സിനിമാ – സീരിയൽ താരം അപർണ നായർ മരിച്ചനിലയിൽ

തിരുവനന്തപുരം ∙ സിനിമാ – സീരിയൽ താരം അപർണ നായരെ മരിച്ചനിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടിൽ മരിച്ച നിലയിലാണ് അപർണ്ണയെ കണ്ടെത്തിയത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കരമന പോലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകീട്ട് ഏഴരയോടെയാണ് അപർണയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവസമയത്ത് അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നു. ബന്ധുക്കളിൽനിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്. മേഘതീർഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭർത്താവ്: സഞ്ജിത്, മക്കൾ: ത്രയ, കൃതിക.

നടിയും ബിജെപി നേതാവുമായ ജയപ്രദയ്ക്ക് ആറു മാസം തടവുശിക്ഷ വിധിച്ച് കോടതി

ചെന്നൈ:  തിയറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ എംപിയും നടിയുമായ ജയപ്രദയ്ക്ക് ആറു മാസം തടവുശിക്ഷ വിധിച്ച് ചെന്നൈയിലെ എഗ്‍‌മോർ കോടതി. അയ്യായിരം രൂപ പിഴയും അടയ്ക്കണം. ജയപ്രദയെ കൂടാതെ മറ്റു രണ്ടുപേരെയും കോടതി ശിക്ഷിച്ചു. ചെന്നൈ അണ്ണാശാലയിൽ ജയപ്രദയുടെ ഉടമസ്ഥതയിലുള്ള തിയറ്ററിലെ തൊഴിലാളികളുടെ ഇഎസ്ഐ വിഹിതം സർക്കാരിന്റെ ഇൻഷുറൻസ് കമ്പനിയിൽ അടിച്ചില്ലെന്നായിരുന്നു പരാതി. ഇതിനെതിരെ ഇൻഷുറൻസ് കമ്പനി യാണ് പരാതി നൽകിയത്. ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ ഉൾപ്പെടെയായി 280ലധികം സിനിമകളിൽ ജയപ്രദ അഭിനയിച്ചിട്ടുണ്ട്. 1996 മുതൽ 2002 വരെ രാജ്യസഭാംഗമായിരുന്ന ജയപ്രദ, 2004 മുതൽ 2014 വരെ ലോക്സഭാംഗവുമായി. 2019ലാണ് ബിജെപിയിൽ ചേർന്നത്.

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു; മടങ്ങുന്നു, വിജയചിരിച്ചിത്രങ്ങളുടെ ഉടയോന്‍

മലയാളത്തില്‍ ചിരിയുടെ കൂട്ടില്‍ ഹിറ്റു സിനിമകളുടെ വലിയ നിര തീര്‍ത്ത സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. നാളെ രാവിലെ 9 മണി മുതല്‍ 12 മണിവരെ ഇന്‍‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം. പൊതുദര്‍ശനത്തിനുശേഷം വീട്ടിലേക്കു കൊണ്ടുപോകും. എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ വൈകിട്ട് ആറുമണിക്ക് കബറടക്കം. ഒരു മാസത്തോളം ആശുപത്രിയിലായിരുന്നെങ്കിലും മലയാള സിനിമാ ലോകത്തിന് അപ്രതീക്ഷിത ആഘാതമായി സിദ്ദിഖിന്റെ വേര്‍പാട്. 1989ല്‍ ‘റാംജിറാവ് സ്പീക്കിങ്ങി’ ലൂടെ സുഹൃത്തായ ലാലിനൊപ്പം സംവിധായകനായി അരങ്ങേറ്റം കുറിച്ചു. മലയാളം കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി ചിത്രം. ഫാസിലിന്റെ കളരിയില്‍ പയറ്റിത്തെളിഞ്ഞായിരുന്നു സ്വതന്ത്ര സംവിധായകനായുള്ള തുടക്കം. കഥാകൃത്തായും തിരക്കഥാകൃത്തായും നടനായും നിര്‍മാതാവായും മായാത്ത മുദ്രകള്‍ തീര്‍ത്താണ് പ്രിയസംവിധായകന്റെ മടക്കം. ഇന്‍ ഹരിഹര്‍ നഗര്‍, വിയറ്റ്നാംകോളനി, ഗോഡ്ഫാദര്‍, ഹിറ്റ്ലര്‍, ക്രോണിക് ബാച്ചിലര്‍, ഫ്രണ്ട്സ്, ബോര്‍ഡി ഗാര്‍ഡ് തുടങ്ങി നിരവധി ഹിറ്റുകള്‍…

