പൊന്‍മുടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉടന്‍ തുറക്കും

തിരുവനന്തപുരം | മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ പൊന്‍മുടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അല്‍പ്പസമയത്തിനകം തുറക്കും. മൂന്ന് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതമാണ് തുറക്കുന്നത്. 130 ക്യുമെക്സ് വരെ വെള്ളം പന്നിയാര്‍ പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് അധികൃതര്‍ അറിയിച്ചു. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാല്‍ ജലനിരപ്പ് ക്രമീകരിക്കാന്‍ വേണ്ടിയാണ് ഷട്ടറുകള്‍ തുറക്കുന്നത്. വെള്ളം ഒഴുക്കി വിടുമ്ബോള്‍ പൊന്മുടി അണക്കെട്ടിന് താഴെ പുഴയില്‍ ജലനിരപ്പ് ഉയരും. ഈൗ സാഹചര്യത്തില്‍ പന്നിയാര്‍ പുഴയുടെ ഇരുകരകളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മോഫിയയുടെ മരണം; ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് കുറഞ്ഞു; രണ്ട് ഷട്ടറുകള്‍ അടച്ചു ഡല്‍ഹിയിലെ വായുമലിനീകരണം; സുപ്രീം കോടതി ഇന്ന് പരിഗണിക്കും ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നു

ക്ഷേത്രങ്ങളില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണംകഴിച്ച 22 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

മു​ക്കം: ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ര്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം. മ​ണ്ഡ​ല​കാ​ല വ്ര​താ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ മു​ക്കം നീ​ലേ​ശ്വ​രം ശി​വ​ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും, ചെ​റു​വ​ണ്ണൂ​ര്‍ വി​ഷ്ണു ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും ഇ​ഡ​ലി​യും, സാ​മ്ബാ​റും ക​ഴി​ച്ച 22 പേ​ര്‍​ക്കാ​ണ് ഛര്‍​ദി​യും, വ​യ​റി​ള​ക്ക​വും ബാ​ധി​ച്ച​ത്. രാ​വി​ലെ വി​ത​ര​ണം ചെ​യ്ത​തി​നു ശേ​ഷം ബാ​ക്കി വ​ന്ന ഭ​ക്ഷ​ണം രാ​ത്രി​യി​ല്‍ ക​ഴി​ച്ച​വ​ര്‍​ക്കാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​ത്. വ​യ​റി​ള​ക്ക​വും ഛര്‍​ദി​യു​മു​ണ്ടാ​യ ഇ​വ​രി​ല്‍ ഏ​ഴു​പേ​രെ മു​ക്കം സി.​എ​ച്ച്‌.​സി യി​ലും ഒ​രാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഛര്‍​ദി​യും ക്ഷീ​ണ​വും കൂ​ടു​ത​ലാ​യി അ​നു​ഭ​വ​പ്പെ​ട്ട നീ​ലേ​ശ്വ​രം മ​രു​തോ​ര​കു​ന്നു​മ്മ​ല്‍ നി​ധി​ന്‍ (24) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും, രാ​രം​കോ​ട്ടു​മ്മ​ല്‍ ന​ളി​നി (42), മ​ക​ന്‍ ഹ​രി​കൃ​ഷ്ണ​ന്‍ (16), മു​തു​വാ​ട്ടു കു​ന്നു​മ്മ​ല്‍ അ​ല്‍​ഷിം (20), പൂ​ക്കാ​ല ശ്രീ​ദേ​വി (48), അ​മ്ബ​ല​ക്കു​ന്നു​മ്മ​ല്‍ ഷ​ഹ്ന (27), മ​ഠ​ത്തി​ല്‍ മ​നു പ്ര​സാ​ദ് (40), പു​ത്തും​പ​റ​മ്ബി​ല്‍ ശ്വേ​ത (14) എ​ന്നി​വ​ര്‍ മു​ക്കം സി.​എ​ച്ച്‌.​സി യി​ലും ചി​കി​ത്സ​യി​ലാ​ണ്. ഏ​ഴു വ​യ​സ്സു​കാ​രി ദി​യ സു​ധീ​ഷി​നെ…

