സു സു ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് നടി അനുമോൾക്ക് അപകടം

ഫ്ളവേഴ്സ് ടി വി യിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നായ സുരഭിയും സുഹാസിനിയ്ക്കുംനിരവധി ആരാധകരാണ് ഉള്ളത്. തികച്ചും പ്രേക്ഷക പിന്തുണയുമായി മുന്നേറുന്ന പ്രധാന പരമ്പരയിൽ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്ന അനുമോൾക്ക് സു സു ലൊക്കേഷനിൽ വച്ച് അപകടം ഉണ്ടായിരിക്കുകയാണ്. അടുക്കളരംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ കത്തി കാൽപ്പാദത്തിൽ വീഴുകയായിരുന്നു.ലൊക്കേഷൻ സംഘം കൃത്യസമയത്ത് ഹോസ്പിറ്റലിൽ എത്തിക്കുകയും തുടർന്ന് ആഴത്തിനുള്ള മുറിവായതിനാൽ സ്റ്റിച്ച് ഇടേണ്ടിവന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. സു സു യിൽ കൂടാതെ ഫ്‌ളവേഴ്‌സ് ടി വി യിൽ തന്നെയുള്ള സ്റ്റാർ മാജിക്കിലും അനുക്കുട്ടി സജീവമാണ്.

നടി ഗൗരി കൃഷ്ണൻ വിവാഹിതയായി: വിഡിയോ

സീരിയൽ താരം ഗൗരി എം.കൃഷ്ണനും സംവിധായകൻ മനോജ് പേയാടും വിവാഹിതരായി. നവംബർ 24ന് ഗൗരിയുടെ സ്വദേശമായ കോട്ടയത്തെ കുടുംബക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകള്‍. ചുവപ്പ് കസവു ബോർഡറുള്ള വെള്ള പട്ടു സാരിയിലാണ് ഗൗരി വധുവായി ഒരുങ്ങിയത്. ട്രെഡീഷനൽ സ്റ്റൈലിലുള്ള ഹെവിആഭരണങ്ങളും ആക്സസറൈസ് ചെയ്തു. കസവു മുണ്ടും വെള്ള കുർത്തയുമായിരുന്നു മനോജിന്റെ വേഷം. ഗൗരി നായികയായ പൗർണിത്തിങ്കൾ സീരിയലിന്റെ സംവിധായകനാണ് മനോജ് പേയാട്. തിരുവനന്തപുരം സ്വദേശിയാണ്. അഭിനയത്തോടൊപ്പം വ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും ശ്രദ്ധ നേടിയ താരമാണ് ഗൗരി. കോട്ടയം സ്വദേശിയാണ്. ‘അനിയത്തി’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പൗർ‌ണമിത്തിങ്കൾ എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി.

‘വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ’, കൊഞ്ചിപ്പറഞ്ഞ് അച്ചു, അമ്പിളിദേവിയെ ഉമ്മകള്‍കൊണ്ട് മൂടി മക്കള്‍; വിഡിയോ

മലയാളികളുടെ ഇഷ്ടതാരമാണ് അമ്പിളി ദേവി. നടന്‍ ആദിത്യന്‍ ജയനുമായുള്ള ദാമ്പത്യജീവിതവും വേര്‍പിരിയലുമെല്ലാം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ തന്റെ രണ്ട് മക്കള്‍ക്കൊപ്പം ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് താരം. സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മക്കള്‍ക്കൊപ്പമുള്ള അമ്പിളി ദേവിയുടെ രസകരമായ വിഡിയോ ആണ്. മക്കള്‍ക്കൊപ്പമുള്ള കാര്‍ യാത്രയുടെ സന്തോഷ നിമിഷങ്ങളാണ് താരം പങ്കുവച്ചത്. ഇളയമകന്‍ അച്ചുവിന്റെ കുസൃതിയും മൂത്ത മകന്‍ അപ്പുവിന്റെ സ്നേഹവുമാണ് വിഡിയോയില്‍.  ‘വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ’ എന്ന മോഹല്‍ ലാലിന്റെ പഞ്ച് ഡയലോഗ് കൊഞ്ചലോടെ പറയുന്ന അച്ചുവിനെയാണ് വിഡിയോയില്‍ കാണുന്നത്. അമ്മയെ കെട്ടിപ്പിടിച്ച്‌ ഉമ്മകള്‍ കൊണ്ടുമൂടുകയാണ് രണ്ടുപേരും. ജീവിതം മനോഹരമാണ് എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്.