നടൻ ധ്രുവന്റെ വലതുകാൽ മുറിച്ചുമാറ്റി; ദാരുണസംഭവം ആദ്യ ചിത്രത്തിന്റെ റിലീസിനു മുൻപ്

ബെംഗളൂരു: വാഹനാപകടത്തിൽ പരുക്കേറ്റ കന്നഡ നടൻ സൂരജ് കുമാറിന്റെ (ധ്രുവൻ– 24) വലതുകാൽ മുറിച്ചു മാറ്റി. സൂരജിന്റെ ആദ്യ ചിത്രം റിലീസാകുന്നതിനുമുൻപാണ് ദാരുണ സംഭവം. ശനിയാഴ്ചയാണ് സൂരജ് കുമാറിന്റെ ഇരുചക്ര വാഹനം ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വലതുകാലിനു ഗുരുതരമായി പരുക്കറ്റതോടെ കാൽമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടി വരുകയായിരുന്നു. ചലച്ചിത്ര നിർമാതാവ് എസ്.എ.ശ്രീനിവാസിന്റെ മകനായ സൂരജ് കുമാർ, ഐരാവത, തരക് തുടങ്ങിയ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. രഥം എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചുകൊണ്ടിരിക്കെയാണ് അപകടം. മലയാളി നടി പ്രിയ പ്രകാശ് വാരിയറാണ് ചിത്രത്തിലെ നായിക. സിനിമാ മേഖലയിൽ ധ്രുവൻ എന്ന പേരിൽ അറിയപ്പെടുന്ന സൂരജ്കുമാർ ശനിയാഴ്ച ഊട്ടിയിൽനിന്നു മൈസൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ടിപ്പറിൽ ഇടിക്കുകയായിരുന്നു. സൂരജിന്റെ കാലിൽ കൂടി ടിപ്പറിന്റെ ചക്രങ്ങൾ കയറിയിറങ്ങി. ഉടൻ…

നടൻ കസാൻ ഖാൻ അന്തരിച്ചു; വിടവാങ്ങിയത് വില്ലൻ വേഷത്തിൽ തിളങ്ങിയ താരം

കൊച്ചി: നടൻ കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മലയാള സിനിമയിലെ സ്ഥിരം വില്ലൻ സാന്നിധ്യമായിരുന്നു കസാൻ ഖാൻ. പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ എൻ എം ബാദുഷയാണ് മരണവിവരം പങ്കുവെച്ചത്. നടൻ ദിലീപ് ഫേസ്ബുക്കിലൂടെ ആദരാജ്ഞലി അർപ്പിച്ചു. മാത്യുഭൂമി അടക്കം മരണവിവരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഗാന്ധർവ്വം, ഇവൻ മര്യാദരാമൻ, വർണ്ണപ്പകിട്ട്, ജനാധിപത്യം, രാജാധിരാജ, മായാമോഹിനി, സിഐഡി മൂസ, ദ ഗ്യാങ്, പ്രിയമാനവളെ, ഡ്രീംസ്, രത്ന, മുസ്തഫ, ദ കിങ്, ക്രിസ്ത്യൻ ബ്രദേഴ്സ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1992 ല്‍ പുറത്തിറങ്ങിയ സെന്തമിഴ് പാട്ട് എന്ന തമിഴ്ചിത്രത്തിലൂടെയാണ് കസാന്‍ ഖാന്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മലയാളം, തമിഴ്, കന്നട ഭാഷകളിലായി 50 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