തിരുവനന്തപുരം- കാസര്‍കോട് അതിവേഗ റെയില്‍പാത; ഏതെല്ലാം വില്ലേജിലൂടെ പോകും എന്ന് അറിയാം

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സില്‍വര്‍ലൈന്‍ വേഗ റെയില്‍പാത കടന്നുപോകുന്ന 11 ജില്ലകളില്‍ സാമൂഹികാഘാത പഠനത്തിന് ഏജന്‍സികള്‍ക്കായി കലക്ടര്‍മാര്‍ ടെന്‍ഡര്‍ വിളിച്ചു.   ഒരു മാസത്തിനകം ഏജന്‍സികളെ നിശ്ചയിച്ചു റവന്യു വകുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും. സര്‍വേ 3 മാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണു നിര്‍ദേശം. പഠനത്തിനു മുന്നോടിയായി അതിര് രേഖപ്പെടുത്താന്‍ കല്ലിടല്‍ തുടങ്ങി. വേഗ റെയില്‍പാത കടന്നുപോകുന്ന വില്ലേജുകള്‍ ഏതൊക്കെയെന്ന് നോക്കാം. തിരുവനന്തപുരം ജില്ല: കടകംപള്ളി, ആറ്റിപ്ര, കഴക്കൂട്ടം, കഠിനംകുളം, പള്ളിപ്പുറം, വെയിലൂര്‍, അഴൂര്‍, കൂന്തള്ളൂര്‍, കീഴാറ്റിങ്ങല്‍, ആറ്റിങ്ങല്‍, കരവാരം, മണമ്ബൂര്‍, നാവായിക്കുളം, പള്ളിക്കല്‍. കൊല്ലം: പാരിപ്പള്ളി, കല്ലുവാതുക്കല്‍, ചിറക്കര, മീനാട്, ആദിച്ചനല്ലൂര്‍, തഴുത്തല, തൃക്കോവില്‍വട്ടം, വടക്കേവിള, കൊറ്റങ്കര, ഇളമ്ബള്ളൂര്‍, മുളവന, പവിത്രേശ്വരം, കുന്നത്തൂര്‍, പോരുവഴി, ശാസ്താംകോട്ട. പത്തനംതിട്ട / ആലപ്പുഴ: കടമ്ബനാട്, പള്ളിക്കല്‍, പാലമേല്‍, നൂറനാട്, പന്തളം, വെണ്‍മണി, മുളക്കുഴ, ആറന്മുള, കോയിപ്രം, ഇരവിപേരൂര്‍, കല്ലൂപ്പാറ, കവിയൂര്‍, കുന്നന്താനം.…

വീ​ട്ട​മ്മ കു​ത്തേ​റ്റു മ​രി​ച്ചു; ഭ​ര്‍​ത്താ​വ് ഒ​ളി​വി​ല്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ട്ട​മ്മ​യെ ഭ​ര്‍​ത്താ​വ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. പാ​ലോ​ടാ​ണ് സം​ഭ​വം.​നാ​സി​ല​യാ​ണ് മ​രി​ച്ച​ത്. നാ​സി​ല ബീ​ഗം ആ​ണ് മ​രി​ച്ച​ത്. വീ​ടി​നു​ള്ളി​ലെ കു​ളി​മു​റി​യി​ലാ​ണ് നാ​സി​ല​യു​ടെ മൃ​ത​ദേ​ഹം കി​ട​ന്ന​ത്. നാ​സി​ല​യു​ടെ അ​മ്മ​യാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. ഭ​ര്‍​ത്താ​വ് അ​ബ്ദു​ള്‍ റ​ഹീ​മാ​ണ് നാ​സി​ല​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഇ​യാ​ള്‍. അ​മി​ത മ​ദ്യ​പാ​നി​യാ​യ അ​ബ്ദു​ള്‍ റ​ഹീം ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്നും ഇ​തി​നു ശേ​ഷം ഇ​യാ​ള്‍ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ നേ​രി​ട്ടി​രു​ന്നു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. അ​ബ്ദു​ള്‍ റ​ഹീ​മി​നെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി.