മൃതശരീരം വരുന്നതിനു മുൻപേതന്നെ പലതും പിടിച്ചടക്കാൻ വേണ്ടി കള്ളങ്ങൾ പറയുമ്പോൾ നിങ്ങൾക്ക് എന്താണ് കിട്ടുന്നത്

Featured Video Play Icon

നടന്‍ വലിയശാല രമേശിന്റെ ആത്മഹത്യയ്ക്കു പിന്നാലെയുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച്‌ മകള്‍ ശ്രുതി എംഎസ്. ബന്ധുക്കള്‍ വ്യാജ വാര്‍ത്ത ഇറക്കുകയാണെന്നാണ് ശ്രുതി പറയുന്നത്. മൃതശരീരം വരുന്നതിനു മുമ്ബേ തന്നെ പലതും പിടിച്ചടക്കാനുള്ള മനസാണെന്നും എന്തേലും ഉണ്ടേല്‍ തന്നോടാണ് ചോദിക്കേണ്ടതെന്നും കുറിച്ചു. അവര്‍ക്ക് ഇപ്പോള്‍ ഇറങ്ങിയ ന്യൂസ് പോലെ സ്വത്തുക്കളോട് ആകും താല്‍പര്യം. നിങ്ങള്‍ക്ക് എന്തെങ്കിലും വേണമെങ്കില്‍ എടുത്തുകൊണ്ട് പോയ്ക്കോളൂ. വ്യാജവാര്‍ത്ത ഉണ്ടാക്കുന്നത് നിര്‍ത്തണമെന്നും ശ്രുതി പറയുന്നു. ശ്രുതിയുടെ കുറിപ്പ് വായിക്കാം എന്റെ പേര് ശ്രുതി എം.എസ്. ഞാന്‍ വലിയശാല രമേശിന്റെ മകളാണ്. അച്ഛന്‍ മരിക്കുന്നതിന്റെ തലേന്നു രാത്രി ഞങ്ങള്‍ വളരെ സന്തോഷത്തോടെ പോയപ്പോള്‍ എടുത്ത വിവാഹ പാര്‍ട്ടിയുടെ ചിത്രമാണ് ഞാന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ബന്ധുക്കള്‍ പറയുന്നത് അച്ഛന്‍ മരിക്കുന്നതിന്റെ തലേന്നുതൊട്ടേ ഇവിടെ ബഹളമുണ്ടായി എന്നാണ്. വീട്ടില്‍ ഇല്ലായിരുന്ന ഞങ്ങള്‍ എങ്ങനെയാണ് ബഹളം ഉണ്ടാക്കുന്നത്. ഒരു കോമണ്‍ സെന്‍സ് ഉള്ള…

ആദ്യ സീരിയലില്‍ തന്നെ പുരസ്‌കാരം: സന്തോഷം പങ്കുവെച്ച്‌ റാഫി

9ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച നടിക്കും മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം ഇത്തവണ ചക്കപ്പഴം താരങ്ങള്‍ക്കായിരുന്നു. മികച്ച നടിയായി അശ്വതി ശ്രീകാന്ത് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, മികച്ച രണ്ടാമത്തെ നടനായി തെരഞ്ഞെടുക്കപ്പെട്ടത് റാഫിയാണ്. ഇരുവരുടെയും ആദ്യ സീരിയലുകളാണ് ഇത്. ചക്കപ്പഴത്തില്‍ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് റാഫി പുരസ്‍കാരം സ്വന്തമാക്കിയത്. സരസമായ ശൈലിയില്‍ നിരുത്തരവാദപരമായി പെരുമാറുന്ന യുവാവിനെയാണ് ഹാസ്യ പരമ്ബരയായ ചക്കപ്പഴത്തില്‍ റാഫി അവതരിപ്പിച്ചത്. പരമ്ബര തുടങ്ങി ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടുതന്നെ വലിയ ആരാധകരെ സ്വന്തമാക്കാന്‍ റാഫിക്ക് സാധിച്ചിരുന്നു. ടിക് ടോക് വീഡിയോകളിലൂടെ ആയിരുന്നു റാഫി പരമ്ബരയിലേക്ക് എത്തിയത്. ഇപ്പോഴിതാ അവാര്‍ഡ് ലഭിച്ച സന്തോഷം പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് സുമേഷ്. ‘എല്ലാവര്‍ക്കും നന്ദി, സുമേഷ് എന്ന കഥാപാത്രം വിശ്വസിച്ച്‌ എന്നെ ഏല്‍പ്പിച്ച ഡയറക്ടര്‍ ഉണ്ണി സാറിനും എന്നെ പിന്തുണയ്ക്കുന്ന എല്ലാ പ്രേക്ഷകര്‍ക്കും നന്ദി, ചക്കപ്പഴം കുടുംബത്തിനും വീട്ടുകാര്‍ക്കും കൂടെ നിന്ന കൂട്ടുകാര്‍ക്കും…

നെഗറ്റീവ് കംമെന്റ്റിട്ടും തെറിവിളിച്ചും അവർ എന്നെ ഹിറ്റ് ആക്കി; മഞ്ജു പത്രോസ് പറയുന്നു

