മുന്‍പില്‍ ഇറക്കം, നിറയെ വിദ്യാര്‍ഥികളുമായി തനിയെ നീങ്ങി സ്‌കൂള്‍ ബസ്; കരഞ്ഞുവിളിച്ച്‌ കുട്ടികള്‍, ചവിട്ടി നിര്‍ത്തി അഞ്ചാം ക്ലാസുകാരന്‍, ധീരത

കൊച്ചി: സ്‌കൂള്‍ ബസിലെ വിദ്യാര്‍ഥികളെ അപകടത്തില്‍ നിന്നു രക്ഷിച്ച്‌ അഞ്ചാം ക്ലാസുകാരന്‍. ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ആദിത്യന്‍ രാജേഷിന്റെ ധീരതയാണ് ഇപ്പോള്‍ നാട്ടിലെ ചര്‍ച്ചാവിഷയം. ശ്രീഭൂതപുരം വാരിശേരി രാജേഷ്-മീര ദമ്ബതികളുടെ രണ്ടാമത്തെ മകനാണ് ആദിത്യന്‍. ഡ്രൈവര്‍ ഇല്ലാതെ ബസ് തനിയെ മുന്നോട്ടു നീങ്ങിയപ്പോള്‍ ആദിത്യന്‍ ഡ്രൈവറുടെ സീറ്റില്‍ ചാടിക്കയറി ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു. ഈ സമയം ബസില്‍ നിറയെ വിദ്യാര്‍ഥികളുണ്ടായിരുന്നു. സ്‌കൂളിന്റെ മുന്നിലുള്ള റോഡിലാണു സംഭവം. നേരെ മുന്‍പില്‍ ഇറക്കമാണ്. വൈകിട്ട് ക്ലാസ് കഴിഞ്ഞപ്പോള്‍ വീട്ടില്‍ പോകുന്നതിനു വിദ്യാര്‍ഥികള്‍ ബസില്‍ കയറി ഇരിക്കുകയായിരുന്നു. ഡ്രൈവര്‍ ബസിലുണ്ടായിരുന്നില്ല. ഈ സമയത്താണു ഗിയര്‍ തനിയെ തെന്നി മാറി ബസ് പതുക്കെ മുന്നോട്ടു നീങ്ങിയത്. ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായി കരയാന്‍ തുടങ്ങി. എന്നാല്‍ ആദിത്യന്‍ രാജേഷ് സമയോചിതമായി ഇടപെട്ടു ബസ് നിര്‍ത്തി. ആദിത്യന്റെ അമ്മാവന്‍ ടോറസ് ലോറി…

ഇന്നുമുതല്‍ ക്ലാസ്സ് തുടങ്ങും

തിരുവനന്തപുരം ∙ കോവിഡിന്റെ അതിതീവ്ര വ്യാപനം കുറഞ്ഞതിനാല്‍ സംസ്ഥാനത്തെ സ്കൂളുകളിലെ 10,11,12 ക്ലാ‍സുകളും ബിരുദ, പിജി ക്ലാ‍സുകളും ഇന്നു തുടങ്ങും. 10,11,12 ക്ലാ‍സുകള്‍ മുഴുവന്‍ സമയ ടൈംടേബിളില്‍ രാവിലെ മുതല്‍ വൈകിട്ടു വരെയാണ്. പൊതുപരീക്ഷ വരുന്നതു കണക്കിലെടുത്താണിതെന്നു മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാ‍സുകള്‍, ക്രഷ്, കിന്‍ഡര്‍ഗാര്‍ട്ട‍ന്‍ തുടങ്ങിയവ അടുത്ത തിങ്കളാഴ്ചയേ ആരംഭി‍ക്കൂ. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളുടെ പ്രവര്‍ത്തനത്തിനു പ്രത്യേക മാര്‍‍ഗരേഖ ഇന്നു പുറത്തിറക്കും. കര്‍ശന കോവിഡ് മാനദണ്ഡം പാലിച്ചാണു സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കി. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ഓണ്‍ലൈ‍ന്‍ ക്ലാസുകള്‍ ശനിയാഴ്ച വരെ തുടരും. 10,11,12 ക്ലാസുകളില്‍ പൊതു പരീക്ഷ‍യ്ക്കു മുന്‍പ് എല്ലാ പാഠ‍ഭാഗങ്ങളും പഠിപ്പിച്ചു തീര്‍ക്കുക, റിവിഷന്‍ പൂര്‍ത്തിയാക്കുക, കഴിയുന്നത്ര പ്രാക്ടിക്കല്‍ നല്‍കുക എന്നിവ‍യ്ക്കാണു മുന്‍ഗണന. ഫോക്കസ് ഏരിയ‍യ്ക്കു പുറത്തുനിന്നുള്ള ചോദ്യങ്ങള്‍…

