മോദി– അദാനി ബന്ധം: ‘രാഹുലിന്റെ പരാമർശം നീക്കണം’, നടപടി വേണമെന്ന് ബിജെപി

ന്യൂഡല്‍ഹി:  ഇന്നലെ ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ പറഞ്ഞ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ കൊള്ളേണ്ടിടത്തു തന്ന കൊണ്ടു. ഇന്ന് രാഹുലിനെതിരെ ബിജെപി സഭയില്‍ കൂട്ടത്തോടെ വിമര്‍ശനവുമായി രംഗത്തുവന്നു. കടുത്ത വിമര്‍ശനമാണ് ബിജെപി നേതാക്കള്‍ ഉയര്‍ത്തിയത്. രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ രേഖയില്‍നിന്നു നീക്കണമെന്നു കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. പാര്‍ലമെന്റില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ എംപിമാര്‍ മുന്‍കൂട്ടി അറിയിക്കണമെന്ന ചട്ടം രാഹുല്‍ പാലിച്ചില്ലെന്ന് മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘന നടപടിക്ക് അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ”പാര്‍ലമെന്റ് ചട്ടങ്ങള്‍ അനുസരിച്ച്‌, ഒരു എംപി മുന്‍കൂര്‍ അറിയിപ്പ് നല്‍കിയില്ലെങ്കില്‍ ആരോപണങ്ങളൊന്നും ഉന്നയിക്കാന്‍ കഴിയില്ല. ഒരു കോണ്‍ഗ്രസ് നേതാവ് (രാഹുല്‍ ഗാന്ധി) അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവന നീക്കം ചെയ്യുകയും അദ്ദേഹത്തിനെതിരെ അവകാശലംഘന പ്രമേയം അവതരിപ്പിക്കുകയും നോട്ടിസ് നല്‍കുകയും…

ഫ്ലെക്സിനു പിന്നില്‍ വലതുപക്ഷ നീക്കം; ഭിന്നതയെന്ന് വരുത്തുന്നു: പി.ജയരാജന്‍

കണ്ണൂര്‍:സിപിഎമ്മിലെ ഉന്നത നേതാക്കളായ ഇ.പി. ജയരാജനും പി.ജയരാജനും തമ്മിലുള്ള പോര് തെരുവിലേക്ക്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇരു നേതാക്കളേയും അനുകൂലിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ ശക്തമായിരിക്കേയാണ് പോര് തെരുവിലേക്കുമെത്തിയത്. അഴീക്കോട് കാപ്പില്‍ പീടികയില്‍ പി. ജയരാജ അനുകൂലികള്‍ ബോര്‍ഡ് സ്ഥാപിച്ചത്. ജയരാജന്റെ ചിത്രത്തിന് താഴെയായി ഒരു കമ്മ്യൂണിസ്റ്റിന്റെ കയ്യില്‍ രണ്ട് തോക്കുകള്‍ ഉണ്ടായിരിക്കണമെന്നും ഒന്ന് വര്‍ഗ്ഗ ശത്രുവിന് നേരേയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരേയും എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇ.പി. ജയരാജനെതിരായ പി. ജയരാജന്റെ പരാതി പിഴയ്ക്കുന്ന നേതൃത്വത്തിനെതിരെയുള്ളതാണെന്ന ന്യായീകരണമാണ് പിജെ അനുകൂലികള്‍ ഉയര്‍ത്തുന്നത്. സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറിയേറ്റംഗവും ഐ. ആര്‍.പി.സി ചെയര്‍മാനുമായ എം. പ്രകാശന്റെ അഴീക്കോട് കാപ്പിലെ പീടികയ്ക്കടുത്തെ വീടിനടത്താണ് പി. ജയരാജന് അനുകൂലമായി ബോര്‍ഡുയര്‍ന്നത്. നിരവധിതവണ സി.പി. എമ്മില്‍ ഒതുക്കപ്പെട്ട പി.ജയരാജന്‍ അനുകൂലസാഹചര്യം ലഭിച്ചപ്പോള്‍ വീണ്ടും ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്‍ന്നത് അദ്ദേഹത്തെ ആരാധിക്കുന്ന പ്രവര്‍ത്തകരെ…