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ മഞ്ജു പത്രോസിന് നേരിടേണ്ടിവന്ന സൈബര്‍ ആക്രമണങ്ങള്‍ കുറച്ചൊന്നുമല്ല. ഇപ്പോഴിതാ village foodies എന്ന യൂട്യൂബ് ചാനലിലൂടെ, തന്നെ തെറിവിളിച്ചവർക്ക് നല്ല ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് മഞ്ജു പത്രോസ്. താരത്തിന്റെ വിഡിയോകൾക്ക് താഴെ നിരവധി മോശമായിട്ടുള്ള കമ്മെന്റ്റ്സുകൾ കാണാറുണ്ടല്ലോ എന്ന് village foodies എന്ന യൂട്യൂബ് ചാനലിലെ അവതാരിക, ചോദിച്ചപ്പോഴാണ് താൻ നേരിട്ടതും നേരിടുന്നതായുള്ള സൈബർ ആക്രമണങ്ങളെ പറ്റിയും ഇത്തരക്കാർക്കെതിരെയും താരം തുറന്നടിച്ചത്. ആദ്യമൊക്കെ തെറിവിളീകൾ കേൾക്കുമ്പോൾ സങ്കടം വരുമായിരുന്നു, എന്നാലിപ്പോൾ താനിതൊക്കെ enjoy ചെയുണ്ടെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ബിഗ് ബോസ്സിന്റെ വെളിച്ചത്തിലാണ് ചിലർ തന്നെ ഇപ്പോഴും തെറിവിളിച്ചോണ്ട് ഇരിക്കുന്നത്. ഒന്നര വർഷത്തോളമായി ബിഗ് ബോസ് കഴിഞ്ഞു ഇറങ്ങീട്ട്. പക്ഷെ ഇപ്പോഴും അവർ എന്നെ ആ പേരിൽ തെറി വിളിച്ചോണ്ട് ഇരിക്കുകയാണ്. തെറിവിളിച്ചോണ്ടിരിക്കുന്നവർ വിളിച്ചോട്ടെ ഞാൻ എന്റെ goal achieve…

ശരണ്യേയെ പറ്റി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സീമ, അവസാന സർജറിയിൽ അവൾ ഭയന്നു

അപ്രതീക്ഷിതമായിട്ടായിരുന്നു നടി ശരണ്യയുടെ വിട വാങ്ങൽ. കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയവെയായിരുന്നു ശരണ്യയുടെ പെട്ടെന്നുള്ള മരണം. വർഷങ്ങൾ നീണ്ട കാൻസർ പോരാട്ടത്തിൽ ശരണ്യയ്ക്ക് പിന്തുണയായി നിന്ന താരമായിരുന്നു സീമ ജി നായർ. പ്രതിസന്ധിയ്ക്ക് മുന്നിൽ പകച്ച് നിന്നപ്പോഴെല്ലാം ശരണ്യയ്ക്കും കുടുംബത്തിനും സഹായ ഹസ്തവുമായി സീമ ഉണ്ടായിരുന്നു. ഇപ്പോഴിതാ ശരണ്യ വിടവാങ്ങി 16 ദിവസങ്ങൾ പിന്നിടുമ്പോൾ അവരെ കുറിച്ചുള്ള ഓർമകൾ പങ്കിടുകയാണ് സീമ. ‘എന്റെ ആരുമല്ലായിരുന്നു.. എന്നാൽ എന്റെ ആരെല്ലാമോ ആയിരുന്നു.. അവൾ എനിക്ക് മകളായിരുന്നു, അനുജത്തിയായിരുന്നു, എന്റെ എല്ലാമായിരുന്നു’,സീമ കുറിച്ചു. സീമയുടെ വാക്കുകളിലേക്ക്…ഇന്ന് 16-)o ചരമദിനം (ഇങ്ങനെ ഒരു വാക്ക് എഴുതാൻ പോലും എനിക്ക് പറ്റുന്നില്ല). എന്റെ ആരുമല്ലായിരുന്നു.. എന്നാൽ എന്റെ ആരെല്ലാമോ ആയിരുന്നു.. അവൾ എനിക്ക് മകളായിരുന്നു, അനുജത്തിയായിരുന്നു, എന്റെ എല്ലാമായിരുന്നു.. ഒരു സൗഹൃദ സന്ദർശനത്തിൽ തുടങ്ങിയ ബന്ധം.. അതിത്രമാത്രം ആഴത്തിലേക്ക് എത്തുമെന്ന് ആരും കരുതിയിരുന്നില്ല..…