കുസൃതി കാണിച്ചതിന് മാതാപിതാക്കള്‍ വഴക്ക് പറഞ്ഞു; ഇരുനില വീടിന്റെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി ഒന്‍പതുകാരന്‍,ഒടുവില്‍ രക്ഷപ്പെടുത്തി

കൊല്ലം: കുസൃതി കാട്ടിയ മൂന്നാം ക്ലാസുകാരനെ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് കുട്ടി ആത്മഹത്യാഭീഷണി മുഴക്കി.   കൊല്ലം കടയ്ക്കലിലാണ് മാതാപിതാക്കള്‍ ശകാരിച്ചതിനെ തുടര്‍ന്ന് ഒമ്ബതുവയസ്സുകാരന്‍ പണി നടക്കുകയായിരുന്ന ഇരുനില വീടിന്റെ ഷെയ്ഡില്‍ കയറി താഴേക്ക് ചാടുമെന്ന് ഭീഷണിമുഴക്കിയത്. ശിവദാസന്‍ – സുനി ദമ്ബതികളുടെ മകനാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. കുട്ടിയെ അനുനയിപ്പിക്കാന്‍ നാട്ടുകാരും വീട്ടുകാരും ശ്രമിച്ചെങ്കിലും ഈ ഒമ്ബതുവയസ്സുകാരന്‍ താഴെ ഇറങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ഒരുപാട് നേരം കുട്ടിയുമായി സംസാരിച്ച്‌ താഴെ ഇറക്കാന്‍ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ ശ്രമിച്ചു. എന്നിട്ടും കുട്ടിയുടെ വാശി തീരാത്തത് കണ്ട നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സില്‍ ജോലി തരാമെന്നും ഫയര്‍ഫോഴ്സ് വാഹനത്തില്‍ കൊണ്ടുപോയി ചുറ്റിക്കാമെന്നും പറഞ്ഞതിന് ശേഷമാണ് കുട്ടി താഴെ ഇറങ്ങാന്‍ കൂട്ടാക്കിയത്. ഫയര്‍ഫോഴ്സ് ജീവനക്കാര്‍ ഏണി ചാരികൊടുക്കുകയും അതില്‍ കയറാന്‍ കുട്ടിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ സമയത്ത്…

മലപ്പുറത്തെ ശൈശവ വിവാഹം; വരന്റെയും പെണ്‍കുട്ടിയുടേയും വീട്ടുകാര്‍ക്കെതിരെ പോക്‌സോ കേസ്

മലപ്പുറം : മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ വീട്ടുകാര്‍ക്കെതിരെ പോക്‌സോ കേസ്. വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ശിശു ക്ഷേമ സമിതിയുടെ (സിഡബ്ല്യുസി) ഇടപെടലില്‍ ആറുമാസം ഗര്‍ഭിണിയായ 17 കാരിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയെ 16ാം വയസിലാണ് വണ്ടൂര്‍ സ്വദേശിക്ക് വിവാഹം ചെയ്ത് കൊടുത്തത്. വരന്‍ ഇവരുടെ ബന്ധുവാണ്. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വീട്ടിലെ അംഗമാണ് പെണ്‍കുട്ടി. ബാലവിവാഹ നിരോധന നിയമപ്രകാരം വരന്‍, വരന്റെ വീട്ടുകാര്‍, പെണ്‍കുട്ടിയുടെ വീട്ടുകാര്‍, എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. ചൈല്‍ഡ് ഡെലവപ്മെന്റ് പ്രൊജക്‌ട് ഓഫീസര്‍ക്കാണ് ശൈശവ വിവാഹം നടന്ന വിവരം ആദ്യം ലഭിച്ചത്. ഇവര്‍ പോലീസിനെ അറിയിച്ചെങ്കിലും നടപടിയെടുത്തില്ല. തുടര്‍ന്നാണ് സിഡബ്ല്യുസിയെ സമീപിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയായതിനാലാണ് പോക്സോ വകുപ്പ് ചേര്‍ത്ത് കേസെടുത്തത്.

