ്ടായിരുന്നില്ല. പരാതിയെ തുടര്‍ന്ന് ലോക്കല്‍ പൊലീസാണ് ആദ്യം അന്വേഷണം നടത്തിയത്. നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച്‌ പ്രക്ഷോഭം നടത്തിയതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. അധ്യാപക ബിരുദധാരിയാണ് ബിജിഷ. വീട്ടുകാര്‍ വിവാഹ ആവശ്യത്തിനു കരുതിയ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ബാങ്കില്‍ പണയം വെച്ചിരുന്നു. പിന്നീട് ഇവ വിറ്റതായി കരുതുന്നു. പലരില്‍ നിന്നും പണം…

30 ജിബി 69 രൂപയ്ക്ക്, പണം നല്‍കി വെെഫെെ വാങ്ങാം; സര്‍ക്കാര്‍ പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഇനി ജനങ്ങള്‍ക്ക് നിശ്ചിത നിരക്കില്‍ വെെഫെെ ഡേറ്റാ വാങ്ങാം. സൗജന്യ വെെഫെെ ലഭ്യമാക്കാനുളള കെ ഫെെ പദ്ധതിയുടെ 2,023 വെെഫെെ ഹോട്ട്സ്പോട്ടുകള്‍ വഴിയാണ് സൗകര്യം ഒരുക്കുന്നത്. തിങ്കളാഴ്ച മുതല്‍ പദ്ധതിക്ക് തുടക്കമിട്ടു. നിലവില്‍ പൊതു ഇടങ്ങളിലെ വെെഫെെ ഹോട്ട്സ്പോട്ടുകള്‍ വഴി ഒരു ജിബി ഡേറ്റയാണ് സൗജന്യമായി ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ പുതിയ പദ്ധതി പ്രകാരം പരിധി കഴിഞ്ഞാലും പണം നല്‍കി അധിക ഡേറ്റാ ഉപയോഗിക്കാന്‍ കഴിയും. പതിവുപോലെ ഒടിപി നല്‍കി വെെഫെെ കണക്‌ട് ചെയ്യാം. എന്നാല്‍ ഒരു ജിബി ഡേറ്റാ പൂര്‍ണ്ണമായി ഉപയോഗിച്ചു കഴിഞ്ഞാല്‍ തുടര്‍ന്നുളള ഉപയോഗത്തിന് പണമടയ്ക്കാന്‍ ഫോണിലേക്ക് സന്ദേശമെത്തും. യുപിഐ, ഇന്റര്‍നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, വാലറ്റ് തുടങ്ങിയ ഓണ്‍ലെെന്‍ പേയ്മെന്റ് സൗകര്യങ്ങള്‍ ഉപയോഗിച്ച്‌ പണം അടയ്ക്കാം. സംസ്ഥാനത്തെ ബസ് സ്റ്റേഷനുകള്‍,തദ്ദേശ സ്ഥാപനങ്ങള്‍,മാര്‍ക്കറ്റുകള്‍, പാര്‍ക്കുകള്‍, മറ്റു പൊതു…

112 ദിവസത്തെ തടവിന് ശേഷം പ്രിയപ്പെട്ടവരുടെ അടുത്തേക്ക്:

സന:  യെമനില്‍ ഹൂതി വിമതര്‍ 112 ദിവസം ബന്ദികളാക്കിയ മൂന്ന് മലയാളികളെ മോചിപ്പിച്ചു. കോട്ടയം സ്വദേശി ശ്രീജിത്ത് സജീവന്‍ (28), ആലപ്പുഴ സ്വദേശി അഖില്‍, കോഴിക്കോട് സ്വദേശി ദീപാഷ് (37) എന്നിവരെയാണ് മോചിപ്പിച്ചത്. നയതന്ത്ര തലത്തില്‍ ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് മൂന്നുപേരേയും വിട്ടയച്ചത്. കേരളത്തിലുള്ള ബന്ധുക്കളുമായി വിട്ടയക്കപ്പെട്ടവര്‍ സംസാരിച്ചിരുന്നു. ഇവര്‍ ഉടന്‍ നാട്ടിലെത്തുമെന്നാണ് വിവരം. ദിപാഷ് രണ്ട് ദിവസത്തിന് ശേഷം നാട്ടിലെത്തുമെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച സന്ദേശം. സഊദി-ഹൂതി തര്‍ക്കത്തിനിടയിലാണ് ജനുവരി രണ്ടിന് മൂന്ന് മലയാളികള്‍ അടക്കമുള്ള കപ്പല്‍ ജീവനക്കാരെ ബന്ദികളാക്കിയത്. ഇവര്‍ സഞ്ചരിച്ച യുഎഇ ചരക്ക് കപ്പല്‍ അല്‍ഹുദയില്‍ നിന്ന് ഭീകരര്‍ പിടിച്ചെടുക്കുകയായിരുന്നു. 11 ജീവനക്കാരെയാണ് തടവിലാക്കിയത്. കപ്പല്‍ ജീവനക്കാരില്‍ മൂന്ന് മലയാളികളുള്‍പെടെ ഏഴ് ഇന്‍ഡ്യക്കാരുണ്ട്. കപ്പലുണ്ടായിരുന്ന മുഴുവന്‍ പേരെയും മോചിപ്പിച്ചു എന്നാണ് ദീപാഷിന്റെ അച്ഛന് ഇപ്പോള്‍ ലഭിച്ച സന്ദേശം. റംസാന്‍ മാസം തീരുന്നമുറയ്ക്ക് യുദ്ധം…

