കരിങ്കല്ല് തെറിച്ചുവീണ് മരണം: സഹായിക്കാൻ അദാനി ഗ്രൂപ്പ് തയാറാകണമെന്ന് മന്ത്രി; അനന്തുവിന് നാടിന്റെ അന്ത്യാഞ്ജലി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തേക്കുപോയ ടിപ്പർ ലോറിയിൽനിന്നു കരിങ്കല്ലു തെറിച്ചുവീണ് ബിഡിഎസ് വിദ്യാർഥി മരിച്ച സംഭവത്തിൽ അന്വേഷണം. അപകടത്തെപ്പറ്റി വിശദമായി അന്വേഷിച്ചു റിപ്പോർട്ട് നൽകണമെന്നു ജില്ലല്ലാ കലക്ടർക്കു സർക്കാർ നിർദേശം നൽകി. റിപ്പോർട്ട് കിട്ടിയാൽ കർശന നടപടി ഉണ്ടാകുമെന്നും മരിച്ച അനന്തു വിന്റെ കുടുംബത്തിന് അർഹമായ സഹായം നൽകുമെന്നും വീട് സന്ദർശിച്ചശേഷം മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മന്ത്രി ജി.ആർ.അനിൽ, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ എന്നിവരും അനന്തുവിന്റെ വീട്ടിലെത്തിയിരുന്നു. ‘‘അനന്തുവിന്റെ വേർപാട് മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ദുഃഖകരമായ സംഭവമാണിത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖവുമായി ബന്ധപ്പെട്ട എല്ലാ നിർമാണ പ്രവർത്തനങ്ങളിലും നിർബന്ധമായും തൊഴിൽ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. ഇതുപോലെ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണു നാട്ടുകാർ പറയുന്നത്. അന്വേഷണം നടത്താൻ കലക്ടറെ ചുമതലപ്പെടുത്തി. റിപ്പോർട്ട് കിട്ടിയാൽ കർശന നടപടി ഉണ്ടാകും.അനന്തുവിന്റെ കുടുംബത്തെ സഹായിക്കുന്നതിന് അദാനിയുടെ കമ്പനി…

മദ്യലഹരിയില്‍ വിമാനം പറത്താന്‍ ശ്രമം; ഡെല്‍റ്റ പൈലറ്റിന് 10 മാസം ജയില്‍വാസം

ന്യുയോര്‍ക്ക്: മദ്യലഹരിയില്‍ വിമാനം പറത്താന്‍ ശ്രമിച്ചത് ഡെല്‍റ്റ എയര്‍ലൈന്‍സ് പൈലറ്റിന് തടവുശിക്ഷ. 10 മാസം ജയില്‍വാസമാണ് ക്യാപ്റ്റന്‍ ലോറന്‍സ് റസ്സലിന് (63) ലഭിച്ചതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എഡിന്‍ബര്‍ഗ് കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ജൂണ്‍ 16ന് എഡിന്‍ബര്‍ഗില്‍ നിന്നും യു.എസിലെ ന്യുയോര്‍ക്കിലേക്കാണ് വിമാനം പറത്താന്‍ ശ്രമിച്ചത്. അനുവദനീയമായതിനേക്കാള്‍ രണ്ടര മടങ്ങ് ആല്‍ക്കഹോല്‍ രക്തത്തില്‍ അടങ്ങിയിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷിച്ചത്. വിമാനം പുറപ്പെടുന്നതിന് 80 മിനിറ്റ് മുന്‍പ് യൂണിഫോം ധരിച്ച്‌ ബാഗേജ് കണ്‍ട്രോളില്‍ എത്തി. എന്നാല്‍ ഇയാളുടെ ബാഗില്‍ രണ്ട് ബോട്ടില്‍ മദ്യം കണ്ടെത്തിയതോടെ എക്‌റേ-സ്‌കാനര്‍ ബാഗ് നിരസിച്ചു. ഇതോടെ ബാഗ് പരിശോധിച്ചപ്പോഴാണ് ജര്‍മ്മന്‍ നിര്‍മ്മിത മദ്യമായ ജാഗെര്‍മീസ്റ്ററിന്റെ രണ്ട് കുപ്പികള്‍ കണ്ടെത്തിയത്. അതിലൊന്ന് പകുതി ഒഴിഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ ബ്രീത്ത് പരിശോധനയിലും രക്തസാംപിള്‍ പരിശോധനയിലും പൈലറ്റ് പരാജയപ്പെട്ടു. 100 മില്ലിലിറ്റര്‍ രക്തത്തില്‍ 49 മില്ലിഗ്രാം…