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ന് ;ഇഞ്ചോടിഞ്ച് പോരാടി ബിജെപിയും എഎപിയും

ന്യൂഡൽഹി∙ ബിജെപിയും എഎപിയും കൊമ്പുകോർത്ത ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില മാറിമറിയുകയാണ്. ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് 250ൽ എഎപി 118 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി 126 സീറ്റുകളിലും കോൺഗ്രസ് അഞ്ച് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. എഎപിക്ക് വൻ വിജയം എന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങള്‍. ഇതിൽ പ്രതീക്ഷയർപ്പിച്ച് വിജയാഘോഷത്തിന് തയാറെടുത്തിരിക്കവെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിൽ ആശങ്കയിലാണ് ആംആദ്മി പാർട്ടി പ്രവർത്തകർ. 250 വാർഡുകളിലേക്കാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നത്.2017ൽ ബിജെപിക്ക് 181, എഎപി 48, കോൺഗ്രസ് 30 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഡല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷൻ ഭേദഗതി ബില്‍ 2022 പ്രകാരം വടക്ക്, തെക്ക്, കിഴക്ക് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ഒന്നാക്കി മാറ്റിയിരുന്നു. ഇതോടെ സീറ്റുകളുടെ എണ്ണം 272ല്‍നിന്ന് 250 ആയി കുറഞ്ഞു. ആകെ 250 വീതം സ്ഥാനാർഥികളെയാണ് ബിജെപിയും…

സതീശനു മറുപടിയുമായി തരൂരും രാഘവനും; തുന്നിച്ചേര്‍ക്കാനുള്ള സൂചിയും നൂലും ഞാന്‍ നല്‍കാം: തരൂര്‍

തലശേരി:  പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ഊതിവീര്‍പ്പിച്ച ബലൂണ്‍ പ്രയോഗത്തിനു മറുപടിയുമായി എംപിമാരായ ഡോ.ശശി തരൂരും എം.കെ. രാഘവനും. ഇന്നലെ രാവിലെ തലശേരി അതിരൂപത ആസ്ഥാനത്ത് ആര്‍ച്ച്‌ബിഷപ് മാര്‍ ജോസ ഫ് പാംപ്ലാനിയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെയാണ് സതീശന്‍റെ പരാമര്‍ശത്തിനു ശശി തരൂര്‍ മറുപടി പറഞ്ഞത്. തുന്നിച്ചേര്‍ക്കാനുള്ള സൂചിയും നൂലും താന്‍ നല്‍കാമെന്നായിരുന്നു മറുപടി. എനിക്ക് ആരോടും എതിര്‍പ്പില്ല, ആരെയും ഭയവുമില്ല. ഞാനുള്‍പ്പെടെ രണ്ട് എംപിമാര്‍ പൊതുവേദികളില്‍ പങ്കെടുക്കുന്നതില്‍ എന്താണു പ്രശ്നം? ഇതില്‍ എന്താണ് വിഭാഗീയത എന്ന് എനിക്കറിയില്ല. ഇതിനെ എന്തിനാണ് ചിലര്‍ ഭയക്കുന്നത്- അദ്ദേഹം പറഞ്ഞു. വിഭാഗീയത ആരോപിക്കുന്നവര്‍ എന്താണ് വിഭാഗീയത എന്ന് വ്യക്തമാക്കണം. കോണ്‍ഗ്രസിനെ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു പര്യടനം. അഖിലേന്ത്യാ പ്രസിഡന്‍റ് തെരഞ്ഞെടുപ്പുള്‍പ്പെടെയുള്ള വേളയില്‍ എം.കെ. രാഘവന്‍ എംപിയുള്‍പ്പെടെയുള്ളവരുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. മലബാര്‍ മേഖലയില്‍നിന്നു പല പരിപാടികളിലും പങ്കെടുക്കാന്‍ ക്ഷണിക്കാറുണ്ട്. എന്നാല്‍, പലപ്പോഴും…