കൊവിഡ് വ്യാപനം: സ്‌കൂളുകള്‍ അടയ്ക്കുന്നത് പരിഗണനയില്‍; തീരുമാനം വെള്ളിയാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സ്‌കുളുകള്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച്‌ നാളെ തീരുമാനമുണ്ടാകും. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച്‌ തീരുമാനമുണ്ടാവുക. നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം സ്‌കൂളുകള്‍ അടക്കുന്നതില്‍ തീരുമാനമെടുക്കുമെന്ന് രാവിലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട വി ശിവന്‍കുട്ടി പറഞ്ഞു. പരീക്ഷ നടത്തിപ്പും സ്‌കൂളുകളുടെ നടത്തിപ്പും സംബന്ധിച്ച വിഷയങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കും. സ്‌കൂളുകള്‍ അടയ്ക്കണം എന്നാണ് കൊവിഡ് അവലോകനസമിതി നിര്‍ദേശിക്കുന്നത് എങ്കിലും അതേക്കുറിച്ച്‌ ആലോചിക്കും. നിലവില്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുമ്ബോഴും വിദ്യാര്‍ത്ഥികളില്‍ രോഗവ്യാപനമുണ്ടായിട്ടില്ല. എന്നിരുന്നാലും കുട്ടികളുടെ ആരോഗ്യം പ്രധാനപ്പെട്ട കാര്യമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകനസമിതി യോഗത്തില്‍ കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങളെ സംബന്ധിച്ച്‌് തീരുമാനമുണ്ടാവും. ഒമിക്രോണ്‍ ഭീഷണിയും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യവും നാളെത്തെ യോഗം ചര്‍ച്ച ചെയ്യും.

മുത്തശ്ശനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന രണ്ടര വയസുകാരി പാമ്ബ് കടിയേറ്റ് മരിച്ചു.

കൊട്ടാരക്കര : കൊട്ടാരക്കര പള്ളിയ്ക്കല്‍ റാണി ഭവനത്തില്‍ രതീഷ്-ആര്‍ച്ച ദമ്ബതികളുടെ മകള്‍ നീലാംബരിയാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടിന് വീട്ടുമുറ്റത്ത് അമ്മയുടെ അച്ഛന്‍ ശ്രീജയനൊപ്പം കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു കുട്ടി. ഫോണ്‍ വന്നതോടെ ശ്രീജയന്റെ ശ്രദ്ധ മാറി. തിരികെ നോക്കിയപ്പോള്‍ പാമ്ബ് മതിലിനോട് ചേര്‍ന്ന ദ്വാരത്തിലേക്ക് കയറുന്നത് കണ്ടു. കുട്ടിയുടെ കാലില്‍ കടിയേറ്റ പാട് കണ്ടതോടെ ഉടനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റസ്റ്റോറന്റ് ജീവനക്കാരനാണ് പിതാവ് രതീഷ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം ഇന്ന് വീട്ടുവളപ്പില്‍ സംസ്കരിക്കും. കൊട്ടാരക്കര പൊലീസ് കേസെടുത്തു.

ഹെഡ്‌ഫോണ്‍, ഇയര്‍ ബഡ്‌സ് എന്നിവയുടെ ഉപയോഗം കേഴ്വിശക്തിയെ സാരമായി ബാധിക്കുമെന്ന് പഠന റിപ്പോർട്ട്