അനന്തരവന്‍ ചിരാഗ് പസ്വാനുമായുള്ള ബിജെപി ഡീല്‍ ഇഷ്ടപ്പെട്ടില്ല; കേന്ദ്രമന്ത്രി പശുപതി രാജിവച്ചു

ന്യുഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചിരാഗ് പസ്വാനുമായി ബിജെപി നടത്തിയ സീറ്റ് പങ്കുവയ്ക്കലില്‍ പ്രതിഷേധിച്ച്‌ കേന്ദ്രമന്ത്രി പശുപതി കുമാര്‍ പരസ് രാജിവച്ചു. ചിരാഗിന്റെ അമ്മാവനാണ് പശുപതി കുമാര്‍. ലോക് ജന്‍ശക്തി പാര്‍ട്ടിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ രാഷ്ട്രീയ ലോക് ജന്‍ശക്തി പാര്‍ട്ടിയുടെ നേതാവുമാണ്. ‘എന്‍ഡിഎ സഖ്യം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയോട് തനിക്ക് നന്ദിയുണ്ട്. ഞാനും എന്റെ പാര്‍ട്ടിയും അനീതിയാണ് നേരിടുന്നത്. അതുകൊണ്ട് മന്ത്രിസ്ഥാനം രാജിവയ്്ക്കുകയാണ്.’ പശുപതി പറഞ്ഞു. കേന്ദ്രമന്ത്രിസഭയില്‍ ഭക്ഷ്യ സംസ്‌കരണ വ്യവസായമാണ് പശുപതി കുമാര്‍ പരസ് കൈകാര്യം ചെയ്തിരുന്നത്്. ബിഹാറില്‍ എന്‍ഡിഎ സഖ്യം സീറ്റ് വിഭജനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാജി. ബിജെപി 17 സീറ്റുകളിലും ജെഡിയു 16 സീറ്റുകളിലും മത്സരിക്കാനാണ് തീരുമാനം. ചിരാഗ് പസ്വാന്‍ ലോക് ജന്‍ശക്തി പാര്‍ട്ടി (രാം വിലാസ് പക്ഷം) അഞ്ച് സീറ്റുകളില്‍ മത്സരിക്കും. ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, രാഷ്ട്രീല ലോക് മോര്‍ച്ച്‌ എന്നിവര്‍ക്ക് ഓരോ സീറ്റുകളും…

ഗോപിയാശാന്‍ സ്വീകരിക്കാത്തത് അവണഗനയായി കാണുന്നില്ല ; അതവരുടെ രാഷ്ട്രീയ ബാദ്ധ്യതയെന്ന് സുരേഷ്‌ഗോപി