വിമര്‍ശകരുടെ വായടപ്പിച്ചിച്ച പ്രതികരണവുമായി തരൂര്‍

കോഴിക്കോട്: തനിക്കെതിരായ വിമര്‍ശനത്തെ തള്ളി ശശി തരൂര്‍ എം.പി. വിഭാഗീയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ചിലര്‍ കേള്‍ക്കുമ്ബോള്‍ വിഷമമുണ്ട്, പക്ഷെ, എനിക്ക് ആരേയും ഭയമില്ല. മലബാര്‍ പര്യടനത്തിനിടെ കണ്ണൂരില്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂര്‍. പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താ സമ്മേളനത്തിലെ `മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍’ പ്രയോഗത്തെ പരിഹസിക്കാനും അദ്ദേഹം പറന്നില്ല. ‘എന്തുകൊണ്ടാണ് നിങ്ങള്‍ വന്നിരിക്കുന്നത് എന്ന് എനിക്കറിയാം, നിങ്ങള്‍ ബലൂണ്‍ ഊതാനല്ല വന്നത്, അതേയോ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. `വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് ഞാനും രാഘവനും ചെയ്യുന്നതെന്ന് പറയുമ്ബോള്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. കഴിഞ്ഞ ദിവസത്തെ പരിപാടി തന്നെ നോക്കൂ. രാവിലെ പോയി പ്രഭാത ഭക്ഷണം കഴിച്ചത് സാദിഖലി ശിഹാബ് തങ്ങള്‍ക്കൊപ്പമാണ്,പിന്നെ ഡി.സി.സി അധ്യക്ഷനെ കണ്ടു. ഓഫീസില്‍ കുറച്ചു സമയം ചെലവിട്ടു. അത് കഴിഞ്ഞ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ സ്ഥാപിച്ച സിവില്‍ സര്‍വീസ്…

ലീഗ് നേതാക്കളുമായി തരൂരിന്റെ ചർച്ച ‘ഗ്രൂപ്പുണ്ടാക്കാനില്ല, ഉണ്ടെങ്കിൽ അത് ഒരുമയുടെ ഗ്രൂപ്പ്’

മലപ്പുറം: പാണക്കാട് സന്ദര്‍ശനത്തില്‍ അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കോണ്‍ഗ്രസില്‍ ഇനി ഒരു ഗ്രൂപ്പുണ്ടാക്കാന്‍ തനിക്ക് ഒരു ലക്ഷ്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് താല്‍പര്യവുമില്ല. എ,ഐ ഗ്രൂപ്പുകള്‍ ഉള്ള പാര്‍ട്ടിയില്‍ ഇനി ഒരു അക്ഷരം വേണമെങ്കില്‍ അത് യു ആണെന്നും യുണൈറ്റഡ് കോണ്‍ഗ്രസ് ആണ്. പാര്‍ട്ടിയെ ഒരുമിപ്പിച്ച്‌ മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഒരു വിഭാഗീയ പ്രവര്‍ത്തനത്തിനും താനില്ലെന്നും തരൂര്‍ പറഞ്ഞു. പാണക്കാട്ടെ തന്റെ സന്ദര്‍ശനത്തില്‍ ഒരു അസാധാരണത്വവും ഇല്ല. മലപ്പുറത്ത് എത്തുമ്പോഴെല്ലാം ഇവിടെ എത്താറുണ്ട് . പൊതു രാഷ്ട്രീയ കാര്യങ്ങള്‍ ലീഗുമായി ചര്‍ച്ച ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യങ്ങള്‍ ചര്‍ച്ച ആയില്ലെന്നും തരൂര്‍ പറഞ്ഞു. ‘രണ്ട് യുഡിഎഫ് എംപിമാര്‍ യുഡിഎഫിന്റെ ഒരു ഘടകകക്ഷിയെ കണ്ട് സംസാരിച്ചതില്‍ ഇത്ര വാര്‍ത്തയെന്താണെന്ന് മനസിലായില്ല. ചിലര്‍ പറയുന്നു ഇത് വിഭാഗീയതയുടെ കാര്യമാണ് ഗ്രൂപ്പ് ഉണ്ടാക്കലാണ് എന്നൊക്കെ. എന്നാല്‍…

