തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു. അറ്റുകുറ്റപ്പണിക്കിടൈയാണ് അപകടമുണ്ടായത്. പേട്ട സ്വദേശി അനിലാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ലൈറ്റ് കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ കയര്‍ പൊട്ടി അനില്‍ വീഴുകയായിരുന്നു. ഈ സമയത്ത് താഴെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളുടെ ദേഹത്തേക്ക് അനില്‍ വീഴുകയായിരുന്നു. പരിക്കേറ്റ ഒരു തൊഴിലാളിയുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

vani jayaram

  പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു.   ചെന്നൈയിലെ വസതിയിൽ വച്ച് കുഴഞ്ഞ് വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945 നവംബര്‍ 30-നാണ് വാണി ജയറാം ജനിച്ചത്. സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് സംഗീതത്തിൻ്റെ ആദ്യപാഠങ്ങൾ ഹൃദ്യസ്ഥമാക്കിയ വാണി തൻ്റെ എട്ടാം വയസ്സിൽ ആകാശവാണിയുടെ മദ്രസ് സ്റ്റേഷനിൽ പാടി തുടങ്ങി. കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരായിരുന്നു കർണാടക സംഗീതത്തിലെ വാണിയുടെ ഗുരുക്കന്മാർ. ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനിൽ നിന്നാണ് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചത്. 1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ…

കുടുംബത്തിലെ വിവാഹത്തിന് ആടിപ്പാടി ജയറാമും പാര്‍വതിയും ഒപ്പം മക്കളും

ഹല്‍ദി ആഘോഷത്തില്‍ ആടിപാടി ജയറാമും കുടുംബവും. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ജയറാമിന്റെ അടുത്ത ബന്ധുവായ അനുരാഗ് പ്രദീപിന്റെ വിവാഹത്തിന് മുന്നോടിയായി നടന്ന ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പാര്‍വതി, മകള്‍ മാളവിക, മകന്‍ കാളിദാസ് എന്നിവര്‍ക്കൊപ്പം ചുവടുവയ്ക്കുകയാണ് ജയറാം. View this post on Instagram A post shared by Rohit Pradeep (@rohitpradeep84)

ഗവര്‍ണറെ ‘വെട്ടാന്‍’ ബില്‍ തയാര്‍, മന്ത്രിസഭ അംഗീകരിച്ചു, അധിക ബാധ്യത വരില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ചാന്‍സലര്‍ നിയമനത്തിലൂടെ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാവാതിരിക്കാന്‍ സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍നിന്നു ചെലവ് കണ്ടെത്താനാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ നീക്കി, അതതു രംഗത്തെ വിദഗ്ധരെ നിയമിക്കും. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ സര്‍വകലാശാലകള്‍ക്കും ഒരു ചാന്‍സലര്‍ ആയിരിക്കും. ആരോഗ്യ, ഫിഷറീസ്, സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലറും. ബില്‍ പാസാക്കുമ്പോള്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുമെങ്കില്‍ അത് നിയമസഭയില്‍ കൊണ്ടുവരും മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതായുണ്ട്. ഇത് ഒഴിവാക്കാനാണ് തനതു ഫണ്ടില്‍നിന്നു തുക കണ്ടെത്താനുള്ള തീരുമാനം. പുതിയ ചാന്‍സലര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍…

‘ഞാനും രാഗേഷും തമ്മില്‍ ഒന്നിച്ചു ജീവിക്കാമെന്ന കരാര്‍ മാത്രം.’ കോടതി വിധിക്ക് പിന്നാലെ വീണ്ടും ഫേസ് ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്

കണ്ണൂര്‍: കോടതി വിധിക്ക് പിന്നാലെ വീണ്ടും ഫേസ് ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്. പഴയ മുത്തശിക്കഥകളില്‍ അപ്പകഷ്ണത്തിനു വേണ്ടി പോരാടി അപ്പമൊന്നും കിട്ടാതെ തിരിച്ചുവന്ന കഥയെയാണ് കോടതി വിധിയോട് ഉപമിക്കുന്നത്. മാധ്യമങ്ങള്‍ക്കെതിരേയാണ് പോസ്റ്റില്‍ വിമര്‍ശനങ്ങളേറെയും. 2012ല്‍ അസിസ്റ്റന്‍റ് പ്രഫസര്‍ ആയി ജോലിയില്‍ പ്രവേശിച്ച ഒരാള്‍ക്ക് അസോസിയേറ്റ് പ്രഫസര്‍ ആകാന്‍ പുതിയ ഒരു നിയമനം തേടി പോകേണ്ട കാര്യമൊന്നുമില്ല. ജീവിച്ചിരിപ്പുണ്ടെങ്കില്‍ അത് ആയിരിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പരിസരം വൃത്തിയാക്കുന്ന ചിത്രവും ഫേസ്ബുക്കില്‍ കൊടുത്തിട്ടുണ്ട്. നാഷണല്‍ സര്‍വീസ് സ്കീം (എന്‍എസ്‌എസ്) പരിപാടിയില്‍ കുഴി വെട്ടിയാല്‍ അധ്യാപന പരിചയമാകുമോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിനുള്ള മറുപടിയായി പ്രിയ വര്‍ഗീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇന്നലെ ഹൈക്കോടതിയിലും ഇതിനെതിരേ വിമര്‍ശനം ഉണ്ടായിരുന്നു. ” നാഷണല്‍ സര്‍വീസ് സ്കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമെന്നുള്ള പോസ്റ്റാണ് വിവാദത്തിലായിരുന്നത്.