തൃശ്ശൂര്‍: ഞാന്‍ മുന്‍ എസ്‌എഫ്‌ഐ ക്കാരനാണെന്നും വീട്ടില്‍ വന്നിട്ടുള്ള എല്ലാ നേതാക്കളെയും രാഷ്ട്രീയത്തിനപ്പുറത്ത് സ്വീകരിച്ചിട്ടുണ്ടെന്നും ബിജെപി നേതാവും നടനുമായ സുരേഷ്‌ഗോപി. ഗോപിയാശാന്‍ തന്നെ സ്വീകരിക്കാത്തത് അവഗണനയായി കരുതുന്നില്ല അത് അവരുടെ രാഷ്ട്രീയ ബാദ്ധ്യതയാണെന്നും സുരേഷ്‌ഗോപി. കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു സുരേഷ്‌ഗോപിയുടെ പ്രതികരണം. അദ്ദേഹം അനുവദിച്ചാല്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കുമെന്നും മറ്റുള്ളവര്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ കലാമണ്ഡലം ഗോപിയെ ഇനിയും കാണുമെന്നും അദ്ദേഹത്തിന്റെ സ്‌നേഹം തൊട്ടറിഞ്ഞിട്ടുള്ളയാളാണ് താനെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി. ആലത്തൂരിലെ ഇടതു സ്ഥാനാര്‍ത്ഥി കെ. രാധാകൃഷ്ണന് വോട്ടു ചെയ്യണം എന്നഭ്യര്‍ത്ഥിച്ച്‌ കലാമണ്ഡലം ഗോപി സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയിരുന്നു. താന്‍ മുന്‍ എസ്‌എഫ്‌ഐക്കാരനാണെന്നത് സിപിഐഎം നേതാവ് എം എ ബേബിക്ക് അറിയാമെന്നും സുരേഷ്ഗോപി പറഞ്ഞു. ഇക്കാര്യം ചോദിച്ചാല്‍ മതിയെന്നും അദ്ദേഹത്തിന്റെ ക്ലാസില്‍ താനിരുന്നിട്ടുണ്ടെന്നും പറഞ്ഞു. തന്റെ വീട്ടിലേക്കും ഒരുപാട് പേര്‍ വോട്ട് തേടി വന്നിട്ടുണ്ട്. വി കെ പ്രശാന്ത്, കെ…

‘സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും’: വൈവയ്ക്കിടെ അധ്യാപകൻ പീഡിപ്പിച്ചതായി മെ‍ഡിക്കൽ വിദ്യാർഥിനി

ന്യൂഡല്‍ഹി: വൈവ നടക്കുന്നതിനിടെ മെഡിക്കല്‍ വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സർക്കാർ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാർഥിനിയാണു പരാതി നല്‍കിയത്. പ്രാക്ടിക്കല്‍ വൈവ നടക്കുന്നതിനിടെ അടുത്തേക്കു കസേര വലിച്ചിട്ടിരുന്ന പ്രഫസർ അനാവശ്യമായ ചോദ്യങ്ങള്‍‌ ചോദിച്ചു. സാധാരണ അധ്യാപകർക്ക് എതിർവശത്തിരുന്നാണ് വിദ്യാർഥികള്‍ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നത്. അതിനിടെ ചില രോഗഗങ്ങളെക്കുറിച്ചു ചോദിച്ച അധ്യാപകൻ ശരീരത്തില്‍ സ്പർശിക്കുകയുംചെയ്തു. സഹകരിച്ചില്ലെങ്കില്‍ എഴുത്തു പരീക്ഷയിലെ മാർക്കില്‍ അതു പ്രതിഫലിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റു വിദ്യാർഥികള്‍ക്കും ഇയാളില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഭയം കാരണം ആരും പരാതിപ്പെടുന്നില്ലെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍‌ പറയുന്നു.

സോഷ്യല്‍ മീഡിയ വഴി ചാറ്റ് ചെയ്ത് ടാസ്‌ക് നല്‍കി സാമ്ബത്തിക തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