‘ആർആർആർ’ വില്ലൻ റേ സ്റ്റീവൻസൺ അന്തരിച്ചു

ആർആർആർ സിനിമയിലെ വില്ലൻ കഥാപാത്രമായ ഗവർണർ സ്കോട്ട് ബക്സ്റ്റനെ അവതരിപ്പിച്ച ഐറിഷ് താരം റേ സ്റ്റീവൻസൺ അന്തരിച്ചു. 58 വയസ്സായിരുന്നു. ഞായറാഴ്ചയായിരുന്നു അന്ത്യം. ഇറ്റലിയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അന്ത്യം സംഭവിക്കുകയുമായിരുന്നുവെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. https://www.facebook.com/photo.php?fbid=794849565336426&set=a.202768117877910&type=3&eid=ARCLj423q0js4GpsvrwBOt6riquPMxG_CiefQOOIqoU5dHxE3B4QAspjnIJgey8ErUHZFhOxE1DN7ODS&__xts__%5B0%5D=68.ARBP-4zqPRJ56puhFw_9jZjCUGFRcNEgFCPey02XMarXk2w_wuzgGVGhI0N4KkRYmuMHahJim780W9I22nwEMdjP3IUASf383MMfFju_U_3WEh9KRTbc0ZAKiJ_uU5XAhEXElBfcDYUDu0HyBv_G6trS84ExI1AGvCFOwGSybCg_AcTHRJCWBMklcdgZUHR-gePdQERh2EKOJS-gkc0htIW4p0B6hNVgSZ1h2EhX0i-Ef8vnJ04PHq3fuSFLTv0F3AUrU_ha_hc8iB1ZWYbRNDSQkea-9O-wFyN-jTMa8cxirTNjGnI&__tn__=EHH-R

25 കോടി പിഴയടച്ചിട്ടില്ല; പ്രചരിക്കുന്നത് വസ്തുതാവിരുദ്ധവും അധിക്ഷേപകരവും: പൃഥ്വിരാജ്

തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തയിൽ നിയമനടപടി സ്വീകരിക്കുമെന്ന് നടൻ പൃഥ്വിരാജ്. തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പൃഥ്വിരാജ് പ്രസ്ഥാവനയായി അറിയിച്ചിരിക്കുന്നത്. മണിക്കൂറുകൾക്കു മുമ്പാണ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായ് 25 കോടി രൂപ പൃഥ്വിരാജ് അടച്ചുവെന്ന തരത്തിൽ വാ‍ർത്ത പ്രചരിച്ചത്. ഇതിനെതിരെയാണ് താരം രംഗത്ത് വന്നിരിക്കുന്നത്. ആരോപണം തീർത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവുമാണെന്നും പൃഥ്വിരാജ് കുറിച്ചു. 2022 ഡിസംബ‍റിൽ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ, ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ് തുടങ്ങിയ മലയാള സിനിമയിലെ മുൻനിര നിർമ്മാതാക്കളുടെ വീട്ടിൽ ഇൻകം ടാക്സിന്റെ വ്യാപക റെയ്ഡ് നടത്തിയെന്ന് വാ‍ർത്ത പരന്നിരുന്നു. ഇതിനു പിന്നാലെയാണ് മലയാളത്തിലെ നടനും നി‍ർമാതാവുമായി ഒരു താരം 25 കോടി രൂപ പിഴയായി കെട്ടിവെച്ചെന്നുള്ള വാർത്ത് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. ഇന്നു രാവിലെ മുതൽ അത് പൃഥ്വിരാജ് ആണെന്ന തരത്തിൽ വാർത്ത പരന്നു. ഇതിനു…

