ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം ലങ്കയിലേക്ക്; കേരളത്തിലും മഴ സാധ്യത

തിരുവനന്തപുരം ∙ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദം ശ്രീലങ്കൻ തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. 31ന് വൈകിട്ട് വരെ പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദം, തുടർന്ന് പടിഞ്ഞാറ്- തെക്ക് പടിഞ്ഞാറ് ദിശ മാറി ഫെബ്രുവരി ഒന്നിന് തീരം തൊടുമെന്നാണ് അറിയിപ്പ്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ തിങ്കളാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:  തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിൽ പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശ്രീലങ്ക വഴി കോമോറിൻ തീരത്തേക്കു നീങ്ങാൻ സാധ്യത. ഇതിന്റെ ഫലമായി തെക്കൻ കേരളത്തിൽ ഡിസംബർ 26ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി: കേരളത്തില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്, മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാനില്ല, കൊച്ചിയില്‍ വെള്ളക്കെട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി. മദ്ധ്യ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരാന്‍ സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴ കനക്കും. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായിട്ടുണ്ട്. കൊച്ചി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കലൂര്‍ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. പൊന്‍മുടി ബോണക്കാടു നിന്ന് മുന്‍കരുതലായി ആളുകളെ വിതുരയിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഇതിനിടെ വിഴിഞ്ഞത്ത് നിന്നും കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണ്ടെത്തി. വിഴിഞ്ഞും ഹാര്‍ബര്‍ വഴി മത്സ്യബന്ധനത്തിന്…

ചൂട് സംസ്ഥാനത്തും കനക്കുന്നു: എട്ട് ജില്ലകളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ്

തിരുവനന്തപുരം: ചൂട് സംസ്ഥാനത്തും കനക്കുന്നു. താപനില 35 ഡിഗ്രി സെല്‍ഷ്യസ് ആണ് എട്ട് ജില്ലകളില്‍. ഇതോടെ കേരളവും വെന്തുരുകുന്ന നിലയിലാണ്. എന്നാല്‍ സംസഥാനം ഉത്തരേന്ത്യക്ക് സമാനമായ ഉഷ്ണതരംഗത്തിലേക്ക് ഇത്തവണ വീഴില്ലെന്നാണ് വിദഗ്ധര്‍ കരുതുന്നത്. മലയാളിയുടെ രാത്രികളെ ഉഷ്ണത്തില്‍ പൊള്ളിക്കുന്നത് അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്നതാണ്.കൊടും ചൂടിലേക്ക് കേരളം വീണത് 2016ലാണ്. സൂര്യാഘാതം അന്ന് മുതല്‍ നിത്യസംഭവമായി. ചില ജില്ലകള്‍ അന്ന് 41 ഡിഗ്രിക്ക് മുകളിലെ ചൂടില്‍ പൊള്ളി. ശരാശരി 37 ഡിഗ്രിയില്‍ ആണ് നില്‍ക്കുന്നത്. ജനം മഴ ഒഴിഞ്ഞ ഇടത്തെല്ലാം വിയര്‍ത്തൊഴുകുകയാണ്. ഉഷ്ണതരംഗത്തെ ശരാശരി താപനിലയേക്കാള്‍ 5 മുതല്‍ 6 ഡിഗ്രി വരെ ഉയര്‍ന്നാലേ ഭയപ്പെടേണ്ടതുള്ളൂ. ഇത്തവണ ഉഷ്‌ണതരംഗത്തില്‍ നിന്ന് കേരളത്തെ രക്ഷിച്ചത് ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്ന വേനല്‍ മഴയാണ് .