പി.ജയരാജന് സര്‍ക്കാര്‍ ചെലവില്‍ ബുള്ളറ്റ് പ്രൂഫ് കാര്‍; 35 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും സിപിഎമ്മിലെ മുതിര്‍ന്ന നേതാവുമായ പി.ജയരാജന് കാറ് വാങ്ങാന്‍ 35 ലക്ഷം രൂപ അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിക്കും ചെലവ് ചുരുക്കലിനും ഇടയിലാണ് ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാന്‍ അനുമതി നല്‍കിയത്. ഈ മാസം 15ന് വ്യവസായ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. വ്യവസായമന്ത്രി പി.രാജീവ് കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്. പിന്നീട് മന്ത്രിസഭാ യോഗം ഉത്തരവിന് അംഗീകാരം നല്‍കി. പി.ജയരാജന്‍റെ ശാരീരികാവസ്ഥകൂടി പരിഗണിച്ചാണ് തീരുമാനമെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തി ചീഫ് സെക്രട്ടറി നവംബര്‍ നാലിനും ധനവകുപ്പ് ഈ മാസം ഒമ്പതിനും പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കെയാണ് തീരുമാനം.

ആയിരങ്ങള്‍ അണിചേര്‍ന്നു; ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പ്രതിഷേധ മാര്‍ച്ചിന് ഉജ്ജ്വലതുടക്കം

കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പ്രതിഷേധക്കൂട്ടായ്മ ചൊവ്വാഴ്ച നടക്കും. രാജ്ഭവനു മുന്നില്‍ ലക്ഷം പേരും ജില്ലാ ആസ്ഥാനങ്ങളില്‍ കൂട്ടായ്മകളില്‍ പതിനായിരങ്ങളും അണിനിരക്കും.  ഉന്നത വിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ച്‌ കേന്ദ്ര സര്‍ക്കാരും ആര്‍എസ്‌എസും നടത്തുന്ന ആസൂത്രിത നീക്കങ്ങള്‍ക്കെതിരായ കേരളത്തിന്റെ താക്കീതായി പ്രതിഷേധം മാറും. രാവിലെ 10ന് ആരംഭിക്കുന്ന കൂട്ടായ്മകളില്‍ വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും അധ്യാപകരും രാഷ്ട്രീയ–- സാമൂഹ്യ–- സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും അടക്കം അണിനിരക്കും. കര്‍ഷക, തൊഴിലാളി, വിദ്യാര്‍ഥി സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്. രാജ്ഭവനു മുന്നിലെ പ്രതിഷേധത്തിന് മുന്നോടിയായി രാവിലെ 10ന് മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നില്‍നിന്ന് പ്രകടനം ആരംഭിക്കും. കൂട്ടായ്മ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഡിഎംകെ നേതാവ് തിരുച്ചി ശിവ എംപി അടക്കമുള്ള ദേശീയ നേതാക്കളും സിപിഐ എം…