വാഷിംഗ്ടണ്‍ : ഹെഡ്‌ഫോണ്‍, ഇയര്‍ ബഡ്‌സ് എന്നിവയുടെ അമിതമായ ഉപയോഗം ശ്രവണ സംവിധാനത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്നും പില്‍ക്കാലത്ത് കേള്‍വി തടസ്സത്തിന് കാരണമാകുമെന്നും പുതിയ പഠന റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ആരോഗ്യത്തിന് സുരക്ഷിതമെന്ന് കരുതുന്ന 70 ഡെസിബെല്‍ ശരാശരിക്കും മുകളിലാണെന്നും പഠനത്തില്‍ പറയുന്നു. കുട്ടികളെ സംബന്ധിച്ച്‌ അവരുടെ ശ്രവണ സംവിധാനത്തിന്റെ വളര്‍ച്ച പൂര്‍ണമായിട്ടുണ്ടാവില്ല. ഇത് ഭാവിയില്‍ കേള്‍വി തകരാറിന് കാരണമാകും. കുട്ടികള്‍ക്ക് ഭാവിയില്‍ പഠനത്തിനും സമൂഹവുമായി ഇടപഴകുന്നതിനും ശരിയായ കേള്‍വി ശക്തി അത്യാവശ്യമാണെന്നും വിദഗ്ധര്‍ പറയുന്നു. സ്വാഭാവിക കേള്‍വി ശക്തിയുടെ പ്രശ്‌നങ്ങള്‍ ആശയവിനിമയ പ്രശ്‌നങ്ങള്‍, സാമൂഹികമായ ഒറ്റപ്പെടല്‍, അപകട സാധ്യതകള്‍, ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനം വെളിപ്പെടുത്തുന്നു. ഹെഡ്‌ഫോണ്‍ ഉള്‍പ്പെടെയുള്ള മ്യൂസിക് സിസ്റ്റം ആണ് ചെറുപ്പക്കാരും കുട്ടികളും അധികമായി ഉപയോഗിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷന്‍ ആന്റ് ഹെല്‍ത്ത് ശുപാര്‍ശ ചെയ്യുന്ന 85 ഡെസിബെല്‍ പരിധി…

പ്രവേശനോത്സവത്തിന് നേതൃത്വം നൽകാൻ പോലും ഒരു ജീവനക്കാരനില്ലാത്ത വേങ്ങര ചെറുർ ജി. എം. എൽ. പി സ്‌കൂൾ

അധ്യാപകരില്ലാത്ത വിദ്യാലയം ചേറൂർ ജി.എൽ.പി.സ്കൂളിൽ താൽക്കാലിക അധ്യാപകന്റെ വേതനം കെ.എസ്.ടി.യു.വഹിക്കും വേങ്ങര: പുതിയ അധ്യയനവർഷം ആരംഭിച്ചിട്ടും അധ്യാപകരോ, മറ്റു ജീവനക്കാരോ ഇല്ലാതെ നോക്കുകുത്തിയായ വേങ്ങര ഉപജില്ലയിലെ കണ്ണമംഗലം ചേറൂർ ജി.എൽ.പി സ്കൂളിൽ ഈ വർഷം അധ്യയനം മുടങ്ങാതിരിക്കാൻ താൽക്കാലിക തസ്തികയിൽ അധ്യാപകനെ നിയമി ക്കാൻ ഒരു വർഷത്തെ വേതനംനൽകാൻ തയ്യാറാണെന്ന് കെഎസ്.ടി.യു.ജില്ലാ പ്രസിഡന്റ് മജീദ്കാടേങ്ങൽ ചന്ദ്രിക’ യോട് പറ ഞ്ഞു.ആകെ ഉണ്ടായിരുന്ന പാർ ടൈം കണ്ടിജൻ ആന്റ് മിനിയൻ തസ്തികയിലുണ്ടായിരുന്ന ജീവന നക്കാരനില്ലാത്ത ചേറൂർ ജി.എം.എൽ.പി സ്കൂളിൽ അടിയന്തക്കാരനും കഴിഞ്ഞ ദിവസം വീരമിച്ചതോടെ വിദ്യാലയം അനാഥമായത്. എൽ.കെ.ടി.അമാനുല്ല ഉദ്ഘാടനം ചെയ്യുന്നു. പി ക്ലാസുകളിലായി 61 വിദ്യാർഥികൾ പഠിക്കുന്നുണ്ട് ജി.എം.എൽ.പിളിൽ അ കുട്ടി അധ്യക്ഷത വഹിച്ചു. 9 കുട്ടികളാണ് ഈ വർഷം പുതുതായി ചേർന്നത്. പ്രവേശനോത്സവത്തിന് നേതൃത്വം നൽകാൻ പോലും ഒരു ജീവനക്കാരനില്ലാത്ത വേങ്ങര ചെറുർ ജി. എം.…