ചുട്ടുപൊള്ളും ഇന്നും, ആറ് ജില്ലകളില്‍ താപനില ഉയരും; ജാ​ഗ്രതാ നിര്‍ദേശം, രാവിലെ 11 മുതല്‍ മൂന്നു മണി വരെയുള്ള സമയമെങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് താപനില ഉയരാന്‍ സാധ്യത. സാധാരണയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ചൊവ്വാഴ്ചയോടെ വേനല്‍മഴ കിട്ടിയേക്കും. കേരളത്തില്‍ ഇന്നലെ താപനില 38.6 ഡിഗ്രി കടന്നു. ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് പുനലൂര്‍ (38.6°c) വെള്ളാനിക്കര ( 38.6°c) മേഖലകളിലാണ്. വരണ്ട വടക്ക് കിഴക്കന്‍ കാറ്റാണ് ഈ ദിവസങ്ങളില്‍ ചൂട് കൂടാന്‍ കാരണം. ശരാശരിയില്‍ നിന്നു 33% മഴ കുറഞ്ഞതും താപനില ഉയരാന്‍ കാരണമാണ്. മാര്‍ച്ച്‌ അവസാനത്തോടെ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. മുന്നറിയിപ്പുകള്‍ ഉഷ്ണതരംഗ ജാഗ്രത മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ…

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി; കേരളത്തില്‍ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപകൊണ്ട തീവ്രന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറി. ശക്തി പ്രാപിച്ച ന്യൂനമര്‍ദ്ദം ഇപ്പോള്‍ ശ്രീലങ്കയ്ക്ക് 220 കിലോമീറ്റര്‍ വടക്ക് കിഴക്കായും ചെന്നൈയ്ക്ക് 420 കിലോമീറ്റര്‍ തെക്ക്- തെക്ക് കിഴക്കായും സ്ഥിതിചെയ്യുന്നു. ഇന്ന് വടക്ക് പടിഞ്ഞാറു ദിശയില്‍ ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തിലൂടെ സഞ്ചരിക്കുന്ന അതിതീവ്ര ന്യൂനമര്‍ദം തുടര്‍ന്നുള്ള 36 മണിക്കൂറില്‍ പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച്‌ തമിഴ്നാടിന്റെ വടക്കന്‍ തീരത്തേക്ക് അടുക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ മാര്‍ച്ച്‌ 7, 8 തിയതികളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ശനി, ഞായര്‍ ദിവസങ്ങളില്‍ തെക്കന്‍ കേരളത്തില്‍, പ്രത്യേകിച്ച്‌ മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് പ്രവചനം. തെക്ക് – കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ മഴ തുടരുന്നു; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ തുടരുന്നു. ഇന്ന് 9 ജില്ലകളില്‍ തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മുതൽ 204.4 mm വരെ മഴ ലഭിക്കാനാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കാസർഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും മഴ ശക്തമായ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാനത്ത് മഴ ശക്തമായത്. മറ്റന്നാള്‍ വരെ വ്യാപക മഴ തുടരുമെന്നാണ് പ്രവചനം. ബംഗാൾ ഉൾകടലിൽ ആന്ധ്രാ ഒഡിഷ തീരത്താണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ന്യൂനമർദം കേരളത്തെ ബാധിക്കില്ല. പക്ഷേ കർണാടക, കേരള തീരത്ത് ന്യുന മർദ്ദ പാത്തി…

മത്സ്യത്തൊഴിലാളികൾക്ക് ദുരിതകാലത്തെ നേരിടാൻ ധനസഹായ പദ്ധതിയുമായി ഫിഷറീസ് വകുപ്പ്. മത്സ്യത്തൊഴിലാളികൾക്ക് ദുരിതകാലത്തെ നേരിടാൻ ധനസഹായ പദ്ധതിയുമായി ഫിഷറീസ് വകുപ്പ്.