ഒപ്പം നടക്കുമ്പോള്‍ രാഹുല്‍ കൈ പിടിച്ചതെന്തിന്; ബി.ജെ.പി നേതാവിന് ചുട്ട മറുപടിയുമായി നടി പൂനം കൗര്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുമായി കൈകോര്‍ത്തു പിടിച്ചുള്ള ചിത്രം മോശം കമന്റോടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ബി.ജെ.പി വനിതാ നേതാവിന് ചുട്ട മറുപടിയുമായി നടി പൂനം കൗര്‍. തെലങ്കാനയില്‍ ഭാരത് ജോഡോ യാത്രക്കിടയിലുള്ള ചിത്രമമാണ് രാഹുലിനെതിരെ ബി.ജെ.പി പ്രചരിപ്പിച്ചത്. ‘രാഹുല്‍ ഗാന്ധി തന്റെ മുത്തച്ഛന്റെ പാത പിന്തുടരുകയാണ്’ എന്ന പരിഹാസത്തോടെയായിരുന്നു ട്വീറ്റ്. ഇതിനെതിരെയാണ് നടി രംഗത്തെത്തിയത്. ബി.ജെ.പി നേതാവ് പ്രീതി ഗാന്ധിയായിരുന്നു പൂനം കൗറിന്റേയും രാഹുല്‍ ഗാന്ധിയുടേയും ചിത്രങ്ങള്‍ പങ്കുവെച്ചത്. ബി.ജെ.പി നേതാവിന്റെ ട്വീറ്റ് തീര്‍ത്തും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് പൂനം കൗര്‍ പ്രതികരിച്ചു. താന്‍ നടക്കുന്നതിനിടയില്‍ വീഴാന്‍ പോയപ്പോഴാണ് രാഹുല്‍ ഗാന്ധി തന്റെ കൈപിടിച്ചതെന്നും നടി മറുപടി നല്‍കി. പ്രധാനമന്ത്രി നാരീശക്തിയെ കുറിച്ച്‌ പറഞ്ഞത് ബി.ജെ.പി നേതാവ് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും പൂനം ട്വിറ്ററില്‍ല്‍ കുറിച്ചു. മുതിര്‍ന്ന നേതാവ് ജയറാം രമേശും പ്രീതി ഗാന്ധിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തി. പ്രീതിയുടേത് വികൃതമായ മനസാണെന്നായിരുന്നു…

അരവിന്ദ് കെജ്രിവാള്‍ കൊച്ചിയില്‍ : ആംആദ്മിയും ട്വന്‍റി ട്വന്‍റിയും സഹകരിച്ച്‌ പ്രവര്‍ത്തിക്കും

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ കേരളത്തിലെ ബദല്‍ രാഷ്ട്രീയത്തിന്‍റെ സാധ്യത തേടി കൊച്ചിയില്‍. ഇന്ന് ആംആദ്മിയും ട്വന്‍റി ട്വന്‍റിയും സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഉള്ള തീരുമാനം ഉണ്ടാകും. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ട്വന്‍്റി ട്വന്‍്റി ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു ജേക്കബും ചേര്‍ന്ന് കിഴക്കമ്ബലത്തില്‍ വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തില്‍ തീരുമാനം പ്രഖ്യപിക്കും. തൃക്കാക്കരയിലെ രാഷ്ട്രീയ നിലപാടിലും സൂചന നല്‍കും. ഏതെങ്കിലും ഒരു മുന്നണിക്ക് തെരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണ്. സാബു ജേക്കബ് ഇന്നലെ കൊച്ചിയില്‍ എത്തിയ കെജ്‌രിവാളുമായി ചര്‍ച്ച നടത്തി. രാവിലെ കെജ്‌രിവാള്‍ കൊച്ചിയില്‍ ആംആദ്മി നേതാക്കളുമായി ചര്‍ച്ച നടത്തും. കെജ്‌രിവാളിന് മുന്നില്‍ സംസ്ഥാനത്ത് പാര്‍ട്ടി വളര്‍ത്താന്‍ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോര്‍ട്ട് നേതാക്കള്‍ അവതരിപ്പിക്കും. കെജ്‌രിവാളിന്‍റെ നിലപാട് പാര്‍ട്ടിയുടെ തുടര്‍ നയങ്ങള്‍ തീരുമാനിക്കുന്നതില്‍ അന്തിമമാകും. കിഴക്കമ്ബലത്തെ ട്വന്‍റി 20 ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റും…