ഡോ. വന്ദനയുടെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി മമ്മൂട്ടി

കടുത്തുരുത്തി: ഡോ വന്ദന ദാസിന്റെ വീട്ടില്‍ ആശ്വാസവാക്കുകളുമായി നടന്‍ മമ്മൂട്ടിയെത്തി. ഇന്ന് വൈകിട്ടാണ് മമ്മൂട്ടി വീട്ടിലെത്തിയത്. വന്ദനയുടെ മാതാപിതാക്കളെ കണ്ട് സംസാരിച്ചു. രാത്രി എട്ടരയോടെ എത്തിയ നടന്‍ 10 മിനിറ്റ് വന്ദനയുടെ വീട്ടില്‍ ചെലവഴിച്ചു. ചിന്താ ജെറോം, രമേഷ് പിഷാരടി എന്നിവരും ഡോ വന്ദന ദാസിന്റെ വീട്ടില്‍ എത്തിയിരുന്നു. കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പില്‍ രണ്ടരയോടെയായിരുന്നു വന്ദനയുടെ സംസ്കാരം. വന്ദനയെ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് വീട്ടിലെത്തിയത്. കേന്ദ്രമന്ത്രി വി. മുരളീധരനും സംസ്ഥാന മന്ത്രിമാരും പ്രതിപക്ഷ നേതാവും അടക്കം നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ വന്ദനയുടെ വീട്ടില്‍ എത്തിയിരുന്നു. വന്ദനയ്ക്ക് അന്ത്യ ചുംബനം നല്‍കി നിറകണ്ണുകളോടെയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മടങ്ങിയത്. വന്ദനയുടെ ശരീരം ചിതയിലേക്ക് എടുക്കും മുന്‍പ് മാതാപിതാക്കള്‍ നല്‍കിയ അന്ത്യചുംബനം അവിടെ നിന്നവരെ മുഴുവന്‍ കണ്ണീരിലാഴ്ത്തി. മകളെ അവസാന നോക്ക് കാണാനെത്തിയ അമ്മ അവള്‍ക്കു…

ദി കേരള സ്‌റ്റോറിക്ക് നികുതി ഇളവ് നല്‍കി യു.പി സര്‍ക്കാര്‍; അണിയറ പ്രവര്‍ത്തകര്‍ക്ക് മുംബൈ പോലീസിന്റെ സുരക്ഷ

ലക്‌നൗ/മുംബൈ: ‘ദി കേരള സ്‌റ്റോറി’യോട് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പ്രതികരണം ഉയരുമ്പോൾ സിനിമയ്ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച്‌ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സിനിമ സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കുന്നതിന് നികുതി ഒഴിവാക്കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സിനിമ സമൂഹത്തില്‍ അസ്വസ്ഥത പടര്‍ത്തുമെന്ന് കാണിച്ച്‌ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് യോഗി സര്‍ക്കാരിന്റെ നടപടി. അതിനിടെ, സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് അജ്ഞാത നമ്ബറില്‍ നിന്ന് ഭീഷണി സന്ദേശമെത്തി. ഇതേതുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തി. കഥ സിനിമയില്‍ അവതരിപ്പിച്ചതില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് തെറ്റുപറ്റിയെന്നും ഒറ്റയ്ക്ക് പുറത്തുഇറങ്ങരുതെന്നുമായിരുന്നു മുന്നറിയിപ്പ്. സംവിധായകന്‍ സുദീപ്‌തോ സെന്‍ പോലീസിനെ ഭീഷണി അറിയിച്ചത്. എന്നാല്‍ പരാതി എഴുതികിട്ടാത്തതിനാല്‍ കേസെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മുംബൈ പോലീസ് പറയുന്നൂ. ദി കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം ഝാര്‍ഖണ്ഡില്‍ വിലക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഇര്‍ഫാന്‍ അന്‍സാരി മുഖ്യമന്ത്രി ഹേമന്ത് സോറന് കത്ത് നല്‍കി.

തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈ സാലിഗ്രാമത്തിലെ വീട്ടില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. തമിഴ് സിനിമ മേഖലയില്‍ കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തിനിടെ ഒട്ടനേകം കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. ക്യാരക്ടര്‍ റോളുകളിലും ഹാസ്യ നടനായുമെല്ലാം അദ്ദേഹം പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്.ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ജോമോന്റെ സുവിശേഷം എന്ന ചിത്രത്തിലൂടെ അദ്ദേഹം മലയാള സിനിമയുടേയും ഭാഗമായി. തമിഴ് സിനിമ രംഗത്ത് സംവിധാന സഹായിയായി തുടക്കം കുറിച്ച അദ്ദേഹം പിന്നീട് സ്വതന്ത്ര സംവിധായകനായി മാറി. പിന്നീട് നടനായും അദ്ദേഹത്തെ തെന്നിന്ത്യന്‍ സിനിമ അംഗീകരിച്ചു.