തി​രു​വ​ന​ന്ത​പു​രം: മത്സ്യത്തൊഴിലാളികൾക്ക് ദുരിതകാലത്തെ നേരിടാൻ ധനസഹായ പദ്ധതിയുമായി ഫിഷറീസ് വകുപ്പ്. കാ​ല​വ​ർ​ഷ​ക്കാ​ല​ത്ത് ക​ട​ലി​ൽ പോ​കാ​നാ​കാ​ത്ത​വ​ർ​ക്ക് ദി​വ​സം 200 രൂ​പ സാ​മ്ബത്തി​ക​സ​ഹാ​യം ന​ൽ​കു​മെ​ന്നാണ് ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ്രഖ്യാപിച്ചിരിക്കുന്നത്.കേരളത്തിൽ കാലവർഷം കനത്തു കഴിഞ്ഞാൽ തീരദേശ മേഖലകളിൽ ദാരിദ്ര്യവും കനക്കും. കടലിൽ പോകാൻ കഴിയാത്ത, മറ്റു ജീവിതോപാധികൾ ഒന്നുമില്ലാത്ത അനേകം മത്സ്യത്തൊഴിലാളികളാണ് ഇവിടെയുള്ളത്. അതുകൊണ്ട് തന്നെ ദിവസവേതനം കൂടാതെ എ​ല്ലാ മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ദു​രിത​കാ​ല​ത്ത് പ്ര​ത്യേ​കം ഭ​ക്ഷ്യ​കി​റ്റ് ല​ഭ്യ​മാ​ക്കു​മെ​ന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.ക​ട​ലാക്ര​മ​ണം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള 57 കി​ലോ​മീ​റ്റ​റി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി ഉടൻ തന്നെ തീ​ർ​ക്കു​മെ​ന്നും ഫി​ഷ​റീ​സ് മ​ന്ത്രി പ​റ​ഞ്ഞു. തീ​ര​ദേ​ശ എം​എ​ൽ​എമാ​രു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​ര​ദേ​ശ ​സം​ര​ക്ഷ​ണ​ത്തി​ന് സ​മ​ഗ്ര​പ​ദ്ധ​തി​യാ​ണ് ആ​സൂ​ത്ര​ണം ചെ​യ്ത​ത്. കോവിഡും ലോക്ഡൗണുമെല്ലാം വലിയൊരു തോതിൽ തന്നെ തീരദേശ ജനതയേയും ബാധിച്ചിട്ടുണ്ട്. ട്രോളിംഗ് നിരോധനവും, മത്സ്യലഭ്യതക്കുറവുമെല്ലാം തീരദേശ മേഖലകളുടെ സ്ഥിരം പ്രശ്നങ്ങളാണ്.

വെള്ളപ്പൊക്കഭീതിയിൽ മുംബൈ നഗരം

മുംബൈ: മഹാരാഷ്ട്രയിൽ തെക്കുപടിഞ്ഞാൻ മൺസൂൺ എത്തിയതോടെ വെള്ളപ്പൊക്കഭീതിയിൽ മുംബൈ നഗരം. കനത്ത മഴയിൽ റോഡുകളും സബ്‌വേയും മുങ്ങുകയും ട്രെയിൻ -വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തു. മുംബൈയിൽ മൺസൂൺ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ നിരീക്ഷണ വിഭാഗം മുംബൈ മേധാവി ഡോ. ജയന്ത സർക്കാർ പറഞ്ഞു. പ്രതീക്ഷിച്ചതിലും കനത്ത മഴയാണ് ലഭിക്കുന്നത്. ജൂൺ മൂന്നിന് കാലവർഷം കേരളത്തിൽ എത്തിയിരുന്നു. ഇവിടെ ജൂൺ 10ന് എത്തുമെന്നായിരുന്നു നിഗമനമെന്നും അദ്ദേഹം പറഞ്ഞു.നിരവധി റോഡുകളിൽ വെള്ളം നിറഞ്ഞതോടെ ബൈക്ക് യാത്രക്കാർക്ക് ഉൾപ്പെടെ യാത്ര ദുഷ്‌കരമായി. ലോക്കൽ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. മൺസൂൺ മഹാരാഷ്്ട്രയിലെത്തിയതോടെ അടുത്ത 48 മണിക്കൂറിനുള്ളിൽ തെലങ്കാന, ആന്ധ്ര പ്രദേശ്, ഒഡീഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്ക് എത്തുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.