ചന്ദ്ര ലക്ഷ്മൺ വിവാഹിതയാവുന്നു, സീരിയലിലെ കാമുകൻ ഇനി ജീവിതനായകൻ

വളരെ വർഷങ്ങൾക്ക് മുൻപ് നടൻ പൃഥ്വിരാജിന്റെ നായികയായി വെള്ളിത്തിരയിൽ അരങ്ങേറിയ നായികയാണ് ചന്ദ്ര ലക്ഷ്മൺ. പിന്നെ ഒരു നീണ്ട ഇടവേളയ്‌ക്കു ശേഷം ചന്ദ്ര സീരിയൽ രംഗത്തിലൂടെയാണ് തിരികെയെത്തിയത്. ‘സ്വന്തം സുജാത’ എന്ന പരമ്പരയിലെ നായികാ വേഷം ചന്ദ്രയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. സ്വന്തം എന്ന പരമ്പരയിൽ ചന്ദ്ര അവതരിപ്പിച്ച സാന്ദ്ര നെല്ലിക്കാടൻ എന്ന കഥാപാത്രം മിനിസ്ക്രീൻ പ്രേക്ഷകർ ഇന്നും വെറുക്കുന്ന ഒരു കഥാപാത്രം കൂടിയാണു.. വില്ലത്തി വേഷങ്ങളിൽ നിന്നും മാറി ‘സ്വന്തം സുജാത’ എന്ന പരമ്പരയിലേക്ക് എത്തിയപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സുജാതയായി ചന്ദ്ര മാറി. ഇപ്പോഴിതാ താരത്തിന് വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ആരാധകർ എപ്പോഴും ചന്ദ്രയോട് ചോദിക്കുന്ന ഒരു ചോദ്യമായിരുന്നു, ചന്ദ്രയുടെ വിവാഹം എന്നാണെന്ന്.. ഈ ചോദ്യങ്ങൾക്കെല്ലാം ഉള്ള മറുപടിയായിട്ടാണ് ചന്ദ്ര ഇപ്പോൾ എത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു താരം തന്റെ വിവാഹവാർത്ത പങ്കുവച്ചത്. സ്വന്തം…

ഇവരുടെ വിവാഹ ആലോചന വന്നത് നടി രേഖ രതീഷ് വഴിയായിരുന്നു. എന്നെ അറിയിക്കുകയോ ക്ഷണിക്കുകയോ ഇരുവരും ചെയ്തില്ല: നടി രേഖ

സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിവാഹം ആയിരുന്നു യുവകൃഷ്ണയുടെയും മൃദുല വിജയിന്റെയും. ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് വിവാഹം നടത്തിയത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പിന്നാലെ വിശേഷം പങ്കുവെച്ച് താരങ്ങൾ എത്തിയിരുന്നു. അതേസമയം നടി രേഖ രതീഷ് വഴിയായിരുന്നു ഇവരുടെ വിവാഹ ആലോചന വന്നത്. നിങ്ങൾക്ക് രണ്ടുപേർക്കും വിവാഹം കഴിച്ചു കൂടെ എന്ന് രേഖ ചോദിച്ചപ്പോഴാണ് ഇവർ അതേക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. പിന്നീട് രണ്ട് വീട്ടുക്കാർക്കും താൽപര്യം വന്നതോടെ വിവാഹനിശ്ചയത്തിൽ എത്തുകയായിരുന്നു. പത്തു ദിവസത്തിനുള്ളിലാണ് എല്ലാം സെറ്റ് ആക്കിയത്. യുവയും മൃദുലയും ആദ്യമായി കണ്ടുമുട്ടിയതും രേഖയുടെ പിറന്നാൾ ദിവസമായിരുന്നു. ഇതേ കുറിച്ചെല്ലാം വ്യക്തമായി താരങ്ങൾ പറഞ്ഞിരുന്നു. എന്നാൽ വിവാഹത്തിന്റെ ഒരു ചടങ്ങിൽ പോലും നടി രേഖയെ കണ്ടില്ല. ഇതോടെ ചോദ്യവുമായി പ്രേക്ഷകരും…

യുവകൃഷ്ണയും മൃദുല വിജയ്‌യും വിവാഹിതരായി

Featured Video Play Icon

സീരിയൽ താരങ്ങളായ യുവകൃഷ്ണയും മൃദുല വിജയ്‌യും വിവാഹിതരായി. ജൂലൈ 8ന് രാവിലെ തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ. കോവിഡ് മാനദണ്ഡങ്ങള്‍ നിലനിൽക്കുന്നതിനാൽ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്‘കൃഷ്ണതുളസി’ യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി.വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. ഒരു സഹോദരിയുണ്ട്, പാർവതി. https://www.youtube.com/watch?v=u8WrOYV2xto&t=85s മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും ചേച്ചിമാർ020 ഡിസംബർ 23ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. പൊതു സുഹൃത്തായ നടി രേഖ സതീഷ് വഴിയാണ് വിവാഹാലോചന വരുന്നത്