സോഷ്യല്‍ മീഡിയ വഴി ചാറ്റ് ചെയ്ത് ടാസ്‌ക് നല്‍കി സാമ്ബത്തിക തട്ടിപ്പ് നടത്തിയ കോഴിക്കോട് മുക്കം സ്വദേശി ജിഷ്ണു പിടിയില്‍. 29 ലക്ഷം രൂപ നഷ്ടമായെന്ന യുവതിയുടെ പരാതിയിലാണ് യുവാവിനെ ചേവായൂർ പോലീസ് പിടികൂടിയത്. ഇൻസ്റ്റഗ്രാം , ടെലിഗ്രാം എന്നിവ വഴി ലിങ്ക് നല്‍കി ടാസ്‌ക് പൂർത്തിയാക്കിയാല്‍ പണം തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ്. ടാസ്‌കുകള്‍ പൂർത്തിയാക്കിയാല്‍ കൂടുതല്‍ പണം തിരികെ കൊടുക്കാം എന്ന് പറഞ്ഞ് വിവിധ ബാങ്ക് അക്കൗണ്ടുകള്‍ നല്‍കി അതിലേക്ക് പണം അയപ്പിച്ചതിലൂടെ 29 ലക്ഷം രൂപയാണ് ആതിര എന്ന യുവതിക്ക് നഷ്ടമായത്. വിവിധ അക്കൗണ്ടുകളിലൂടെ കൈക്കലാക്കുന്ന പണം തുടർ ട്രാസ്ഫറുകളിലൂടെ നിമിഷനേരം കൊണ്ട് മറ്റു അക്കൗണ്ടിലേക്ക് മാറ്റിയും എടിഎം വഴി പിൻവലിച്ചുമാണ് തട്ടിപ്പ്.

കടയ്ക്കലില്‍ കാട്ടുപന്നി ബൈക്കിലിടിച്ച്‌ അപകടം; പരിക്കേറ്റ യാത്രികന്‍ മരിച്ചു

കൊല്ലം: കടയ്ക്കലില്‍ കാട്ടുപന്നി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യാത്രികന്‍ മരിച്ചു. മുക്കുന്നം സ്വദേശി മനോജ് (47) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളില്‍ ഈ വര്‍ഷം ഇതുവരെ 13 പേരാണ് മരണപ്പെട്ടത്.

പ്രധാനമന്ത്രി പാലക്കാട് എത്തി; അഞ്ചുവിളക്ക് മുതല്‍ ഹെഡ് പോസ്റ്റ്‌ഓഫീസ് വരെ റോഡ് ഷോ

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് എത്തി. കോയമ്ബത്തൂരില്‍ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗം പാലക്കാട് മേഴ്‌സി കോളജ് മൈതാനിയില്‍ ഇറങ്ങി. റോഡ് മാര്‍ഗം അഞ്ചുവിളക്കില്‍ എത്തി. അഞ്ചുവിളക്കില്‍ നിന്ന് ഹെഡ്‌പോസ്റ്റ് ഓഫീസ് വരെ ഒരു കിലോമീറ്ററോളം റോഡ് ഷോ നടത്തുകയാണ്. അലങ്കരിച്ച വാഹനത്തിലാണ് മോദിയുടെ റോഡ് ഷോ. മോദിയുടെ റാലിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, പാലക്കാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും പങ്കെടുക്കുന്നുണ്ട്. ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ് മോദി സംസ്ഥാനത്തെത്തുന്നത്. കഴിഞ്ഞയാഴ്ച പത്തനംതിട്ടയില്‍ എത്തിയിരുന്ന മോദി ഇത്തവണ കേരളത്തില്‍ രണ്ടക്കം കടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നേരത്തെ, തിരുവനന്തപുരത്ത് എത്തിയ മോദി ഔദ്യോഗിക ചടങ്ങുകളിലും പാര്‍ട്ടി പരിപാടികളിലും പങ്കെടുത്തിരുന്നു. മൂന്നു മാസത്തിനുള്ളില്‍ അഞ്ചു തവണയാണ് കേരളത്തില്‍ എത്തുന്നത്.മോദിയെ സ്വീകരിക്കാന്‍ റോഡിന്റെ ഇരുവശവും ആയിരക്കണക്കിന് പ്രവര്‍ത്തകരും നാട്ടുകാരുമാണ്…