സ്പീക്കറുടെ സഹോദരന്റെ അനധികൃത നിര്‍മാണത്തിനെതിരെ സിപിഎം മേയർ

കോഴിക്കോട്: സൗത്ത് ബീച്ചിൽ തുറമുഖ വകുപ്പിന്റെ കെട്ടിടം ചുളുവിലയ്ക്കു 10 വർഷത്തേക്കു പാട്ടത്തിനെടുത്ത് സ്പീക്കർ എ.എൻ. ഷംസീറിന്റെ സഹോദരൻ എ.എൻ. ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം അനധികൃത നിർമ്മാണം നടത്തിയ സംഭവത്തിൽ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി നിലപാട് എടുത്തിട്ടില്ലെന്നു കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്. അനധികൃത നിര്‍മാണമെന്നു ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഈ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും സിപിഎം മേയർ മാധ്യമങ്ങളോട് പറഞ്ഞു. പാട്ടക്കരാറില്‍ ഒത്തുകളിയെന്ന ആരോപണത്തിനു പിന്നാലെ, തുറുമുഖ മന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അടുത്തയാഴ്‌ച സമര്‍പ്പിക്കാനിരിക്കെയാണ് കോർപറേഷൻ നിലപാട് വ്യക്തമാക്കിയത്. അനധികൃത നിര്‍മാണമെന്നു ബോധ്യപ്പെട്ട സാഹചര്യത്തിൽ സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കില്ലെന്നും, രാഷ്ട്രീയക്കാരുടെ ബന്ധു ഒരു വിഷയത്തിൽ ഉണ്ടെങ്കിൽ അതില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നു പറയാനാകില്ലെന്നും മേയര്‍ ബീനാ ഫിലിപ്പ് കോഴിക്കോട് പറഞ്ഞു. കെട്ടിടത്തില്‍ രാജ്യാന്തര ബ്രാന്‍ഡുകള്‍ വരുന്നത് ടൂറിസത്തെ സഹായിക്കുമെന്നും ഭാവിയില്‍ ഗുണകരമാകുമെന്നതിനാൽ നിയന്ത്രണങ്ങള്‍ നീക്കണമെന്നു പോര്‍ട്ട് ഓഫിസര്‍ കോര്‍പറേഷന് കത്തയച്ചിരുന്നു.…

മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം അറിയണം;വൈദ്യനെ കൊന്ന് കഷണങ്ങളാക്കി പുഴയില്‍ തള്ളി, പ്രതികള്‍ പിടിയില്‍

മൂലക്കുരുവിന്‍റെ  ഒറ്റമൂലി രഹസ്യം   തട്ടിയെടുക്കാന്‍ പാരമ്ബര്യ വൈദ്യനെ ഒരു വര്‍ഷത്തിലേറെ തടവില്‍ പാര്‍പ്പിച്ചു പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ   ശേഷം മൃതദേഹം വെട്ടിനുറുക്കി പുഴയിലെറിഞ്ഞു.നിലമ്ബൂരിലെ പ്രവാസി വ്യവസായിയായ ഷൈബിന്‍ അഷ്റഫ് , സഹായികളായ കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍, കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് , ഡ്രൈവര്‍ നിലമ്ബൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരെ പോലീസ് അറസ്റ്റ്   ചെയ്തു. മൈസൂര്‍ സ്വദേശിയായ പാരമ്ബര്യവൈദ്യന്‍ ഷാബാ ഷെരീഫാണ് അതി ക്രൂരമായി കൊല്ലപ്പെട്ടത്. കവര്‍ച്ചാ കേസിലെ അന്വേഷണത്തനിനിടെയാണ് ക്രൂര കൃത്യത്തെ കുറിച്ച്‌ പുറത്തറിഞ്ഞത്. 2019 ലാണ് മൈസൂര്‍ സ്വദേശി ഷാബാ ഷെരീഫിനെ പ്രതികള്‍ നിലമ്ബൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്.മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരില്‍ ചികിത്സാ കേന്ദ്രത്തില്‍ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്ബൂരില്‍ എത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്ക് ഉള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുക ആയിരുന്നു ലക്ഷ്യം. തുടര്‍ന്ന്…