Manoj K. Jayan | രണ്ടു വര്‍ഷം മുന്‍പ് മകന്റെ ക്‌ളാസില്‍ പാട്ടുമായി മനോജ് കെ. ജയന്‍; ഓര്‍മ്മകള്‍ നിറയുന്ന വീഡിയോ

തേജാലക്ഷ്മി എന്ന് വിളിക്കുന്ന കുഞ്ഞാറ്റയുടെയും കുഞ്ഞനുജന്‍ അമൃതിന്റെയും അച്ഛനാണ് മനോജ് കെ. ജയന്‍. ഈ സ്കൂള്‍ വര്‍ഷം ആരംഭിക്കുമ്ബോള്‍, മകന്റെ സ്കൂളിലെ നനുത്ത ഓര്‍മ്മയുടെ വീഡിയോയുമായി എത്തുകയാണ് അദ്ദേഹം. രണ്ടു വര്‍ഷം മുന്‍പ് മകന്റെ ക്‌ളാസില്‍ പോയി തന്നിലെ ഗായകനെ പുറത്തെടുക്കാന്‍ മനോജ് കെ. ജയന് അവസരം ലഭിച്ചിരുന്നു. ക്‌ളാസ്സിലെ ബാക്ക്ബെഞ്ചില്‍ ഒരാള്‍ കൂടിയുണ്ട്, ഭാര്യ ആശ. മനോജ് പാടുന്നത് ക്യാമറയില്‍ പകര്‍ത്തുകയാണ് ആശ. ആ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് അദ്ദേഹം കുറിച്ച വാക്കുകളാണിത്. “ഇന്ന്.. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നു. രണ്ടു വര്‍ഷം മുന്‍പ് ,മോന്‍റെ (അമൃത്) ക്ലാസ്സില്‍ (ചോയ്സ് സ്കൂള്‍, എറണാകുളം) ഒരു ഫങ്ക്ഷന് പോയപ്പോള്‍.. ബാക്ക്ഗ്രൗണ്ടില്‍ ക്ലാസ് ടീച്ചറിന്റെ ശബ്ദം കേള്‍ക്കാം.. ഏറ്റവും ബാക്സീറ്റില്‍ ഭാര്യ ആശ വീഡിയോ എടുക്കുന്നു. അസുലഭ നിമിഷം. ക്ലാസ്സ് റൂമില്‍ ഇങ്ങനെ ഒരുമിച്ചിരുന്ന് കളിച്ച്‌ ചിരിച്ചുല്ലസിച്ച്‌ പഠിക്കാന്‍,…

സ്കൂളുകളില്‍ പ്രവേശനോത്സവം ഇന്ന്; ക്ലാസുകള്‍ ഓണ്‍ലൈനില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഇന്ന് അധ്യയന വര്‍ഷം ആരംഭിക്കും. കോവിഡ് മൂലം ഈ വര്‍ഷവും ഓണ്‍ലൈനായാണ് ക്ലാസ്സുകള്‍ നടക്കുക. രാവിലെ 8:30ന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹൈസ്ക്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തല പ്രവേശനോത്സവം ഉത്ഘാടനം ചെയ്യും. വിക്ടേഴ്‌സ് ചാനലിലൂടെ രാവിലെ 9:30 വരെ ചടങ്ങ് കാണാം. ചടങ്ങില്‍ വിദ്യാഭാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. രാവിലെ 9:30 മുതലാണ് സ്കൂളുകളില്‍ പ്രവേശനോത്സവം നടക്കുക. സമൂഹ മാധ്യമങ്ങളിലൂടെ കുട്ടികള്‍ക്കും പങ്കെടുക്കാനുള്ള അവസരമൊരുക്കും. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും മൂന്ന് ലക്ഷം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടുന്നത്. ഒന്നാം ക്ലാസ്സില്‍ ചേരുന്ന കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും സമ്മാനപൊതികളും അധ്യാപകരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കുട്ടികള്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കി. സ്പെഷ്യല്‍ സ്‌കൂളുകളിലും അങ്കനവാടികളിലും പ്രവേശനോത്സവം ഇന്ന് തന്നെയാണ്. രണ്ട് മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ജൂണ്‍ 10…