ആലപ്പുഴ പുറക്കാട് കടല്‍ ഉള്‍വലിഞ്ഞു

ആലപ്പുഴ: ആലപ്പുഴ പുറക്കാട് കടപ്പുറത്ത് കടല്‍ ഉള്‍വലിഞ്ഞു. എസ്‌വിഡി യു.പി സ്‌കൂള്‍ മുതല്‍ അയ്യന്‍കോയിക്കല്‍ വരെ രാവിലെ അഞ്ചു മണിയോടെയാണ് 50 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞത്. ഇതോടെ തീരത്ത് ചെളിത്തട്ട് രൂപപ്പെട്ടു. 300 മീറ്റര്‍ ഭാഗത്താണ് കടല്‍ ഉള്‍വലിഞ്ഞിരിക്കുന്നത്. ഇതേതുടര്‍ന്ന് കടലില്‍ മീന്‍ പിടിക്കാന്‍ പോയ തൊഴിലാളികളുടെ വള്ളങ്ങള്‍ക്ക് തീരത്തേക്ക് അടുക്കാന്‍ കഴിയുന്നില്ല. മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ ചാകരയുടെ സമയത്ത് ഇത്തരം പ്രതിഭാസം കാണാറുണ്ടെങ്കിലും ആശങ്ക ഉണ്ടാകാറില്ല. എന്നാല്‍ സുനാമി ഉണ്ടാകുന്നതിന് മുന്‍പും ഇത്തരം പ്രതിഭാസം ഉണ്ടായിരുന്നു. അതിനു ശേഷം കടല്‍ ഉള്‍വലിയുമ്ബോള്‍ തീരത്ത് ആശങ്ക ശക്തമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

കാനഡയില്‍ വീടിന് തീപിടിച്ച്‌ മരിച്ചത് ഇന്ത്യന്‍ കുടുംബം ; സംശയാസ്പദമായ സാഹചര്യമെന്ന് പോലീസ്

ന്യൂഡല്‍ഹി: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ വീടിന് തീപിടിച്ച്‌ ഇന്ത്യന്‍ വംശജരായ ദമ്ബതികളും മകളും മര അവരുടെ കൗമാരക്കാരിയായ മകളും മരിച്ചു. മാര്‍ച്ച്‌ ഏഴിന് നടന്ന സംഭവത്തില്‍ ഇന്നലെ ഇവരെ തിരിച്ചറിഞ്ഞതായും മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചതായും പോലീസ് പറഞ്ഞു. 51 കാരനായ രാജീവ് വാരിക്കൂ, ഭാര്യ 47 കാരിയായ ശില്‍പ കോത, ഇവരുടെ 16 കാരിയായ മകള്‍ മഹെക് വാരിക്കൂ എന്നിവരാണ് കൊല്ലപ്പെട്ടത്. ബിഗ് സ്‌കൈ വേ, വാന്‍ കിര്‍ക്ക് ഡ്രൈവ് എന്നിവിടങ്ങളിലെ വീട്ടിലാണ് ഇവരെ കണ്ടെത്തിയത്. പ്രാഥമികാന്വേഷണത്തിന് ശേഷം തീപിടുത്തം സംശയാസ്പദമാണെന്ന് പോലീസ് പറഞ്ഞു. മാര്‍ച്ച്‌ 7 ന് ബ്രാംപ്ടണിലെ ബിഗ് സ്‌കൈ വേയിലും വാന്‍ കിര്‍ക്ക് ഡ്രൈവ് ഏരിയയിലും ഒരു വീടിന് തീപിടിച്ചതായി പീല്‍ പോലീസിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. തീപിടുത്തത്തിന് മുമ്ബായി വലിയൊരു സ്‌ഫോടനശബ്ദം കേട്ടതായി ദൃക്‌സാക്ഷികളുടെ മൊഴിയുണ്ട്. പെട്ടെന്ന് വീടിന് തീപിടിക്കുകയും ഏതാനും മണിക്കൂറിനുള്ളില്‍…