സെക്രട്ടേറിയറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി; രാത്രി വ്യാപക തിരച്ചില്‍; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ (Kerala Secrtariat) ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി. ഞായറാഴ്ച രാത്രി വന്ന ഭീഷണി സന്ദേശത്തെ തുടര്‍ന്ന് പോലീസും ഡോഗ് സ്ക്വാഡും ഉള്‍പ്പെടെ വന്‍സംഘം പ്രദേശത്ത് മണിക്കൂറുകളോളം വ്യാപക തിരച്ചില്‍ നടത്തി. സംഭവത്തില്‍ മാറനല്ലൂര്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണിലൂടെ സന്ദേശമെത്തിയത്. സെക്രട്ടേറിയറ്റിന് പുറത്ത് ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇതില്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് കന്റോണ്‍മെന്റ് പോലീസ് ഡോഗ് സ്ക്വാഡിനെ വിളിച്ചുവരുത്തി പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. തിരച്ചിലില്‍ നിന്നും ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ വിളിച്ചയാളെ കണ്ടെത്തുകയായിരുന്നു. സന്ദേശം വന്ന് അര മണിക്കൂറിനുള്ളില്‍ തന്നെ ഇയാളെ കണ്ടെത്തി. എന്നാല്‍, സെക്രട്ടേറിയറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം വാട്സാപ്പില്‍ വന്നെന്നും ഇത് പോലീസില്‍ അറിയിക്കുകയായിരുന്നു…

സൈലന്‍റ് വാലി വനത്തിനകത്ത് കാണാതായ ഫോറസ്റ്റ് വാച്ചറെ കണ്ടെത്താന്‍ കഴിഞ്ഞില്ല

പാലക്കാട്: സൈലന്‍റ് വാലി വനത്തിനകത്ത് കാണാതായ ഫോറസ്റ്റ് വാച്ചറെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പുളിക്കാഞ്ചേരി രാജനെയാണ് കാണാതായത്. ഇന്നും തിരച്ചില്‍ തുടരും. മൂന്നാം തിയ്യതി രാത്രി മുതലാണ് വനം വകുപ്പ് വാച്ചറായ പുളിക്കാഞ്ചേരി രാജനെ കാണാതായത്. കഴിഞ്ഞ രണ്ട് ദിവസമായി വനത്തിനകത്ത് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും രാജനെ കണ്ടെത്താനായില്ല. അഞ്ച് ടീമുകളിലായി 120 പേരാണ് ഇന്നലെ തിരച്ചില്‍ നടത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും, തണ്ടര്‍ ബോള്‍ട്ടും, പൊലീസും, നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. രാജന്‍റെ വസ്ത്രവും, ടോര്‍ച്ചും കിടന്ന സ്ഥലത്ത് നിന്നും 50 മീറ്റര്‍ ദൂരംവരെ പൊലീസ് നായ മണം പിടിച്ച്‌ പോയെങ്കിലും രാജനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകാറുള്ള ആദിവാസികള്‍ അടങ്ങുന്ന സംഘം ഇന്ന് തിരച്ചിലിനിറങ്ങും. വനത്തിനകത്തെ സൈരന്ധ്രി ഫോറസ്റ്റ് ക്യാമ്ബിന് സമീപത്ത് വെച്ചാണ് രാജനെ കാണാതായത്.

പത്മശ്രീ അവാര്‍ഡ് ജേതാവിനെ സര്‍കാര്‍ വസതിയില്‍ നിന്ന് കുടിയൊഴിപ്പിച്ചു; രാഷ്ട്രപതി ഒപ്പിട്ട സര്‍ടിഫികറ്റ് മറ്റ് സാധനങ്ങള്‍ക്കൊപ്പം റോഡില്‍

ന്യൂഡെല്‍ഹി – 1980 കളില്‍ ഏഷ്യാഡ് വിലേജില്‍ സര്‍കാര്‍ ബംഗ്ലാവുകള്‍ വാടകയ്ക്ക് അനുവദിച്ചിരുന്ന കലാകാരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചു. ഇവരില്‍ നിരവധി പത്മ, സംഗീത നാടക അകാഡമി അവാര്‍ഡ് ജേതാക്കളും ഉള്‍പെടുന്നു. ഒഡീസിക് ക്ലാസികല്‍ പദവി നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതിന് രാഷ്ട്രപതി 2010ല്‍ രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി ആദരിച്ച 91കാരനായ ഒഡീസി നൃത്ത വിദഗ്ധന്‍ ഗുരു മായാധര്‍ റൗത് അക്കൂട്ടത്തിലുണ്ട്. ഒഴിപ്പിച്ചതിനെ തുടര്‍ന്ന് രാഷ്ട്രപതി ഒപ്പിട്ട സര്‍ടിഫികറ്റ് മറ്റ് സാധനങ്ങള്‍ക്കൊപ്പം ചൊവ്വാഴ്ച ഉച്ചയ്ക്ക് റോഡില്‍ കിടക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ എത്തുമ്ബോള്‍ താന്‍ ഉച്ചഭക്ഷണം വിളമ്ബുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ മകള്‍ ഒഡീസി നര്‍ത്തകി മധുമിത റൗത് പറഞ്ഞു. ‘ഇന്ന് ഞാന്‍ അങ്ങേയറ്റം തകര്‍ന്നിരിക്കുന്നു. സോണാല്‍ മാന്‍സിംഗും രാധാ റെഡിയും പോലുള്ള രാജ്യത്തെ ഏറ്റവും ഇതിഹാസ നര്‍ത്തകരെ പരിശീലിപ്പിച്ച ഒരു നര്‍ത്തകിയോട് നിങ്ങള്‍ എത്ര ക്രൂരമായാണ്…