ഫോണില്‍ സംസാരിക്കാനായി പുറത്തേക്കിറങ്ങി പിന്നാലെ വീട് നിലം പൊത്തി:അദ്ഭുതകരമായിരക്ഷപ്പെട്ട് ഒരു കുടുംബം

തിരുവനന്തപുരം :ഫോണില്‍ സംസാരിക്കാനായി അമ്മയും കുട്ടികളും പുറത്തേക്കിറങ്ങിയതിനു പിന്നാലെ വീട് നിലം പൊത്തി. അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ഞെട്ടല്‍ മാറാതെ വട്ടിയൂര്‍ക്കാവിലെ ഒരു കുടുംബം . വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ മൂന്നാംമൂട് പുലരി നഗര്‍ മേലെമങ്കരത്ത് വിള വിജയ ഭവനില്‍ വി. വിനോദിന്റെ ഭാര്യ അനിത, കുട്ടികളായ വിനയന്‍ (14), വിശ്വജിത്ത് (13), വൈഷ്ണവ് (4) എന്നിവരാണ് രക്ഷപ്പെട്ടത്. ഉച്ചയ്ക്ക് 1.30 നായിരുന്നു അപകടം . വിനോദിന്റെ അമ്മ ശകുന്തള (60) ഇവര്‍ക്കൊപ്പമാണ് താമസം. മരപ്പണിക്കാരനായ വിനോദും അമ്മ ശകുന്തളയും ജോലിക്ക് പോയ സമയത്തായിരുന്നു അപകടം. വീടിനുള്ളില്‍ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ കുറവാണ്. അതിനാല്‍ കോളുകള്‍ വരുമ്ബോള്‍ ഫോണുമായി വീടിനു പുറത്തേക്ക് ഇറങ്ങുകയാണു പതിവ്മൂ ന്നാം മൂട് വാടകയ്ക്ക് താമസിക്കുന്ന ബന്ധു റാണിയുടെ ഫോണ്‍കോളാണ് ഇവരെ അപകടത്തില്‍ നിന്ന് രക്ഷിച്ചത്. പുറത്തെത്തി സെക്കന്‍ഡുകള്‍ക്കകം വലിയ ശബ്ദത്തോടെ ഓടിട്ട…

ലോഡ്‌ഷെഡിങ് ഉടനുണ്ടാകില്ല; വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം

ലോഡ്‌ഷെഡിങ് ഉടന്‍ ഉണ്ടാകില്ല. ഉപഭോക്താക്കള്‍ സ്വയം നിയന്ത്രിക്കണമെന്ന് നിര്‍ദേശം. വെകുന്നേരം 6 മുതല്‍ 11 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം നിയന്തിക്കാന്‍ ഉപയോക്താക്കള്‍ ശ്രമിക്കണമെന്നാണ് കെഎസ്‌ഇബിയുടെ നിര്‍ദേശം. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി യൂണിറ്റിന് 18 രൂപ നിരക്കില്‍ വാങ്ങിയാണ് പരിഹരിക്കുന്നത്. ഉപഭോക്താക്കള്‍ ശ്രദ്ധിച്ചാല്‍ ലോഡ്‌ഷെഡിങ്ങിലേക്ക് നീങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നാണ് കെഎസ്‌ഇബി കരുതുന്നത്. വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം ചേരും. വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ 8:30ന് നിയമസഭയില്‍ വച്ചാണ് യോഗം. കെഎസ്‌ഇബി. ചെയര്‍മാന്‍, ബോര്‍ഡ് ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് ഉണ്ടായ വൈദ്യുതി കുറവ് എങ്ങനെ നേരിടാം എന്നതിനെ പറ്റി യോഗം ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് പകല്‍ സമയങ്ങളില്‍ 2500 മെഗാവാട്ട് വൈദ്യുതിയും രാത്രി സമയങ്ങളില്‍ 3500 മെഗാവാട്ടുമാണ് ഉപഭോഗം. നിലവില്‍ മഴ ലഭിക്കുന്നതും ഡാമില്‍…

സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി സൗജന്യം, അപേക്ഷ ഫീസ് ഒഴിവാക്കുന്നു; സര്‍ട്ടിഫിക്കറ്റുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള നടപടികള്‍ ലഘൂകരിക്കും

തിരുവനന്തപുരം : വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി അപേക്ഷാ ഫീസ് ഒഴിവാക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തത്. പൗരന്മാര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിനും സേവനങ്ങള്‍ക്കുമുള്ള നടപടി ക്രമങ്ങളും ലഘൂകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ വ്യാപാര വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാ ഫീസ് തുടരും. സേവനങ്ങള്‍ക്കുള്ള അപേക്ഷാ ഫോമുകള്‍ ലളിതമാക്കി ഒരു പേജില്‍ പരിമിതപ്പെടുത്തും. അപേക്ഷകളില്‍ അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങളും സുഗമമാക്കും. ഒരിക്കല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റു സര്‍ക്കാര്‍ ഓഫീസുകളിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. ഇത് കൂടാതെ സര്‍ക്കാര്‍ സേവനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ക്ക് പുറമെയാണീ നടപടികള്‍. അതിനുള്ള കാലയളവ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിഷ്‌കര്‍ഷിക്കാം. ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷക്കാലമായിരിക്കണം. ഒരു പ്രത്യേക ഉദ്ദേശ്യത്തിനോ ഉപയോഗത്തിനോ മാത്രമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് സര്‍ട്ടിഫിക്കറ്റില്‍ ഇനി രേഖപ്പെടുത്തേണ്ടതില്ല. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് രേഖകളോ സര്‍ട്ടിഫിക്കറ്റുകളോ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ നോട്ടറി സാക്ഷ്യപ്പെടുത്തണമെന്നതും ഒഴിവാക്കി. രേഖകളുടെയോ സര്‍ട്ടിഫിക്കറ്റുകളുടെയോ…

മദ്യലഹരിയില്‍ അമ്മയുടെ കഴുത്ത്‌ മുറിക്കുകയും വീടിന്‌ തീയിടുകയും ചെയ്ത മകന്‍ അറസ്‌റ്റില്‍

മാവേലിക്കര: മദ്യലഹരിയില്‍ വീടിന്‌ തീയിടുകയും അമ്മയുടെ കഴുത്ത്‌ മുറിച്ച ശേഷം ആത്മഹത്യയ്‌ക്ക്‌ ശ്രമിക്കുകയും ചെയ്‌ത മകന്‍ അറസ്‌റ്റില്‍. ചെട്ടികുളങ്ങര ഈരേഴവടക്ക്‌ നാമ്ബോഴില്‍ സുരേഷ്‌കുമാറാ(49)ണ്‌ പിടിയിലായത്‌. ഇയാളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ മജിസ്‌ട്രേറ്റിന്‌ മുന്നില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. സുരേഷ്‌കുമാറിന്റെ അമ്മ രുഗ്മിണിയെ (85) ഗുരുതരാവസ്‌ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ആത്മഹത്യക്ക് ശ്രമിച്ച സുരേഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . ഡിസ്‌ചാര്‍ജ്‌ ചെയ്‌ത ശേഷമാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. വീട്ടുവഴക്കിനെത്തുടര്‍ന്ന്‌ സുരേഷ്‌ ആദ്യം സ്‌കൂട്ടറിനും തുടര്‍ന്ന്‌ വീടിനും തീയിട്ടു. ഇതുകണ്ട നാട്ടുകാര്‍ പോലീസിലും അഗ്നിരക്ഷാസേനയിലും വിവരം അറിയിച്ചു.അമ്മയുടെ കഴുത്തില്‍ കത്തിവച്ചത്‌ കണ്ടവര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അസഭ്യം പറഞ്ഞ്‌ ഭീഷണിപ്പെടുത്തി . അഗ്നിരക്ഷാസേനാ ഉദ്യോഗസ്‌ഥര്‍ ഇയാളെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഒരു ഉദ്യോഗസ്‌ഥന്‍ അതിര്‍ത്തിക്കല്ലില്‍ തട്ടിവീണു. ഇതുകണ്ട്‌ സുരേഷ്‌ പ്രകോപിതനാകുകയും അമ്മയുടെ കഴുത്തു മുറിക്കുകയുമായിരുന്നു.