പ്രേം നസീറിന്റെ വീടും പറമ്ബും വെറുതെ തന്നാല്‍ സംരക്ഷിക്കാമെന്ന് മന്ത്രി സജി ചെറിയാന്‍: ആറ് കോടി നല്‍കിയാല്‍ വില്‍ക്കാമെന്ന് സഹോദരി

തിരുവനന്തപുരം: പ്രേം നസീറിന്റെ ചിറയിന്‍കീഴിലെ വീടും സ്ഥലവും സൗജന്യമായി നല്‍കിയാല്‍ സര്‍ക്കാര്‍ സംരക്ഷിക്കാമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. വിലയ്‌ക്കെടുക്കേണ്ടത് സര്‍ക്കാര്‍ കൂട്ടമായി തീരുമാനിക്കേണ്ട കാര്യമാണ്. സൗജന്യമായി നല്‍കിയാല്‍ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ദേശീയപാതയില്‍ കോരാണിയില്‍ നിന്നു ചിറയിന്‍കീഴിലേക്കുള്ള വഴിയിലാണ് വീടുള്ളത്. അതിനിടെ വീട് വില്‍ക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് ഇളയ സഹോദരി അനീസ ബീവി പ്രതികരിച്ചു. വീട് വില്‍ക്കുന്നുവെന്ന വാര്‍ത്ത പച്ചക്കള്ളമാണെന്നാണ് അനീസ പ്രതികരിച്ചത്. മാദ്ധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത നല്‍കിയത് ആരാണെന്ന് തനിക്കോ കുടുംബത്തിലുള്ളവര്‍ക്കോ അറിയില്ല. വീട് കാട് കയറിയ നിലയിലാണെന്ന് പറയുന്നതും തെറ്റാണെന്ന് അനീസ പ്രതികരിച്ചിട്ടുണ്ട്. വീട് വില്‍ക്കുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാരെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്ബ് റീത്തയുടെ മകള്‍ക്ക് വിദേശത്ത് വീട് വയ്‌ക്കുന്ന സമയത്ത് ചിറയിന്‍കീഴിലെ വീടുവില്‍ക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ 50 സെന്റ് വീടിന് 6 കോടി രൂപയാണ്…

യു​വാ​ക്ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്നു; ടി​ക് ടോ​ക്കും പ​ബ്ജി​യും നി​രോ​ധി​ച്ച്‌ ഭീ​ക​ര സം​ഘ​ട​ന​യാ​യ താ​ലി​ബാ​ന്‍

കാ​ബൂ​ള്‍: ടി​ക് ടോ​ക്കും പ​ബ്ജി​യും നി​രോ​ധി​ച്ച്‌ അഫ്ഗാനിസ്ഥാന്‍ ഭരിക്കുന്ന ഭീ​ക​ര സം​ഘ​ട​ന​യാ​യ താ​ലി​ബാ​ന്‍. യു​വാ​ക്ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്നു എന്നാരോപിച്ചാണ് നടപടി. നി​രോ​ധ​നം എ​ന്നു മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്നും എ​ത്ര​നാ​ള്‍ നീ​ളു​മെ​ന്നും വ്യ​ക്ത​മ​ല്ല. അതേസമയം, അ​ധാ​ര്‍​മി​ക വി​ഷ​യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന ടി.​വി ചാ​ന​ലു​ക​ള്‍ നി​രോ​ധി​ക്കു​മെ​ന്നും താ​ലി​ബാ​ന്‍ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച ന​ട​ന്ന കാ​ബി​ന​റ്റ് മീ​റ്റിം​ഗി​ലാ​ണ് ആ​പ്പു​ക​ള്‍ നി​രോ​ധി​ക്കാ​ന്‍ താ​ലി​ബാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ക​ടു​ത്ത ഇ​സ്‌ലാ​മി​സ്റ്റു​ക​ള്‍ അ​ധി​കാ​ര​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യ​തിനു ശേ​ഷം അ​ഫ്ഗാ​നി​സ്ഥാ​ന്‍ അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ള്‍​ക്കു വി​ധേ​യ​മാ​യി​ട്ടു​ണ്ട്. ആ​പ്പു​ക​ളു​ടെ നി​രോ​ധ​നം ഇ​തി​ല്‍ ഏ​റ്റ​വും പു​തി​യ​താ​ണ്.

കണ്ണൂരില്‍ വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയ 16 വയസ്സുകാരി ഗര്‍ഭിണി, 14 വയസ്സുകാരനെതിരെ കേസ്

കണ്ണൂര്‍: കണ്ണൂരില്‍ 16 വയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 14 വയസ്സുകാരനെതിരെ കേസ്. എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബന്ധുകൂടിയായ 14കാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് പീഡനം നടന്നതെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ ഉള്ളത്. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടി ചികിത്സ തേടിയപ്പോഴാണ് ഗര്‍ഭിണിയായ വിവരം അറിഞ്ഞത്. ഇക്കാര്യം ഡോക്ടര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് വനിതാ പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് വിശദമായ വിവരങ്ങള്‍ കിട്ടിയത്. കുട്ടിയുടെ ബന്ധുകൂടിയായ 14 കാരന്‍ സ്ഥിരമായി വീട്ടില്‍ വരുമായിരുന്നു. ഭയന്നിട്ടാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. മജിസ്ട്രേറ്റിന് മുന്‍പാകെ കുട്ടിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി. പ്രായപൂ‍ര്‍ത്തി ആകാത്തതിനാല്‍ പതിനാലു വയസുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.