വായ്പയെടുത്ത നാലു ലക്ഷം രൂപയുമായി വീട്ടമ്മ മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടി; കാമുകനൊപ്പം പിടിയില്‍

കോഴിക്കോട്>>>വായ്പയെടുത്ത നാലു ലക്ഷം രൂപയുമായി കാമുകനൊപ്പം ഒളിച്ചോടിയ 34കാരിയായ വീട്ടമ്മ പിടിയിലായി. കണ്ണൂര്‍ പയ്യന്നൂരില്‍നിന്ന് ഒളിച്ചോടിയ കാമുകനെയും യുവതിയെയും കോഴിക്കോട് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം മാട്ടൂല്‍ സ്വദേശിയായ ഹാരിസനൊപ്പമാണ് യുവതി ഒളിച്ചോടിയത്. ഓഗസ്റ്റ് 26 മുതലാണ് ഇരുവരെയും കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് യുവതിയും കാമുകനും കോഴിക്കോട് പിടിയിലായത്. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തുള്ള വാടക വീട്ടില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. കസബ പൊലീസിന്റെ സഹായത്തോടെയാണ് പയ്യന്നൂര്‍ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബാങ്കില്‍നിന്ന് വായ്പയെടുത്ത നാലു ലക്ഷം രൂപയും ഒമ്ബത് പവന്‍ സ്വര്‍ണവുമായാണ് യുവതി മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയത്

ജീവനില്ലാത്ത ഗര്‍ഭസ്ഥ ശിശുവുമായെത്തിയ യുവതിക്ക് ചികിത്സ നിഷേധിച്ച സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമീഷന്‍

തിരുവനന്തപുരം: ജീവനില്ലാത്ത ഗര്‍ഭസ്ഥ ശിശുവുമായി എത്തിയ യുവതിക്ക് മൂന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ കുറിച്ച്‌ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് കമീഷന്‍ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നല്‍കിയത്. സര്‍ക്കാര്‍ ആശുപത്രികള്‍ ചികിത്സ നിഷേധിക്കാനുണ്ടായ സാഹചര്യം വിശദമായി പരിശോധിക്കണം. അന്വേഷണ റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം സമര്‍പ്പിക്കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു. പാരിപ്പള്ളി കല്ലുവാതുക്കല്‍ സ്വദേശി മിഥുന്റെ ഭാര്യ മീരക്കാണ് ഇങ്ങനെയൊരു ദുരോഗ്യമുണ്ടായത്. പരവൂര്‍ നെടുങ്ങോലം താലൂക്ക് ആശുപത്രി, കൊല്ലം വിക്ടോറിയ ആശുപത്രി, എസ്.എ.റ്റി ആശുപത്രി എന്നീ ആശുപത്രികളാണ് ചികിത്സ നിഷേധിച്ചത്. ഒടുവില്‍ കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവിക്കുമ്ബോള്‍ കുഞ്ഞ് മരിച്ചിട്ട് ആറ് ദിവസം കഴിഞ്ഞിരുന്നു.